PIB Headquarters
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
Posted On:
16 NOV 2020 6:05PM by PIB Thiruvananthpuram
Date: 16.11.2020
Released at 1900 Hrs
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
- പ്രതിദിന കോവിഡ് രോഗമുക്തര്‍ തുടര്‍ച്ചയായി 44 ദിവസങ്ങളില്‍ പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍
- കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം ബാധിച്ചത് 30,548 പേര്‍ക്ക്; രോഗമുക്തര്‍ 43,851
- ചികിത്സയിലുള്ളവരുടെ എണ്ണം 4.65 ലക്ഷമായി കുറഞ്ഞു
- രോഗമുക്തി നിരക്ക് 93.27 ശതമാനമായി ഉയര്‍ന്നു
- ഡല്‍ഹിയില്‍ അവലോകന യോഗത്തില്‍ കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ
#Unite2FightCorona
#IndiaFightsCorona
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍
പ്രതിദിന കോവിഡ് രോഗമുക്തര്‍ തുടര്‍ച്ചയായി 44 ദിവസങ്ങളില്‍ പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍; ചികിത്സയിലുള്ളവരുടെ എണ്ണം 4.65 ലക്ഷമായി കുറഞ്ഞു
ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി 44-ാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 43,851 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 30,548 പേര്‍ പുതുതായി രോഗബാധിതരായി. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം 4,65,478. രോഗമുക്തി നിരക്ക് 93.27 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 82,49,579. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായവരുടെ 78.59 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയത് - 7,606 പേര്‍. കേരളത്തില്‍ 6,684 പേരും, പശ്ചിമ ബംഗാളില്‍ 4,480 പേരും രോഗമുക്തി നേടി. പുതുതായി രോഗബാധിതരായവരില്‍ 76.63 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. കേരളത്തില്‍ 4,581 പേരും, ഡല്‍ഹിയില്‍ 3,235 പേരും, പശ്ചിമ ബംഗാളില്‍ 3,053 പേരും പുതുതായി കോവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 435 പേര്‍ മരിച്ചു. ഇതില്‍ 78.85 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഈ മരണങ്ങളുടെ അഞ്ചിലൊന്നും, അതായത് 21.84 ശതമാനവും ഡല്‍ഹിയിലാണ് - 95 മരണങ്ങള്‍. മഹാരാഷ്ട്രയില്‍ 60 പേരാണ് മരിച്ചത് - അതായത് 13.79 %.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673127
ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ബോര്‍ഡിന്‍റെ 147-ാമത് സെഷന്‍റെ അദ്ധ്യക്ഷനായി ഡോ. ഹര്‍ഷ് വര്‍ധന്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673161
ഡല്‍ഹിയില്‍ അവലോകന യോഗത്തില്‍ കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ
ഡല്‍ഹിയില്‍ ആര്‍ടി-പിസിആര്‍ പരിശോധനാശേഷി ഇരട്ടിയാക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673080
എട്ടാമത് ബ്രിക്സ് എസ്ടിഐ മന്ത്രിതലയോഗം വെള്ളിയാഴ്ച നടന്നു
ബ്രിക്സ് എസ്ടിഐ പ്രഖ്യാപനം 2020ഉം പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അംഗീകരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1672866
ആത്മ നിര്‍ഭര്‍ ഭാരതത്തിനായി 'വോക്കല്‍ ഫോര്‍ ലോക്കല്‍' പ്രോത്സാഹിപ്പിക്കാന്‍ ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു
ഭക്തിപ്രസ്ഥാനം, സ്വാതന്ത്ര്യസമരത്തിന് അടിത്തറ ഏകിയതുപോലെ, ഇന്ന് ആത്മീയ നേതാക്കള്‍, മഹാത്മാക്കള്‍, ആചാര്യന്മാര്‍ എന്നിവര്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന് അടിത്തറ നല്‍കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ജൈനാചാര്യന്‍ ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്‍റെ നൂറ്റി അന്‍പത്തി ഒന്നാം ജന്മ വാര്‍ഷിക ദിനത്തില്‍ 'സമാധാന പ്രതിമ' വീഡിയോ കോണ്‍ഫറന്‍സിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ സംഭവവികാസങ്ങളിലും നിലവിലെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലും ആത്മീയവും മതപരവുമായ അടിത്തറയെ പറ്റിയാണ് അദ്ദേഹം തന്‍റെ ഇന്നത്തെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്. 