ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ മാസം ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി

Posted On: 17 FEB 2021 11:16AM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഫെബ്രുവരി 17, 2021

നിലവിൽ 1.36 ലക്ഷം പേരാണ് (1,36,549) രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.25% മാത്രമാണ് ഇത്. അതെ സമയം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ മാസം ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇതുവരെ 1.06 കോടിയോളം പേരാണ് (1,06,44,858) രോഗത്തിൽ നിന്നും മുക്തി നേടിയത്. 97.33% ആണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർ രോഗമുക്തി നേടി

2021 ഫെബ്രുവരി 17, രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 90 ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും ഇതുവരെ വാക്സിൻ നൽകി. 1,91,373 സെഷനുകളിലായി 89,99,230 പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.

ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവർക്ക് ഉള്ള രണ്ടാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകൽ 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. 2021 ഫെബ്രുവരി 16 വൈകിട്ട് നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം വാക്‌സിൻ സ്വീകരിച്ച 36 പേർ ആശുപത്രികളിൽ ചികിത്സ തേടുകയും, 29 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.

പുതുതായി രോഗമുക്തി നേടിയവരിൽ 81.15% ശതമാനം 6 സംസ്ഥാനങ്ങളിലാണ്. 5,439 പേർ രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 86.15% ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്നാണ്. 4,937 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 3,663 പേർക്കും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 100 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 81% ആറ് സംസ്ഥാനങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ - 39 , കേരളത്തിൽ 18 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു.

 
RRTN/SKY


(Release ID: 1698657) Visitor Counter : 191