ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
140 ദിവസങ്ങൾക്കുശേഷം ഇതാദ്യമായി രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി
Posted On:
07 DEC 2020 11:06AM by PIB Thiruvananthpuram
കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി (3,96,729). ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. 140 ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും കുറവ് രോഗികൾ ഇന്ത്യയിൽ ഉണ്ടാകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32981 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 39,109 പേർ രോഗമുക്തി നേടി.
കഴിഞ്ഞ ഏഴ് ദിവസമായി ദശലക്ഷം പേരിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും കുറവ് നിരക്കാണ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്(182).
ദശലക്ഷം പേരിലെ ആകെ രോഗബാധിതരുടെ എണ്ണത്തിലും ആഗോള ശരാശരിയെക്കാൾ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ആഗോള ശരാശരി 8438 ആകുമ്പോൾ ഇന്ത്യയിൽ ഇത് 6988 ആണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 94.45 ശതമാനമായി വർദ്ധിച്ചു. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത് 91,39,901 പേരാണ്.രോഗമുക്തി നേടിയവരും നിലവിൽ ചികിത്സയിൽ കഴിയുന്ന വരും തമ്മിലുള്ള അന്തരം 87 ലക്ഷം പിന്നിട്ടു (87,43,172).
പുതുതായി രോഗ മുക്തി നേടിയവരിൽ വരിൽ 81.20 ശതമാനം പേർ 10 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന രോഗമുക്തി രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണ് (7486.). 5217 പേർ രോഗമുക്തി നേടിയ കേരളം രണ്ടാം സ്ഥാനത്താണ്.
പുതിയ കേസുകളിൽ 76.20 ശതമാനവും 10 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്.4777 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്.4757 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര രണ്ടാംസ്ഥാനത്താണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 391 കോവിഡ് മരണങ്ങളിൽ 75.07 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്.69 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഡൽഹിയിലാണ് ഏറ്റവും കൂടുതൽ പേർ ഇന്നലെ മരണമടഞ്ഞത്. പശ്ചിമ ബംഗാളിൽ 46 ഉം മഹാരാഷ്ട്രയിൽ നാല്പതും മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പ്രകാരം ദശലക്ഷം പേരിലെ മരണനിരക്കും ഇന്ത്യയിൽ കുറവാണ്. നിലവിൽ ദശലക്ഷം പേരിൽ കോവിഡ് മൂലം മൂന്ന് പേരാണ് രാജ്യത്ത് മരണമടയുന്നത് .
****
(Release ID: 1678800)
Visitor Counter : 236
Read this release in:
Tamil
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Kannada