പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യാ-യു.എസ്. തന്ത്രപരമായ പങ്കാളിത്തത്തിലെ വര്‍ദ്ധിച്ചുവരുന്ന സമവായത്തെ അംഗീകരിക്കുന്നുവെന്ന് യു.എസില്‍ നിന്നുള്ള ലീജിയന്‍ ഓഫ് മെരിറ്റ് പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി
Posted On:
22 DEC 2020 8:59PM by PIB Thiruvananthpuram
യു.എസ്. ഗവൺമെന്റ് ലീജിയന്‍ ഓഫ് മെരിറ്റ് പുരസ്‌ക്കാരം സമ്മാനിച്ചതിലൂടെ താന്‍ ഏറെ ബഹുമാനിതനായെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.
'' ലീജിയന്‍ ഓഫ് മെരിറ്റ് സമ്മാനിച്ചതിലൂടെ താന്‍ ഏറെ ബഹുമാനിതനായി. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇന്ത്യയിലേയും യു.എസിലേയും ജനങ്ങളുടെ പരിശ്രമത്തെ അത് അംഗീകരിക്കുന്നു, ഇന്തോ-യു.എസ്. തന്ത്രപരമായ പങ്കാളിത്തത്തില്‍ ഇരു രാജ്യങ്ങളുടെയും സമവായം രണ്ടു രാജ്യങ്ങളിലും പ്രതിഫലിക്കുന്നു.
21-ാം നൂറ്റാണ്ട് മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം അവസരങ്ങളും അവതരിപ്പിക്കുന്നു. മുഴുവന്‍ മാനവികതയ്ക്കും ഗുണമാകുന്നതിനായി ഇന്ത്യ-യു.എസ്. ബന്ധത്തിന് നമ്മളുടെ ജനങ്ങളുടെ സവിശേഷമായ കാര്യശേഷിയില്‍ ഊന്നല്‍ നല്‍കികൊണ്ട് ആഗോള നേതൃത്വം നല്‍കാന്‍ കഴിയും.
യു.എസ്. ഗവണ്‍മെന്റുമായും രണ്ടു രാജ്യങ്ങളിലേയും ബന്ധപ്പെട്ട തല്‍പ്പരകക്ഷികളുമായും ഇന്ത്യയും-യു.എസും തമ്മിലുള്ള ബന്ധങ്ങള്‍ കുടുതല്‍ ശക്തിപ്പെടുത്തുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നുള്ള ഞങ്ങളുടെ ഗവണ്‍മെന്റിന്റെ ദൃഡവിശ്വാസവും പ്രതിജ്ഞാബദ്ധതയും ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആവര്‍ത്തിക്കുന്നു'' . ട്വീറ്റുകളുടെ ഒരു ശൃംഖലയില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1682870)
Visitor Counter : 184
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada