ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 5 ശതമാനത്തില്‍ താഴെ  കേസുകള്‍ മാത്രം  

Posted On: 23 NOV 2020 11:38AM by PIB Thiruvananthpuram



രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് (4,43,486) ആകെ രോഗബാധിതരുടെ 4.85 ശതമാനമാണ്. രോഗമുക്തി നിരക്ക് ഇന്ന് 93.68 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,024 പേരാണ് രോഗമുക്തരായത്.  ആകെ രോഗമുക്തര്‍ 85,62,641 ആയി.

രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 81,19,155 ആയി.
 

പുതുതായി രോഗമുക്തരായവരുടെ 77.44 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/ കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കേരളത്തില്‍ 6227  പേര്‍ സുഖം പ്രാപിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര  എന്നിവിടങ്ങളില്‍ യഥാക്രമം 6,154 ഉം 4,060 ഉം പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 78.74 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയില്‍ 6746 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  മഹാരാഷ്ട്രയില്‍ 5,753-ഉം കേരളത്തില്‍ 5,254-ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദശലക്ഷം പേരിലെ രോഗസ്ഥിരീകരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്(6623).
 
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 511 മരണങ്ങളില്‍ 74.95%  പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 23.68% ഡല്‍ഹിയിലാണ് (121 മരണം). മഹാരാഷ്ട്രയില്‍ 50 മരണവും പശ്ചിമ ബംഗാളില്‍ 49 മരണവും റിപ്പോര്‍ട്ട് ചെയ്തു.
 

21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദശലക്ഷത്തിലെ മരണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ് (97).

****


(Release ID: 1675054) Visitor Counter : 228