നിയമ, നീതി മന്ത്രാലയം

2020 ജൂൺ മുതൽ ഒക്ടോബർ വരെ,15 സംസ്ഥാനങ്ങളിലായി നടത്തിയ 27 ഇ - ലോക് അദാലത്തുകളിലായി 2.51 ലക്ഷം കേസുകൾ തീർപ്പാക്കി

Posted On: 23 NOV 2020 2:17PM by PIB Thiruvananthpuram

 

 മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധി കാലയളവിൽ കേസുകൾ, ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിന് ലീഗൽ സർവ്വീസ് അതോറിറ്റി, ലോക് അദാലത്തുകളുടെ പ്രവർത്തനം വെർച്ച്വൽ രീതിയിലേക്ക് മാറ്റി. 2020 ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 15 സംസ്ഥാനങ്ങളിലായി,നടത്തിയ 27 ഇ - ലോക് അദാലത്തുകളിൽ 4.83 ലക്ഷം കേസുകൾ, പരിഗണിച്ചു.ഇവയിൽ 2.51 ലക്ഷം കേസുകൾ  തീർപ്പാക്കി. 

ഒത്തുതീർപ്പ് വ്യവസ്ഥയായി 1409 കോടി രൂപ വിധിച്ചു. 2020 നവംബറിൽ ഉത്തർപ്രദേശ് ഉത്തരാഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇ - അദാലത്തുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവരെ,16,651 കേസുകൾ പരിഗണിക്കുകയും,12,686 കേസുകൾ, തീർപ്പാക്കുകയും,107.4 കോടി രൂപ ഒത്തുതീർപ്പായി വിധിക്കുകയും ചെയ്തു.

 കേസുകൾ കോടതിയിൽ എത്തുന്നതിനുമുൻപോ, കോടതിയിൽ  അനിശ്ചിതമായി തീർപ്പാക്കാതെ ഇരിക്കുന്ന കേസുകളോ ഉഭയകക്ഷി സമ്മതത്തോടെ പരിഹരിക്കുന്ന, ബദൽ തർക്ക പരിഹാര സംവിധാനമാണ്, ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ, നടത്തിവരുന്ന ലോക് അദാലത്തുകൾ. സൗജന്യമായി,വേഗത്തിൽ നീതി പരിഹാരം ലഭ്യമാക്കുന്ന ഈ സംവിധാനം, സങ്കീർണ്ണമായ വിചാരണയുടെ പ്രതികൂല കാലാവസ്ഥകളെ ഒഴിവാക്കുന്നതിനും, സമയവും,  പണവും ലാഭിക്കുന്നതിനും സഹായിക്കും. കോടതികളിൽ ദീർഘകാലമായി, കെട്ടിക്കിടക്കുന്ന കേസുകളുടെ ഭാരം കുറയ്ക്കുന്നതിനും, ലോക് അദാലത്തുകൾ സഹായിക്കും.

***(Release ID: 1675086) Visitor Counter : 12