PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Posted On: 23 NOV 2020 5:49PM by PIB Thiruvananthpuram

Coat of arms of India PNG images free download

Date: 23.11.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

 

  • രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5 ശതമാനത്തില്‍ താഴെ
  • രോഗമുക്തി നിരക്ക് 93 ശതമാനത്തിനു മുകളില്‍
  • കഴിഞ്ഞ 16 ദിവസമായി പുതിയ പ്രതിദിന രോഗബാധിതര്‍ 50,000-ല്‍ താഴെ
  • കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 41,024 പേര്‍; 44,059 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.
  • കോവിഡ് പ്രതിരോധത്തിനു പിന്തുണയേകാന്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് ഉന്നത തല സംഘത്തെ അയക്കാന്‍ കേന്ദ്രം
  • സാമ്പത്തിക പുനരുജ്ജീവനം, തൊഴിലും വ്യാപാരവും എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, നാമെല്ലാം മനുഷ്യരാശിയുടെ ഭാവിയുടെ ചുമതലക്കാരാണെന്ന കാര്യം പരിഗണിച്ച്, ഭൂമിയെ സംരക്ഷിക്കാനുള്ള നടപടികളിലേക്കു കൂടി പോകണമെന്ന് ജി 20-യോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി.

#Unite2FightCorona

#IndiaFightsCorona

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍ 

Image

രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5 ശതമാനത്തില്‍ താഴെ  കേസുകള്‍ മാത്രം; രോഗമുക്തി നിരക്ക്  93.68 ശതമാനം; കഴിഞ്ഞ 16 ദിവസമായി പുതിയ പ്രതിദിന രോഗബാധിതര്‍ 50,000-ല്‍ താഴെ
രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് (4,43,486) ആകെ രോഗബാധിതരുടെ 4.85 ശതമാനമാണ്. രോഗമുക്തി നിരക്ക് ഇന്ന് 93.68 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,024 പേരാണ് രോഗമുക്തരായത്.  ആകെ രോഗമുക്തര്‍ 85,62,641 ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 81,19,155 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു. 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദശലക്ഷം പേരിലെ രോഗസ്ഥിരീകരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്(6623). കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 511 മരണമാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദശലക്ഷത്തിലെ മരണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ് (97).
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675054


കോവിഡ് പ്രതിരോധത്തിനു പിന്തുണയേകാന്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് ഉന്നത തല സംഘത്തെ അയക്കാന്‍ കേന്ദ്രം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയേകുന്നതിനായി ഉന്നതതല സംഘത്തെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയോ, പുതിയ രോഗബാധിതരില്‍ വര്‍ധനയോ ഉള്ള സംസ്ഥാനങ്ങളാണിവ. കേന്ദ്രത്തില്‍ നിന്നുള്ള മൂന്നംഗ സംഘങ്ങള്‍ കോവിഡ് ബാധിതരുടെ  എണ്ണം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കും. കണ്ടെയ്ന്‍മെന്‍റ്, നിരീക്ഷണം, പരിശോധന, നിയന്ത്രണ നടപടികള്‍ എന്നിവ ശക്തിപ്പെടുത്താനും രോഗബാധിതര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുമുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് കേന്ദ്രസംഘം പിന്തുണ നല്‍കും. നേരത്തെ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1674867


ബോസ്റ്റണ്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റിനെ അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍
നിശബ്ദയുദ്ധത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കോവിഡ് 19നെക്കുറിച്ച് ഡോ. ഹര്‍ഷ് വര്‍ധന്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1674953


പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കായുള്ള ബഹുനില ഫ്ളാറ്റ് സമുച്ചയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ ഡോ. ബി ഡി മാര്‍ഗിലാണ് ഫ്ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. 80 വര്‍ഷം പഴക്കമുള്ള എട്ട് ബംഗ്ലാവുകള്‍ പൊളിച്ചാണ് 76 ഫ്ളാറ്റുകളാക്കി പുനര്‍നിര്‍മിച്ചത്.  പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കായുള്ള ഫ്ളാറ്റുകള്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.  പുതിയ ഫ്ളാറ്റുകള്‍ അവയില്‍ താമസിക്കുന്ന എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷിതവും സമാധാന പൂര്‍ണവുമായ താമസസൗകര്യം ഒരുക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ള താമസസൗകര്യം എന്ന കാലങ്ങളായുള്ള പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നങ്ങളെ അവഗണിക്കുകയല്ല, മറിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ഡല്‍ഹിയില്‍ പണി മുടങ്ങിക്കിടന്നിരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ ഗവണ്‍മെന്‍റ് ഏറ്റെടുത്ത് നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കിയതായി ശ്രീ മോദി അറിയിച്ചു. അടല്‍ ബിഹാരി വാജ്പേയി ഗവണ്‍മെന്‍റ് തീരുമാനിച്ചിരുന്ന അംബേദ്കര്‍ ദേശീയ സ്മാരകം 23 വര്‍ഷത്തിന് ശേഷം ഈ ഗവണ്‍മെന്‍റ് പൂര്‍ത്തീകരിച്ചു. ഇന്ത്യാ ഗേറ്റിനും ദേശീയ പോലീസ് സ്മാരകത്തിനും സമീപത്ത് ദേശീയ വിവരാവകാശ കമ്മീഷന്‍, യുദ്ധ സ്മാരകത്തിന്‍റെ പുതിയ കെട്ടിടം എന്നിവ വളരെ നാളുകള്‍ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നുവെന്നും ഈ ഗവണ്‍മെന്‍റ് അതു പൂര്‍ത്തിയാക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675046


പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675047


ഉത്തര്‍പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയില്‍ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു
ഉത്തര്‍പ്രദേശിലെ വിന്ധ്യാഞ്ചല്‍  മേഖലയിലെ മിര്‍സാപൂര്‍, സോന്‍ഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ  വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി /പാനി സമിതി അംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കേന്ദ്ര ജല്‍ ശക്തി വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ശെഖാവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ടാപ്പ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്ന  ഈ പദ്ധതിയുടെ പ്രയോജനം,  ഇരു ജില്ലകളിലെയും 2995 ഗ്രാമങ്ങളിലെ 42 ലക്ഷത്തോളം പേര്‍ക്ക്   ലഭിക്കും. എല്ലാ ഗ്രാമങ്ങളിലും രൂപീകരിച്ചിട്ടുള്ള ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി/ പാനി സമിതിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ- മേല്‍നോട്ട ചുമതല.  24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 5,555.38 കോടി രൂപയാണ്  ചെലവ് കണക്കാക്കിയിട്ടുള്ളത്. ഒന്നര വര്‍ഷം മുന്‍പ് ജല്‍ ജീവന്‍ പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ, ഉത്തര്‍പ്രദേശിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഉള്‍പ്പെടെ ആകെ രണ്ട് കോടി 60 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കി കഴിഞ്ഞതായി പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ജല്‍ ജീവന്‍ പദ്ധതി വഴി വീടുകളില്‍ കുടിവെള്ളം എത്തിയതോടെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം കൂടുതല്‍ സുഗമമായതായി  പ്രധാനമന്ത്രി പറഞ്ഞു. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1674871


ജി 20 നേതാക്കളുടെ 15ാമത് ഉച്ചകോടി
2020 നവംബര്‍ 21നും 22നുമായി സൗദ്യ അറേബ്യ സംഘടിപ്പിച്ച ജി 20 രാജ്യങ്ങളുടെ 15ാമത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. 19 അംഗരാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്‍റെയും മറ്റു ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും രാജ്യാന്തര സംഘടനകളുടെയും ഭരണത്തലവന്‍മാര്‍ പങ്കെടുത്ത ഉച്ചകോടി കോവിഡ് 19 മഹാവ്യാധി നിമിത്തം വിര്‍ച്വലായാണു നടത്തിയത്. കോവിഡ് 19 മഹാവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് 2020ലെ രണ്ടാമത് ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിനും ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചതിനും സൗദി അറേബ്യയെയും അവിടത്തെ ഭരണ നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. '21ാം നൂറ്റാണ്ടില്‍ എല്ലാവര്‍ക്കുമുള്ള അവസരങ്ങള്‍' എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള ഉച്ചകോടി കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടു ദിവസം നീളുന്നതായിരുന്നു ഉച്ചകോടിയുടെ അജണ്ട. മഹാവ്യാധിയെ മറികടക്കുന്നതിനെയും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനെയും ഒപ്പം എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ളതും സുസ്ഥിരവും തകര്‍ച്ചയെ അതിജീവിക്കത്തക്കതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനെയും കുറിച്ചുള്ള രണ്ടു സെഷനുകള്‍ നടന്നു. മഹാവ്യാധിയെ നേരിടാനാവശ്യമായ തയ്യാറെടുപ്പുകളെയും ഭൂമിയെ സംരക്ഷിക്കുന്നതിനെയും സംബന്ധിച്ചുള്ള പരിപാടികള്‍ ഉച്ചകോടിക്കൊപ്പം നടന്നു. മനുഷ്യന്‍റെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവാണു മഹാവ്യാധിയെന്നു പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും തൊഴിലും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനപ്പുറം മാനവികതയുടെ ഭാവിയുടെ ട്രസ്റ്റികളാണു നാം ഓരോരുത്തരും എന്ന ബോധത്തോടെ ഉറച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ജി20നോടു ശ്രീ. മോദി അഭ്യര്‍ഥിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1674964


