പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റയും തമ്മിൽ ഫോൺ സംഭാഷണം
प्रविष्टि तिथि:
16 MAR 2021 7:17PM by PIB Thiruvananthpuram
പോർച്ചുഗീസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമ്മിൽ ഫോൺ സംഭാഷണം നടത്തി
ഇരു രാജ്യങ്ങളിലെയും കോവിഡ് -19 മഹാമാരി സാഹചര്യം ഇരു നേതാക്കളും അവലോകനം ചെയ്തു. മഹാമാരി അവസാനിപ്പിക്കുന്നതിന് വാക്സിനുകൾ വേഗത്തിലും തുല്യമായും വിതരണം ചെയ്യുന്നതിന്റെ പ്രാധാന്യംഇരുവരും ചൂണ്ടിക്കാട്ടി .
ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞത്തെക്കുറിച്ചും ഇതുവരെ 70 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ മോദി പ്രധാനമന്ത്രി കോസ്റ്റയോട് വിശദീകരിച്ചു. മറ്റ് രാജ്യങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങൾക്ക് ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ-പോർച്ചുഗൽ പങ്കാളിത്തത്തിന്റെ ഗുണപരമായ ഗതിവേഗത്തിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
2021 മെയ് മാസത്തിൽ പോർട്ടോയിൽ പോർച്ചുഗീസ് അധ്യക്ഷതയ്ക്ക് കീഴിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയന്റെ ആദ്യ ഇന്ത്യ-ഇയു നേതാക്കളുടെ യോഗത്തിനുള്ള തയ്യാറെടുപ്പുകളും അവർ അവലോകനം ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തെ , ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി കോസ്റ്റ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. പോർട്ടോയിൽ അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.
***
(रिलीज़ आईडी: 1705341)
आगंतुक पटल : 151
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada