PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ 

   

തീയതി: 02.12.2020

Posted On: 02 DEC 2020 5:34PM by PIB Thiruvananthpuram

ഇതുവരെ: 

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം   4.28 ലക്ഷമായി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേര്‍ രോഗമുക്തരായി

രോഗമുക്തി നിരക്ക് 94.03 ശതമാനമായി വര്‍ധിച്ചു

കോവിഡ്19 വ്യാപനം തടയാന്‍ ചന്തകളില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ചുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി 

 ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

#Unite2FightCorona

#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 132 ദിവസത്തിന് ശേഷം 4.28 ലക്ഷമായി കുറഞ്ഞു:രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4.28 ലക്ഷമായി (4,28,644) കുറഞ്ഞു. 132 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ഇത്രയും താഴുന്നത്. 2020 ജൂലൈ 23 ന് ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ആയിരുന്നു.ആകെ രോഗബാധിതരില്‍ 4.51% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677603

കോവിഡ്19 വ്യാപനം തടയാന്‍ ചന്തകളില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ചുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677644

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയതലത്തിലുള്ള ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ഇന്ന് 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. തമിഴ്‌നാട് (2,90,770), ഉത്തർപ്രദേശ്(2,44,211), കേരളം (60,401) എന്നിവയാണ് ഇ-സഞ്ജീവനി ഒപിഡി പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവുമധികം കൺസൾട്ടേഷൻ നടത്തിയ മൂന്ന് സംസ്ഥാനങ്ങൾ.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677674

ലോകാരോഗ്യ സംഘടനയുടെ ലോക മലേറിയ റിപ്പോർട്ട് 2020: രോഗവ്യാപനം കുറയ്ക്കുന്നതിൽ ഇന്ത്യ തുടർച്ചയായി നിർണായക പുരോഗതി നേടി: മലേറിയ രോഗവ്യാപനം കുറയ്ക്കുന്നതിൽ ഇന്ത്യ നിർണായക പുരോഗതി നേടിയതായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ 2020ലെ ലോക മലേറിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677601

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ആയുഷ് ഡേ കെയർ തെറാപ്പി കേന്ദ്രങ്ങൾക്ക് അനുമതി: കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്കും വിരമിച്ചവർക്കുമായി ആയുർവേദ, യോഗ, പ്രകൃതി ചികിത്സ വിഭാഗങ്ങൾക്ക് കീഴിൽ ഡേകെയർ തെറാപ്പി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശയ്ക്ക് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677659

ശ്രീലങ്ക സാമ്പത്തിക ഉച്ചകോടി 2020ന്റെ ഉദ്ഘാടന ചടങ്ങില്‍  കേന്ദ്ര ധമന്ത്രി മുഖ്യപ്രഭാഷണം നടത്തി

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677405

ന്യായവും വിപണിക്കനുസൃതമായും ആകണം അസംസ്കൃത എണ്ണയുടെ വില എന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് ശ്രീ ധർമേന്ദ്ര പ്രധാൻ: ന്യായവും അന്താരാഷ്ട്ര വിപണിക്കനുസൃതമായും ആകണം അസംസ്കൃത എണ്ണയുടെ വില എന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677636

റെയില്‍വേ ചരക്ക് നീക്കം: 2020ലെ ലോഡിങ്ങില്‍ റെക്കാര്‍ഡ്; നവംബറില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9 % വര്‍ദ്ധന

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677374

ഭിന്നശേഷിയുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായി നൽകുന്ന അവാർഡ്‌: ദേശീയ സെലക്ഷൻ കമ്മിറ്റി യോഗം കോവിഡ് 19 സാഹചര്യം മൂലം മാറ്റിവെച്ചു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677689

 

***



(Release ID: 1677723) Visitor Counter : 182