ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പുതുതായുള്ള പ്രതിദിന രോഗികളുടെ 69% മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍


ദശലക്ഷം പേരിലെ പരിശോധന ഒരു ലക്ഷം പിന്നിട്ടു

Posted On: 28 NOV 2020 11:32AM by PIB Thiruvananthpuram

രാജ്യത്തിപ്പോള്‍ കോവിഡ് 19 ചികിത്സയിലുള്ളത് 4,54,940 പേരാണ്. ആകെ രോഗബാധിതരുടെ 4.87% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.
 

പ്രതിദിനം രോഗബാധിതരുടെ 69.04% 69% മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
 

6,185 പുതിയ കോവിഡ് ബാധിതരുമായി പട്ടികയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഡല്‍ഹിയില്‍ 5,482 പേര്‍ക്കും കേരളത്തില്‍ 3,966 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

http://static.pib.gov.in/WriteReadData/userfiles/image/image001UGRD.jpg

 

ദശലക്ഷം പേരിലെ പരിശോധനയുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. നിലവില്‍ ഇത് 100,159.7 ആണ്.

 

http://static.pib.gov.in/WriteReadData/userfiles/image/image002OD8I.jpg

 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,57,605 സാമ്പിളാണ് പരിശോധിച്ചത്. ആകെ പരിശോധന 13.82 കോടി പിന്നിട്ടു (13,82,20,354).
 

1175 സര്‍ക്കാര്‍ ലബോറട്ടറികളും 986 സ്വകാര്യ ലബോറട്ടറികളും ഉള്‍പ്പെടെ രാജ്യത്ത് 2,161 ടെസ്റ്റിംഗ് ലാബുകളാണുള്ളത്.
 

ദശലക്ഷം പേരിലെ പരിശോധന 23 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.

http://static.pib.gov.in/WriteReadData/userfiles/image/image003BY62.jpg

 

13 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷം പേരിലെ പരിശോധന ദേശീയ ശരാശരിയേക്കാള്‍ കുറവാണ്.

http://staic.pib.gov.in/WriteReadData/userfiles/image/image004T9M0.jpg

 

രാജ്യത്ത് ആകെ രോഗമുക്തര്‍ 87.59 ലക്ഷം (8,759,969) പിന്നിട്ടു. ദേശീയ രോഗമുക്തി നിരക്ക് 93.68% ആണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേരാണ് രോഗമുക്തരായത്.
 

രോഗമുക്തരായവരുടെ  76.55% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,937 പേരാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രോഗമുക്തരായത്. കേരളത്തില്‍ 4,544 പേരും മഹാരാഷ്ട്രയില്‍ 4,089 പേരും സുഖംപ്രാപിച്ചു.
 

http://static.pib.gov.in/WriteReadData/userfiles/image/image005SHKO.jpg

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 485 മരണമാണ് രേഖപ്പെടുത്തിയത്. ഇതില്‍ 78.35% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 98 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ 85 ഉം പശ്ചിമ ബംഗാളില്‍ 46 ഉം പേര്‍ മരിച്ചു.

 

http://static.pib.gov.in/WriteReadData/userfiles/image/image006REPH.jpg

 

 

***



(Release ID: 1676705) Visitor Counter : 161