ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

19 ദിവസത്തിനുള്ളിൽ 4.5 ദശലക്ഷം ഗുണഭോക്താക്കൾ കോവിഡിനെതിരെ വാക്സിനേഷൻ നൽകി


സജീവമായ കോവിഡ് കേസുകൾ 1.55 ലക്ഷമായി കുറഞ്ഞു

Posted On: 04 FEB 2021 11:27AM by PIB Thiruvananthpuram

കോവിഡ് 19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക നേട്ടം കൈവരിച്ചു. വെറും 19 ദിവസത്തിനുള്ളിൽ 4.5 ദശലക്ഷം (44,49,552) ഗുണഭോക്താക്കൾക്ക് കോവിഡ് 19 വാക്സിൻ നൽകി.

 

വെറും 18 ദിവസത്തിനുള്ളിൽ 4 ദശലക്ഷം കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 2021 ജനുവരി 16 നാണ് രാജ്യ വ്യാപകമായി കോവിഡ് 19 വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,041 സെഷനുകളിലായി 3,10,604 പേർക്ക് വാക്സിനേഷൻ നൽകി. ഇതുവരെ 84,617 സെഷനുകൾ നടത്തി. കോവിഡ് 19 ന് ഇതുവരെ കുത്തിവയ്പ് നടത്തിയ മൊത്തം ഗുണഭോക്താക്കളിൽ 54.87 ശതമാനം ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

 

ഇന്ത്യയിലെ മൊത്തം കൊറോണ കേസുകൾ ഇന്ന് 1.55 ലക്ഷമായി (1,55,025) കുറഞ്ഞു. ഇന്ത്യയിലെ നിലവിലുള്ള സജീവ കേസുകൾ ഇതുവരെ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 1.44% മാത്രമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സജീവമായ കേസുകളുടെ എണ്ണത്തിൽ ദൈനംദിന മാറ്റം സ്ഥിരമായ ഇടിവ് കാണിക്കുന്നു.

ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.82% ആണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയുടെ  പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2 ശതമാനത്തിൽ താഴെയാണ്.

ആകെ രോഗമുക്തരുടെ എണ്ണം 1,04,80,455 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇന്ന് 97.13 % പിന്നിട്ടു. പുതുതായി രോഗം ഭേദമായവരിൽ 86.04 ശതമാനം   6 സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നാണ്.

പ്രതിദിന രോഗമുക്തര്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ് (7,030 ). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്നും 6,380 പേരും തമിഴ്‌നാട്ടിൽ നിന്നും 533 പേരും രോഗമുക്തരായി.

പുതിയ കേസുകളിൽ 84.67 ശതമാനം 6 സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമാണ്. ഇന്നലെ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്  കേരളത്തിൽ (6,356) ആണ്. മഹാരാഷ്ട്രയിൽ 2,992 കേസുകളും തമിഴ്‌നാട്ടിൽ 514 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പുതിയ മരണങ്ങളിൽ 71.03 ശതമാനം ആറ് സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നാണ്.  ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ് (30). കേരളത്തിൽ 20 മരണവും പശ്ചിമബംഗാളിലും ഛത്തീസ്ഗഡിലും 7  മരണം വീതവും സ്ഥിരീകരിച്ചു.

 

***



(Release ID: 1695095) Visitor Counter : 240