പ്രധാനമന്ത്രിയുടെ ഓഫീസ്
ഏകതാ പ്രതിമയിലേക്ക് എപ്പോഴും ഗതാഗത സൗകര്യം ഒരുക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍നിന്നായി ആരംഭിക്കുന്ന എട്ടു തീവണ്ടി സര്‍വീസുകള്‍ ജനുവരി 17നു പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
ഗുജറാത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റു പല പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
15 JAN 2021 4:50PM by PIB Thiruvananthpuram
2021 ജനുവരി 17നു രാവിലെ 11നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കെവാദിയയ്ക്കുള്ള എട്ടു തീവണ്ടി സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ തീവണ്ടികള്‍ ഏകതാ പ്രതിമയിലേക്കു മുടക്കമില്ലാത്ത യാത്രാസൗകര്യമൊരുക്കും. ചടങ്ങില്‍ ഗുജറാത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റു പല പദ്ധതികള്‍കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര റയില്‍വേ മന്ത്രിയും സംബന്ധിക്കും.
ഗേജ് മാറ്റിയ ധാബോയ്-ചാന്തോദ് ബ്രോഡ്‌ഗേജ് റെയില്‍പ്പാത, ചാന്തോദ്-കെവാദിയ പുതിയ ബ്രോഡ്‌ഗേജ് റെയില്‍പ്പാത, പുതുതായി വൈദ്യുതീകരിച്ച പ്രതാപ്‌നഗര്‍-കെവാദിയ പാത, ധാബോയിലെയും ചന്തോദിലെയും കേവാദിയയിലെയും പുതിയ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രാദേശിക സവിശേഷതകള്‍ നിലനിര്‍ത്തി ഭംഗിയോടും യാത്രക്കാര്‍ക്കായുള്ള ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് ഈ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയില്‍വേ സ്റ്റേഷനാണ് കെവാദിയയിലേത്. ഈ പദ്ധതികള്‍ തൊട്ടടുത്ത ഗോത്രവര്‍ഗ മേഖലയുടെ വികസനം വേഗത്തിലാക്കാനും നര്‍മദ നദീതീരത്തുള്ള പ്രധാന മതപരവും പുരാതനവുമായ തീര്‍ഥാടന കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ആഭ്യന്തരവും രാജ്യാന്തരവുമായ വിനോദസഞ്ചാരം വര്‍ധിക്കാനും സഹായകമാകും. മേഖലയുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന്റെ ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങളും കച്ചവട സാധ്യതകളും സൃഷ്ടിക്കുകയും ചെയ്യും.
ഫ്‌ളാഗ് ഓഫ് ചെയ്യപ്പെടുന്ന എട്ടു തീവണ്ടികളുടെ വിശദാംശങ്ങള്‍:
ക്രമനമ്പര്‍ തീവണ്ടി നമ്പര്‍ പുറപ്പെടുന്ന സ്ഥലം എത്തിച്ചേരുന്ന സ്ഥലം തീവണ്ടി നമ്പറും ആവര്‍ത്തന ക്രമവും
1. 09103/04 കെവാദിയ വാരണാസി മഹമ്‌ന എക്‌സ്പ്രസ് (ആഴ്ചയില്‍ ഒരിക്കല്‍)
2. 02927/28 ദാദര്‍ കേവാദിയ ദാദര്‍-കെവാദിയ എക്‌സ്പ്രസ് (നിത്യേന)
3. 09247/48 അഹമ്മദാബാദ് കെവാദിയ ജനശതാബ്ദി എക്‌സ്പ്രസ് (നിത്യേന)
4. 09145/46 കെവാദിയ ഹസ്രത്ത് നിസാമുദ്ദീന്‍ നിസാമുദ്ദീന്‍-കെവാദിയ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് (രണ്ടാഴ്ചയിലൊരിക്കല്‍)
5. 09105/06 കെവാദിയ രേവ കെവാദിയ-രേവ എക്‌സ്പ്രസ് (ആഴ്ചയില്‍ ഒരിക്കല്‍)
6. 09119/20 ചെന്നൈ കെവാദിയ ചെന്നൈ-കെവാദിയ എക്‌സ്പ്രസ് (ആഴ്ചയിലൊരിക്കല്‍)
7. 09107/08 പ്രതാപ് നഗര്‍ കെവാദിയ മെമു ട്രെയിന്‍ (നിത്യേന)
8. 09109/10 കെവാദിയ പ്രതാപ് നഗര്‍ മെമു ട്രെയിന്‍ (നിത്യേന)
ആകാശം കാണാന്‍ സാധിക്കുന്ന ഏറ്റവും നൂതന വിസ്റ്റ-ഡോം ടൂറിസ്റ്റ് കോച്ചുകളാണ് ജനശതാബ്ദി എക്‌സ്പ്രസ്സിന് ഉണ്ടാവുക.
(Release ID: 1688912)
Visitor Counter : 267
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada