ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞു ഇന്ന് 3.32 ലക്ഷമായി


കഴിഞ്ഞ 17 ദിവസമായി തുടർച്ചയായി 40,000 ൽ താഴെ പുതിയ രോഗികൾ

കഴിഞ്ഞ 11 ദിവസമായി പ്രതിദിന മരണങ്ങൾ അഞ്ഞൂറിൽ താഴെ

Posted On: 16 DEC 2020 12:55PM by PIB Thiruvananthpuram

ഇന്ത്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.3,32,002പേരാണ് നിലവിൽ രാജ്യത്ത്  ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ,3.34% ശതമാനം മാത്രമാണ്.
 കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 26, 382 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേകാലയളവിൽ 33,813 പേരാണ് രോഗ മുക്തരായത്.

കഴിഞ്ഞ 17 ദിവസമായി തുടർച്ചയായി 40,000 ൽ  താഴെ  പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

 


 കഴിഞ്ഞ ഏഴ് ദിവസമായി ദശലക്ഷം പേരിലെ  രോഗബാധിതരുടെ എണ്ണം  ലോകത്തെ തന്നെ ഏറ്റവും കുറവാണ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്(147)

 

 ആകെ രോഗമുക്തരുടെ  എണ്ണം 94.5  ലക്ഷമായി(9,456,449) ഉയർന്നു. 95.21%ആണ് രോഗമുക്തി നിരക്ക്.

പുതുതായി രോഗമുക്തരായവരുടെ 76.43 %  വും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5066 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ  രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്.


 മഹാരാഷ്ട്രയില്‍ 4,395 പേരും പശ്ചിമബംഗാളിൽ 2,965 പേരും രോഗ മുക്തരായി.

 

പുതിയ രോഗബാധിതരുടെ 75.84% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 5218 പേര്‍. മഹാരാഷ്ട്രയിൽ 3422 പേര്‍ക്കും പശ്ചിമബംഗാളിൽ 2,289 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 387 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 75.19% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.  ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്-70 പേർ. പശ്ചിമബംഗാളിൽ 45 ഉം ഡല്‍ഹിയില്‍ 41പേരും മരിച്ചു.

 

***


(Release ID: 1681099) Visitor Counter : 175