പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയുടെ ശതാബ്ദി ആഘോഷ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 24 DEC 2020 2:02PM by PIB Thiruvananthpuram

ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയുടെ ശതാബ്ദി ആഘോഷ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്തു. വിശ്വഭാരതിയുടെ 100 വർഷത്തെ ചരിത്രത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന്, ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മാതൃ ഭാരതത്തിന് വേണ്ടിയുള്ള ഗുരുദേവിന്റെ വീക്ഷണത്തിന്റെയും  കഠിനാധ്വാനത്തിന്റെയും ഫലമാണ് സർവ്വകലാശാല. ഗുരുദേവവ് സ്ഥാപിച്ച ലക്ഷ്യങ്ങൾ നേടുന്നതിന് വിശ്വഭാരതി, ശ്രീനികേതൻ, ശാന്തിനികേതൻ എന്നിവ നിരന്തരം പരിശ്രമിക്കുന്നതിൽ  പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
 രാജ്യം, വിശ്വഭാരതിയിൽ നിന്നും പ്രസരിക്കുന്ന സന്ദേശത്തെ ലോകത്തേക്ക് വ്യാപിപ്പിക്കുന്നതായി  അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ രൂപീകരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഓർമിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സർവകലാശാലയുടെ ലക്ഷ്യങ്ങൾക്ക് ഒപ്പമായിരുന്നു സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ അവബോധത്തിൽ വേദങ്ങളുടെ അന്തസത്തയെക്കുറിച്ച്  വിവേകാനന്ദനുണ്ടായിരുന്ന സമാന ചിന്താഗതിയാണ് ദേശീയതയെക്കുറിച്ച്  ഗുരുദേവിനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ, ലോകത്തിൽനിന്നും ഒറ്റപ്പെടുത്തുന്നതിലല്ല  ശ്രദ്ധ.മറിച്ച്,ഇന്ത്യയിലെ മികച്ചതിൽ നിന്നും ലോകത്തിന് നേട്ടമുണ്ടാക്കി കൊടുക്കണമെന്നും ലോകത്തിൽ നിന്നും നല്ലവശങ്ങൾ ഇന്ത്യ പഠിക്കണമെന്നുമാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയും ലോകവും  തമ്മിലുള്ള ബന്ധം വിശ്വഭാരതി എന്നപേരിൽ പ്രതിഫലിക്കുന്നു. ലോകത്തിന്റെ ക്ഷേമത്തിനായുള്ള, ഇന്ത്യയുടെ ക്ഷേമ പാതയാണ് ഇതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

***


(Release ID: 1683317) Visitor Counter : 254