ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 3.03 ലക്ഷമായി
പോസ്റ്റഡ് ഓണ്‍:
21 DEC 2020 12:03PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 3.03 ലക്ഷമായി (3,03,639) കുറഞ്ഞു. 161 ദിവസത്തെ ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇത്.
നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.02% മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേര്‍ രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 1705-ന്റെ കുറവുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24,337 പേര്‍ക്കാണ്. ആകെ രോഗമുക്തര്‍ 9,606,111. രോഗമുക്തി നിരക്ക് 95.53 ശതമാനമായി വര്‍ധിച്ചു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്നാണ്. രോഗമുക്തരും നിലവില്‍ രോഗികളായവരും തമ്മിലുള്ള അന്തരം 93,02,472.
പുതുതായി രോഗമുക്തരായവരുടെ 71.61% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ (4,471). പശ്ചിമ ബംഗാളില്‍ 2,627 പേരും, മഹാരാഷ്ട്രയില്‍ 2,064 പേരും രോഗമുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 79.20% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,711 രോഗബാധിതരുമായി കേരളമാണ് പട്ടികയില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 3,811 പേര്‍ക്കും, പശ്ചിമബംഗാളില്‍ 1,978 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 333 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. പുതിയ മരണങ്ങളില്‍ 81.38% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (98). പശ്ചിമ ബംഗാളിലും കേരളത്തിലും യഥാക്രമം 40 ഉം 30ഉം പേര്‍ മരിച്ചു.
ദശലക്ഷത്തിലെ മരണം ആഗോള തലത്തില്‍ തന്നെ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (105.7).
****
( റിലീസ് ഐ.ഡി: 1682395)
സന്ദര്‍ശക കൗണ്ടര്‍ : 168
ഈ റിലീസ് വായിക്കുക:
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada