ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

 രാജ്യത്തെ സജീവ കോവിഡ്-19 കേസുകള്‍ കുത്തനെ ഇടിഞ്ഞു; ഇന്ന് 1.35 ലക്ഷം


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
75 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് കോവിഡ്19 നെതിരായ വാക്‌സിനേഷന്‍ നല്‍കി

7 ദശലക്ഷം വാക്‌സിനേഷന്‍ എന്ന കടമ്പ അതിവേഗം  മറികടന്ന് ഇന്ത്യ

Posted On: 12 FEB 2021 10:53AM by PIB Thiruvananthpuram




രാജ്യത്തെ മൊത്തം സജീവ കോവിഡ്-19 കേസുകള്‍ ഇന്ന് 1.35 ലക്ഷമായി (1,35,926) കുറഞ്ഞു.
രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളില്‍ ആകെ 1.25% കേസുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ സജീവമായ കേസുകളുടെ കാര്യത്തില്‍ ദിവസേന സ്ഥിരമായ കുറവ് കാണിക്കുന്നു.
 
ഒരു സംസ്ഥാനം  മാത്രം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടും, ശേഷിച്ച സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍  1000 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതിയ കേസുകളുടെ കാര്യത്തില്‍ ഗുണകരമായ അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദാദാ നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലഡാക്ക്, ത്രിപുര, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നീ 4 സംസ്ഥാന /  കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 18 എണ്ണത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ, ദൈനം ദിന മരണ നിരക്കില്‍ ഗണ്യമായ കുറവ് കാണിക്കുന്നു. 13 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍  1 മുതല്‍ 5 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,309 പുതിയ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ 15,858 പുതിയ റിക്കവറികള്‍ രജിസ്റ്റര്‍ ചെയ്തു.


ദേശീയ രോഗവിമുക്തി നിരക്ക് (97.32%) ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. രോഗ വിമുക്തിയുടെ കാര്യത്തില്‍ ഉണ്ടായ തുടര്‍ച്ചയായ ഉയര്‍ന്ന വര്‍ധന ദേശീയ രോഗവിമുക്തി നിരക്ക് ക്രമേണ മെച്ചപ്പെടുത്തുന്നതിന് കാരണമായി.


ആകെ രോഗവിമുക്തമായ കേസുകള്‍ 1,05,89,230 ആണ്. സജീവമായ കേസുകളും രോഗവിമുക്തമായ കേസുകളും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് 1,04,53,304 ആണ്.


2021 ഫെബ്രുവരി 12ന് രാവിലെ 8 മണി വരെ 75 ലക്ഷത്തിലധികം (75,05,010) ഗുണഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി  കോവിഡ് വാക്‌സിനേഷന്‍ നല്‍കി.
 

 

നന്പർ

സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങള്‍

വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണം

1

ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍

3,454

2

ആന്ധ്രപ്രദേശ്

3,43,813

3

അരുണാചല്‍ പ്രദേശ്

14,322

4

അസം

1,17,607

5

ബീഹാര്‍

4,48,903

6

ചണ്ഡിഗഡ്

7,374

7

ഛത്തീസ്ഗഡ്

2,33,126

8

ദാദ്ര & നഗര്‍ ഹവേലി

2,698

9

ദാമന്‍ & ദിയു

1,030

10

 ഡല്ഹി

1,62,596

11

ഗോവ

11,391

12

ഗുജറാത്ത്

6,45,439

13

ഹരിയാന

1,90,390

14

ഹിമാചല് പ്രദേശ്

72,191

15

ജമ്മു കശ്മീർ 

93,570

16

ജാർഘണ്ഡ്

1,74,080

17

കർണാടക

4,77,005

18

കേരള

3,33,560

19

ലഡാക്ക്

2,761

20

ലക്ഷദ്വീപ്

920

21

മധ്യപ്രദേശ്

4,87,271

22

മഹാരാഷ്ട്ര

6,08,573

23

മണിപ്പൂർ

15,944

24

മേഘാലയ

11,642

25

മിസോറാം

11,046

26

നാഗാലാന്ഡ്

8,371

27

ഒഡീഷ

3,83,023

28

പുതുച്ചേരി

4,780

29

പഞ്ചാബ്

97,668

30

രാജസ്ഥാന്

5,90,990

31

സിക്കീം

8,316

32

തമിഴ് നാട്

2,11,762

33

തെലങ്കാന

2,70,615

34

ത്രിപുര

59,438

35

ഉത്തർ പ്രദേശ്

7,63,421

36

ഉത്തരാഘണ്ഡ്

97,618

37

പശ്ചിമ ബംഗാള്

4,53,303

38

മറ്റുള്ളവ

84,999

ആകെ

75,05,010



 മൊത്തം വാക്‌സിനേഷന്‍ നല്‍കിയ 75,05,010 പേരില്‍  58,14,976 ആരോഗ്യ പ്രവര്‍ത്തകരും (എച്ച്‌സിഡബ്ല്യു) 16,90,034 മുഖ്യധാരാ തൊഴിലാളികളും (എഫ്എല്‍ഡബ്ല്യു) ഉള്‍പ്പെടുന്നു. 1,54,370 സെഷനുകള്‍ ഇതുവരെ നടത്തി. 70 ലക്ഷം (7 ദശലക്ഷം) പ്രതിരോധ കുത്തിവയ്പ്പ് അതിവേഗം കൈവരിച്ച രാജ്യമാണ് ഇന്ത്യ.


വാക്‌സിനേഷന്‍ ഡ്രൈവിന്റെ 27-ാം ദിവസം (11 ഫെബ്രുവരി 2021) 11,314 സെഷനുകളിലായി 4,87,896 ഗുണഭോക്താക്കള്‍ക്ക് (എച്ച്‌സിഡബ്ല്യു- 1,09,748, എഫ്എല്‍ഡബ്ല്യു 3,78,148) വാക്‌സിനേഷന്‍ നല്‍കി.


ഓരോ ദിവസവും വാക്‌സിനേഷന്‍ എടുക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം ക്രമാനുഗതമായ വര്‍ദ്ധനവ് കാണിക്കുന്നു.


മൊത്തം ഗുണഭോക്താക്കളില്‍ 69% പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. മൊത്തം ഗുണഭോക്താക്കളില്‍ 10.2% (7,63,421) ഉത്തര്‍പ്രദേശാണ്.
പുതുതായി കണ്ടെടുത്ത കേസുകളില്‍ 86.89% ആറ് സംസ്ഥാനങ്ങളിലാണ്.


പുതുതായി കണ്ടെടുത്ത കേസുകളില്‍ (6,107) മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. കേരളം (5,692), ഛത്തീസ്ഗഡ് (848).
പുതിയ കേസുകളില്‍ 79.87% ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.


പ്രതിദിനം ഏറ്റവും പുതിയ 5,281 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവ യഥാക്രമം 652, 481 കേസുകള്‍ നേടി.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 75.86% ആറ് സംസ്ഥാനങ്ങളാണ്.


മഹാരാഷ്ട്ര 25 പുതിയ മരണങ്ങള്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസേന 16 പുതിയ മരണങ്ങളുമായി കേരളം രണ്ടാമതാണ്. 



(Release ID: 1697356) Visitor Counter : 242