ജി -20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
ഇന്ന്, ആഗോള മഹാമാരിയുടെ ഫലങ്ങളില്‍ നിന്ന് നമ്മുടെ പൗരന്മാരെയും സമ്പദ്വ്യവസ്ഥയെയും രക്ഷിക്കുന്നതിലാണു നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനു തുല്യപ്രാധാന്യമുണ്ട്.  കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടത് വെറും വര്‍ത്തമാനത്തിലല്ല, മറിച്ച് സമഗ്രവും സമഗ്രവും സംയോജിതവുമായ രീതിയിലാണ്.  പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന ഞങ്ങളുടെ പരമ്പരാഗത ജീവിത രീതികളില്‍ നിന്നും എന്‍റെ ഗവണ്‍മെന്‍റിന്‍റെ പ്രതിബദ്ധതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യ കുറഞ്ഞ കാര്‍ബണ്‍, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള വികസന രീതികള്‍ സ്വീകരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675090


പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു. 'മെണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനലിന്‍റെ 45 മെഗാവാട്ട് ഉല്‍പ്പാദന പ്ലാന്‍റ്' 'ജല സാങ്കേതികവിദ്യയുടെ മികവിന്‍റെ കേന്ദ്രം' എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ' ഇന്നോവേഷന്‍ ആന്‍റ് ഇന്‍ക്യുബേഷന്‍ സെന്‍റര്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷനും' 'ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്‍ററും' 'കായിക സമുച്ചയവും' അദ്ദേഹം സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു. ലോകം ഇത്തരത്തിലൊരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ബിരുദം നേടുകയെന്നത് ഒരു ലളിതമായ കാര്യമല്ല, എന്നാല്‍ ഈ വെല്ലുവിളികളേക്കാള്‍ വളരെയധികം വലുതാണ് നിങ്ങളുടെ കഴിവുകളെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യയിലെ ഊര്‍ജ്ജമേഖലയ്ക്ക് വളര്‍ച്ചയുടെയും സംരംഭകത്വത്തിന്‍റെയും തൊഴിലിന്‍റെയും അഗാധമായ ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാര്‍ബണ്‍ ഫൂട്ട് പ്രിന്‍റ് 30-35% വരെ കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് രാജ്യം മുന്നോട്ടുനീങ്ങുന്നതെന്നും ഈ പതിറ്റാണ്ടില്‍ നമ്മുടെ ഊര്‍ജ്ജ ആവശ്യത്തില്‍  പ്രകൃതിവാതകത്തിന്‍റെ  ഉപഭോഗം നാലിരട്ടി വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1674680


പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1674707


2020 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ,15 സംസ്ഥാനങ്ങളിലായി നടത്തിയ 27 ഇ - ലോക് അദാലത്തുകളിലായി 2.51 ലക്ഷം കേസുകള്‍ തീര്‍പ്പാക്കി
മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധി കാലയളവില്‍ കേസുകള്‍, ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ലോക് അദാലത്തുകളുടെ പ്രവര്‍ത്തനം വെര്‍ച്ച്വല്‍ രീതിയിലേക്ക് മാറ്റി. 2020 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 15 സംസ്ഥാനങ്ങളിലായി,നടത്തിയ 27 ഇ - ലോക് അദാലത്തുകളില്‍ 4.83 ലക്ഷം കേസുകള്‍, പരിഗണിച്ചു.ഇവയില്‍ 2.51 ലക്ഷം കേസുകള്‍  തീര്‍പ്പാക്കി. ഒത്തുതീര്‍പ്പ് വ്യവസ്ഥയായി 1409 കോടി രൂപ വിധിച്ചു. 2020 നവംബറില്‍ ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഇ - അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവരെ,16,651 കേസുകള്‍ പരിഗണിക്കുകയും,12,686 കേസുകള്‍, തീര്‍പ്പാക്കുകയും,107.4 കോടി രൂപ ഒത്തുതീര്‍പ്പായി വിധിക്കുകയും ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675086


കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍
ലാല്‍ ബഹാദൂര്‍ ശാസ്ത്ര നാഷണല്‍ നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ 57 ഓഫീസര്‍ ട്രെയിനികള്‍ക്കാണ് 20/11/2020 മുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 428 ഓഫീസര്‍ ട്രെയിനികള്‍ ക്യാമ്പസിലുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് -19 വ്യാപനശൃംഖല തകര്‍ക്കാന്‍ അക്കാദമി എല്ലാ നടപടികളും സ്വീകരിക്കുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1674730


ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ഇറക്കുമതി സാധ്യതയുള്ള രാജ്യങ്ങളെ സഹകരിപ്പിച്ച് വെര്‍ച്വല്‍ വില്‍ക്കല്‍-വാങ്ങല്‍ മേള സംഘടിപ്പിച്ച് എപിഇഡിഎ
2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ, യുഎഇ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇന്തോനേഷ്യ, കുവൈറ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായി എപിഇഡിഎ വെര്‍ച്വല്‍ മേള സംഘടിപ്പിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1674750

 

***

 



(Release ID: 1675164) Visitor Counter : 109