ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ്

Posted On: 16 JAN 2021 11:37AM by PIB Thiruvananthpuram

ലോകത്തെ ഏറ്റവും വലിയ കോവിഡ്പ്രതിരോധ കുത്തിവയ്പ്പിനു തുടക്കമായത്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്.

 

ഇന്ത്യയിൽ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 2% ആയി കുറഞ്ഞു.

 

ലോകത്തെ ഏറ്റവും വലിയ കോവിഡ്പ്രതിരോധ കുത്തിവയ്പ്പിനു ഇന്ന് തുടക്കമായതോടെ രാജ്യത്തിന്റെ കോവിഡ് -19 പ്രതിരോധത്തിൽ ഒരു സുപ്രധാന ദിനമായി ഇത് അടയാളപ്പെടുത്തപ്പെടുകയാണ്.

 

ബഹു. പ്രധാനമന്ത്രി രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യവ്യാപകമായ പ്രതിരോധ കുത്തിവയ്പ്പിനു തുടക്കം കുറിച്ചു.

 

ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (2,11,033) ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ വെറും 2% മാത്രമാണ്.

 

2020 ജൂൺ 29 ന് 2,10,120 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.

 

രോഗമുക്തി നിരക്ക് 96 ശതമാനം കടന്ന് 96.55 ശതമാനത്തിലെത്തിയിട്ടുണ്ട്.

 

നിലവിൽ വീടുകളിലെ ഐസലേഷനിലോ ആശുപത്രികളിലോ ഉള്ള കോവിഡ് ബാധിതർ 2,11,033 ആണ്. ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടിക്ക് മുകളിലാണ് (1,01,79,033).

 

രോഗമുക്തി നിരക്കിൽ ക്രമാനുഗതവും സ്ഥിരവുമായ ആയ ഉയർച്ചയാണ് കാണിയ്ക്കുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം ഇന്നത്തെ കണക്കനുസരിച്ച് 99,68,682 ആയി ഉയർന്നു.

 

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണത തുടരുമ്പോൾ, 25 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ 5,000 താഴെ സജീവ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ആകെ കേസുകളുടെ 15% മാത്രമാണ് സജീവ കേസുകൾ

 

വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സജീവ കേസുകളുടെ വിവരങ്ങൾ ഇപ്രകാരമാണ്

 

രോഗമുക്തി നേടിയ കേസുകളിൽ 81.94% 10 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു.

 

ഏകദിന രോഗമുക്തിയിൽ 4,603 കേസുകളുമായി കേരളം മുന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 3,500 പേരും ഛത്തീസ് ഗഡിൽ 1009 പേരും രോഗമുക്തി നേടി.

 

പുതിയ കേസുകളിൽ 80.81%, 8 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ്.

5,624 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളം പ്രതിദിന കേസുകളിൽ ഒന്നാമതാണ്. മഹാരാഷ്ട്രയിൽ 3,145 ഉം പശ്ചിമ ബംഗാളിൽ 708 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 191 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

പുതിയ മരണങ്ങളിൽ 66.19% ആറ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലാണ്.

45 മരണങ്ങളുമായി മഹാരാഷ്ട്ര ഒന്നാമതും കേരളവും പശ്ചിമ ബംഗാളും യഥാക്രമം 23 ഉം 16 ഉം മരണങ്ങളുമായി രണ്ടും മൂന്നും സ്ഥാനത്തുമാണ്.

***

 


(Release ID: 1689329) Visitor Counter : 243