പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഡോ. എം.ജി രാമചന്ദ്രൻ്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

Posted On: 17 JAN 2021 2:12PM by PIB Thiruvananthpuram

 

 

ഫിലിം സ്‌ക്രീൻ മുതൽ പൊളിറ്റിക്കൽ സ്‌ക്രീൻ വരെ ആളുകളുടെ ഹൃദയത്തിൽ  അതുല്യ സ്ഥാനം എം‌ജി‌ആറിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കേവാഡിയയിലേക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകൾ ഫ്ലാഗു  ഓഫ് ചെയ്തതു കൂടാതെ ഗുജറാത്തിൽ  റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന്  ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേവാഡിയയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുരുചി തലൈവർ ഡോ. എം.ജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി ഭാരതര്തന എം.ജി.ആറിന് ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചലച്ചിത്ര സ്‌ക്രീനിലും രാഷ്ട്രീയ വേദിയിലും അദ്ദേഹം കൈവരിച്ച നേട്ടങ്ങളെ ശ്രീ മോദി പ്രശംസിച്ചു. എം‌ജി‌ആറിന്റെ രാഷ്ട്രീയ യാത്ര ദരിദ്രർക്കുവേണ്ടി സമർപ്പിക്കപ്പെട്ടതാണെന്നും താഴേക്കെട്ടിലു ള്ളവരുടെ  ഉന്നമനത്തിനായി  അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചുവെന്നും പ്രധാനമന്ത്രി  അഭിപ്രായപ്പെട്ടു.


അദ്ദേഹത്തിന്റെ ആശയങ്ങൾ നിറവേറ്റുന്നതിനായി നാം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എം‌ജി‌ആറിനോടുള്ള  ആദരസൂചകമായി അദ്ദേഹത്തിന്റെ കാലശേഷം ചെന്നൈ സെൻട്രൽ റെയിൽ‌വേ സ്റ്റേഷനെ അദ്ദേഹത്തിന്റെ പേരിൽ പുനർനാമകരണം ചെയ്തത് എങ്ങനെയെന്ന് പ്രധാനമന്ത്രി ഓർമിച്ചു.

 

***



(Release ID: 1689331) Visitor Counter : 125