പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങിനെ ആശീർവദിച്ച് പ്രധാനമന്ത്രി

Posted On: 21 NOV 2020 12:32PM by PIB Thiruvananthpuram

ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാൽ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനചടങ്ങിനെ പ്രധാനമന്ത്രി അനുഗ്രഹിച്ചു. 'മെണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനലിന്റെ 45 മെഗാവാട്ട് ഉല്‍പ്പാദന പ്ലാന്റ്' 'ജല സാങ്കേതികവിദ്യയുടെ മികവിന്റെ കേന്ദ്രം' എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ' ഇന്നോവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷനും' 'ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്ററും' 'കായിക സമുച്ചയവും' അദ്ദേഹം സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു.
 

ലോകം ഇത്തരത്തിലൊരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ബിരുദം നേടുകയെന്നത് ഒരു ലളിതമായ കാര്യമല്ല, എന്നാല്‍ ഈ വെല്ലുവിളികളേക്കാള്‍ വളരെയധികം വലുതാണ് നിങ്ങളുടെ കഴിവുകളെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
 

ഇന്ന് ഇന്ത്യയിലെ ഊര്‍ജ്ജമേഖലയ്ക്ക് വളര്‍ച്ചയുടെയും സംരംഭകത്വത്തിന്റെയും തൊഴിലിന്റെയും അഗാധമായ ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് 30-35% വരെ കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് രാജ്യം മുന്നോട്ടുനീങ്ങുന്നതെന്നും ഈ പതിറ്റാണ്ടില്‍ നമ്മുടെ ഊർജ്ജ ആവശ്യത്തിൽ  പ്രകൃതിവാതകത്തിന്റെ  ഉപഭോഗം നാലിരട്ടി വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
 

ഉത്തരവാദിത്വബോധത്തിലാണ് വിജയത്തിന്റെ വിത്തുകള്‍ കിടക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ ജീവിതത്തില്‍ ഉത്തരവാദിത്വബോധമുള്ളവരും അതിന്‍പ്രകാരം എന്തെങ്കലും ചെയ്യുന്നതുമായ ആളുകള്‍ക്ക് മാത്രമാണ് ജീവിതവിജയം നേടാനായിട്ടുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാദ്ധ്യതാബോധത്തില്‍ ജീവിക്കുന്നവരാണ് തങ്ങളുടെ ജീവിതത്തില്‍ പരാജയപ്പെടുന്നത്. ഉത്തരവാദിത്വബോധം ഒരാളുടെ ജീവിതത്തില്‍ അവസരബോധത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ഇപ്പോഴത്തെ തലമുറയോട്, 21-ാം നൂറ്റാണ്ടിലെ യുവത്വത്തോട് ഒരു പുതിയ തുടക്കവുമായി (ക്ലീന്‍ സ്‌ളേറ്റുമായി) മുന്നോട്ടുനീങ്ങാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പുതിയ തുടക്കവുംം (ക്ലീന്‍ സ്‌ളേറ്റ്), ശുദ്ധമായ ഹൃദയവും (ക്ലീന്‍ ഹാര്‍ട്ട്) എന്നത് ശുദ്ധമായ ഉദ്ദേശങ്ങളെയാണ്  അര്‍ത്ഥമാക്കുന്നത്.
 

21-ാംനൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നുള്ള ലോകത്തിന്റെ പ്രതീക്ഷകളും പ്രത്യാശകളും വളരെ വലുതും ഇന്ത്യയുടെ പ്രതീക്ഷകളും പ്രത്യാശകളും വിദ്യാര്‍ത്ഥികളിലും പ്രൊഫഷണലുകളുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

***

 


(Release ID: 1674680) Visitor Counter : 262