പ്രധാനമന്ത്രിയുടെ ഓഫീസ്
അസോച്ചം സ്ഥാപക വാരത്തില്‍ ഡിസംബര്‍ 19ന് പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും
Posted On:
17 DEC 2020 8:04PM by PIB Thiruvananthpuram
അസോച്ചം സ്ഥാപക വാരം 2020ല്‍ ഡിസംബര്‍ 19ന് രാവിലെ 10.30 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുഖ്യപ്രഭാഷണം നടത്തും. ആ അവസരത്തില്‍ രത്തന്‍ ടാറ്റയ്ക്ക് പ്രധാനമന്ത്രി അസോച്ചം എന്റര്‍പ്രൈസ് ഓഫ് ദി സെഞ്ച്വറി അവാര്‍ഡ് സമ്മാനിക്കും, ടാറ്റാ ഗ്രൂപ്പിന് വേണ്ടിയായിരിക്കും അദ്ദേഹം പുരസ്‌ക്കാരം സ്വീകരിക്കുക.
അസോച്ചത്തെക്കുറിച്ച്:
ഇന്ത്യയിലെ എല്ലാ മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ചേമ്പറുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 1920ലാണ് അസോച്ചം സ്ഥാപിച്ചത്. 400 ലധികം ചേമ്പറുകളും വ്യാപാര അസോസിയേഷനുകളുമായി രാജ്യത്ത് അങ്ങോളമിങ്ങോളമായി 4.5 ലക്ഷത്തിലധികം അംഗങ്ങളെ സേവിക്കുന്നുണ്ട്, ഇന്ത്യന്‍ വ്യാപാരത്തിന് വേണ്ടിയുള്ള സ്രോതസായി അസോച്ചം ഉയര്‍ന്നുവന്നിട്ടുണ്ട്.
***
(Release ID: 1681699)
Visitor Counter : 94
Read this release in:
Assamese
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu