ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 132 ദിവസത്തിന് ശേഷം 4.28 ലക്ഷമായി കുറഞ്ഞു
प्रविष्टि तिथि:
02 DEC 2020 11:30AM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4.28 ലക്ഷമായി (4,28,644) കുറഞ്ഞു. 132 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ഇത്രയും താഴുന്നത്. 2020 ജൂലൈ 23 ന് ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ആയിരുന്നു.
ആകെ രോഗബാധിതരില്‍ 4.51% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിനം രോഗം ബാധിക്കുന്നത് ശരാശരി 30,000 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 43,062 പേര്‍ രോഗമുക്തരായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണത്തെ രോഗമുക്തരുടെ എണ്ണം മറികടന്നു.
രോഗമുക്തി നിരക്ക് 94.03 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 89,32,647 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച 85,04,003 ആയി.
പുതുതായി രോഗമുക്തരായവരുടെ 78.35% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 6,290 പേരും കേരളത്തില്‍ 6,151 പേരും ഡല്‍ഹിയില്‍ 5,036 പേരും രോഗമുക്തരായി.
പുതിയ രോഗബാധിതരുടെ 77.25% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍; 5,375 പേര്‍. മഹാരാഷ്ട്രിയില്‍ 4,930 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 501 പേരാണ് മരിച്ചത്. ഇതില്‍ 79.84% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 95, ഡല്‍ഹിയില്‍ 86, പശ്ചിമ ബംഗാളില്‍ 52 എന്നിങ്ങനെയാണ് മരണസംഖ്യ.
***
(रिलीज़ आईडी: 1677653)
आगंतुक पटल : 210
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Tamil
,
Telugu
,
Kannada
,
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati