ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിദിന രോഗികളേക്കാല്‍ കൂടുതല്‍ രോഗമുക്തരുണ്ടാകുന്നത് രോഗമുക്തി നിരക്ക്  വര്‍ദ്ധിപ്പിക്കുന്നു

Posted On: 17 DEC 2020 11:11AM by PIB Thiruvananthpuram



പ്രതിദിന രോഗികളേക്കാല്‍ കൂടുതല്‍ രോഗമുക്തരുണ്ടാകുന്നത് ഇന്ത്യയില്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് ഉറപ്പാക്കുന്നു.  ആകെ രോഗമുക്തരുടെ എണ്ണം 95 ലക്ഷത്തോട് അടുക്കുന്നു. (94,89,740).  ഇന്ത്യയുടെ ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 95.31 ശതമാനത്തിലേക്ക് ഉയര്‍ന്നു. രോഗബാധിതരുടെയും രോഗമുക്തരുടെയും എണ്ണത്തിലെ അന്തരം 91,67,374 ആണ്.

ഇന്ത്യയുടെ ദേശീയ കോവിഡ് രോഗമുക്തി നിരക്ക് ലോകത്തിലേക്കും വച്ച് തന്നെ ഏറ്റവും ഉയര്‍ന്ന  രോഗമുക്തി നിരക്കുകളില്‍ ഒന്നാണ്.  ആഗോള ശരാശരി രോഗമുക്തി നിരക്ക് 70.27 ശതമാനമായിരിക്കുമ്പോഴാണ് ഇന്ത്യയില്‍ 95.31 %. അമേരിക്ക, ബ്രസീല്‍, റഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളെല്ലാം
 ഇതിലും കുറവ് രോഗമുക്തി നിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് ഇന്ന് കോവിഡ്  ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,22,366. ആകെ രോഗബാധിതരുടെ 3.24 ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്.

 കഴിഞ്ഞ 24 മണിക്കൂറിനിടെ 33,291 പേർ രോഗമുക്തി നേടി.

പുതുതായി രോഗമുക്തി നേടിയവരിൽ 75.63 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്. കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത്-5728 പേര്‍. മഹാരാഷ്ട്രയില്‍ 3887 പേരും പശ്ചിമ ബംഗാളില്‍ 2767 പേരും രോഗമുക്തി നേടി.

ഇന്നലെ 24,010 പുതിയ കേസുകളാണ്  രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ  78.27 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.    കേരളത്തില്‍ 6185 പുതിയ കേസുകളും പശ്ചിമ ബംഗാളില്‍  2293 പുതിയ കേസുകളും ഛത്തീസ്ഗഢില്‍ 1661 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 355 പേരാണ് കോവിഡ്  മൂലം മരണമടഞ്ഞത്. ഇതിൽ 79.15 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 95 ഉം(26.76 % ) പശ്ചിമബംഗാളിൽ 46 ഉം ഡല്‍ഹിയില്‍ 32 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

****


(Release ID: 1681420) Visitor Counter : 226