പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് -19 നെതിരെ വാക്സിനേഷൻ യജ്ഞം വിജയകരമായി സമാരംഭിച്ചതിന് അയൽ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രധാനമന്ത്രിയെയും ഇന്ത്യാ ഗവണ്മെന്റിനെയും അഭിനന്ദിച്ചു
Posted On:
18 JAN 2021 5:22PM by PIB Thiruvananthpuram
2021 ജനുവരി 16 ന് കോവിഡ് -19 നെതിരെ വാക്സിനേഷൻ യജ്ഞം വിജയകരമായി സമാരംഭിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും ഇന്ത്യാ ഗവണ്മെന്റിനെയും അയൽ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ അഭിനന്ദിച്ചു.
"കോവിഡ് 19 വാക്സിൻ വിജയകരമായി പുറത്തിറക്കിയതിനും അയൽരാജ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉദാരതയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ" ശ്രീലങ്ക പ്രസിഡന്റ് ശ്രീ ഗോതബയ രജപക്സെ ട്വീറ്റിൽ പറഞ്ഞു.
“ഈ വമ്പിച്ച വാക്സിനേഷൻ യജ്ഞത്തിന് നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യാ ഗവൺമെന്റിനും അഭിനന്ദനങ്ങൾ. ഈ വിനാശകരമായ മഹാമാരിയുടെ അവസാനത്തിന്റെ തുടക്കം ഞങ്ങൾ കണ്ടുതുടങ്ങി. ” ശ്രീലങ്കൻ പ്രധാനമന്ത്രി ശ്രീ മഹീന്ദ രജപക്സെ ട്വീറ്റിൽ കുറിച്ചു
ട്വീറ്റിൽ മാലിദ്വീപിന്റെ പ്രസിഡന്റ് ശ്രീ ഇബ്രാഹിം മുഹമ്മദ് സോളിഹ് പറഞ്ഞു, “കോവിഡ് -19 നെതിരെ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സുപ്രധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ സർക്കാരിനും അഭിനന്ദനങ്ങൾ. ഈ ശ്രമത്തിൽ നിങ്ങൾ വിജയിക്കുമെന്നും COVID-19 ബാധയെ നാം അറുതി വരുത്തും എന്നും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ”
“രാജ്യവ്യാപകമായി കോവിഡ് -19 വാക്സിനേഷൻ യജ്ഞം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു. ഈ മഹാമാരിയിൽ നാം സഹിച്ച എല്ലാ കഷ്ടപ്പാടുകളും ശമിപ്പിക്കുന്നതിനുള്ള ഉത്തരമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു. ” ട്വീറ്റിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോതേ ഷേറിംഗ് പറഞ്ഞു
(Release ID: 1689805)
Visitor Counter : 223
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada