ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ ആകെ കോവിഡ് 19 മുക്തരുടെ എണ്ണം 95 ലക്ഷം എന്ന നാഴികക്കല്ലു പിന്നിട്ടു


രോഗമുക്തി നിരക്ക് 95.4% എന്ന ലോകത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ചികിത്സയിലുള്ളവരുടെ എണ്ണം 3.13 ലക്ഷമായി കുറഞ്ഞു

Posted On: 18 DEC 2020 11:25AM by PIB Thiruvananthpuram

കോവിഡ് 19- നെതിരായ പോരാട്ടത്തിൽ ഇന്ത്യ സുപ്രധാന നാഴികക്കല്ലു പിന്നിട്ടു. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  95 ലക്ഷം (95,20,827) എന്ന നാഴികക്കല്ലു പിന്നിട്ടു.  

ചികിത്സയിലുള്ളവരും രോഗമുക്തരും  തമ്മിലുള്ള അന്തരം തുടർച്ചയായി വർദ്ധിച്ചു 92 ലക്ഷത്തിലധികമായി (92,06,996). രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയർന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രോഗമുക്തി നിരക്കുള്ള  രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

രോഗമുക്തരായവർ ചികിത്സയിലുള്ളവരുടെ  30 ഇരട്ടിയാണ്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ളത് 3,13,831 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ  3.14% ആണ്.

 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 22,890 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  31,087 പേർ രോഗമുക്തരായി.

കഴിഞ്ഞ 21 ദിവസമായി രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരേക്കാൾ കൂടുതലാണ്.

രാജ്യത്ത് ആകെ രോഗമുക്തരായവരുടെ  52 ശതമാനവും (51.76%) അഞ്ച് സംസ്ഥാനങ്ങളിലാണ്.

 പുതുതായി രോഗമുക്തരായവരുടെ  75.46% പത്ത് സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്.

പുതുതായി രോഗമുക്തരായവരിൽ  4,970 പേർ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 4,358 പേരും പശ്ചിമ ബംഗാളിൽ 2,747 പേരും രോഗമുക്തരായി.

പുതിയ രോഗബാധിതരിൽ 76.43% പത്ത് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമാണ്.

കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതരുടെ എണ്ണം   റിപ്പോർട്ട് ചെയ്തത് (4,969). പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ യഥാക്രമം 2245 ഉം 1,584  ഉം പേർക്കാണ് രോഗബാധ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 338 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

പുതിയ മരണങ്ങളിൽ 75.15% പത്ത് സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിലാണ്  കൂടുതൽ (65). പശ്ചിമ ബംഗാളിലും ഡൽഹിയിലും യഥാക്രമം 44 ഉം 35 ഉം പേർ മരിച്ചു.


ഇന്ത്യയിൽ പ്രതിദിന മരണനിരക്കു  കുറയുകയാണ്. കഴിഞ്ഞ 13 ദിവസമായി ദിവസേനയുള്ള മരണങ്ങൾ 500 ൽ താഴെയാണ്.

 

***



(Release ID: 1681707) Visitor Counter : 191