'വോക്കല്‍ ഫോര്‍ ലോക്കല്‍' (പ്രാദേശികമായതിനുവേണ്ടി ശബ്ദിക്കൂ) എന്ന ആശയത്തെ എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ഭക്തിപ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് വേണ്ട പോഷണം നല്‍കിയതായും അഭിപ്രായപ്പെട്ടു. ആചാര്യന്മാര്‍, സന്യാസികള്‍,യോഗി ശ്രേഷ്ഠര്‍ എന്നിവരുടെ ആശയങ്ങളില്‍ നമ്മുടെ രാജ്യത്തെ ഓരോ പ്രദേശത്തുമുള്ള ജനങ്ങള്‍ പ്രചോദിതരും പ്രബുദ്ധരുമായ കാര്യം നാം ഓര്‍മിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ അവബോധമാണ് പിന്നീട് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ശക്തി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്, ആത്മീയ നേതാക്കളോട് അദ്ദേഹം ശക്തമായി അഭ്യര്‍ത്ഥിച്ചു. ഭക്തിപ്രസ്ഥാനം,സ്വാതന്ത്ര്യസമരത്തിന് അടിത്തറയും പിന്തുണയും ഏകിയതുപോലെ ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ആത്മ നിര്‍ഭര്‍ ഭാരതത്തിന്‍റെ അടിത്തറ നമ്മുടെ സന്യാസിമാരും യോഗി വര്യന്മാരും ആചാര്യന്മാരും സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴും ആത്മീയ സമ്മേളനങ്ങളിലും വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന സന്ദേശം പരമാവധി പ്രചരിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആത്മീയ നേതാക്കളുടെ സാക്ഷ്യപ്പെടുത്തല്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ സന്ദേശത്തിന് കൂടുതല്‍ ശക്തി പകരും. സ്വാതന്ത്രസമര കാലയളവില്‍, രാജ്യത്തെ പ്രചോദിപ്പിച്ചത് പോലെ സ്വാശ്രയ ഭാരത നിര്‍മ്മിതിക്കും ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673235
ജൈനാചാര്യന്‍ ശ്രീ വിജയ് വല്ലഭ സുരീശ്വര്‍ ജി മഹാരാജിന്‍റെ 151-ാം ജന്മ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി 'സമാധാന പ്രതിമ' അനാച്ഛാദനം ചെയ്തു
ജൈനാചാര്യന്‍ ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്‍റെ 151-മത് ജന്മ വാര്‍ഷിക ദിനത്തില്‍, അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച 'സമാധാന പ്രതിമ' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അനാച്ഛാദനം ചെയ്തു. ചെമ്പ് പ്രധാനഘടകമായി 8 ലോഹങ്ങള്‍ ചേര്‍ത്താണ് 151 ഇഞ്ച് ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാലിയില്‍ ജത്പുരയില്‍ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജൈനാചാര്യനും ചടങ്ങില്‍ പങ്കെടുത്ത ആത്മീയ നേതാക്കള്‍ക്കും പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. സമാധാനം, അഹിംസാ,സൗഹൃദം എന്നിവയുടെ പാതയാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം സമാന മാര്‍ഗ ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ആവശ്യം വരുമ്പോഴെല്ലാം സമൂഹത്തെ നയിക്കാനായി ഒരു സന്യാസിവര്യന്‍ ആവിര്‍ഭവിക്കാറുള്ളതായി ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ആചാര്യ വിജയ് വല്ലഭ് അത്തരത്തിലൊരു സന്യാസിവര്യന്‍ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആചാര്യന്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ സംസ്കാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജൈനാചാര്യന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന സംഭാവനയ്ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673194
ജയ്സാല്‍മീറിലെ ലോംഗെവാലയില്‍ ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ സായുധ സേനാംഗങ്ങളുമൊത്തുള്ള ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1672907
ജയ്സാല്‍മീറിലെ വ്യോമസേനാംഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതിന്‍റെ പൂര്‍ണ രൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1672940
മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശ താല്‍പര്യത്തിന് ഹാനികരമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു
മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശ താല്‍പര്യത്തിന് വിരുദ്ധമാണെന്നും എല്ലാവരും അതിനെ എതിര്‍ക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം.വെങ്കയ്യനായിഡു. ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ അടിത്തറ സംരക്ഷിക്കുകയും ശാക്തീകരിക്കും ചെയ്യുന്ന മുന്നണി പോരാളിയാണ് മാധ്യമങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് 'കോവിഡ്-19 മഹാമാരി കാലയളവില്‍ മാധ്യമങ്ങളുടെ പങ്കും, മാധ്യമ രംഗത്ത് കോവിഡ് 19ന്‍റെ സ്വാധീനവും' എന്ന വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മാധ്യമങ്ങള്‍ നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോര്‍ട്ടിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 മഹാമാരിയുടെ കാലത്ത് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച അച്ചടി, ഇലക്ട്രോണിക് രംഗത്തെ മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. അന്വേഷിച്ച് ഉറപ്പുവരുത്താത്തതും വസ്തുതാ വിരുദ്ധവുമായ അവകാശ വാദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673140
ഒരു നവ ഇന്ത്യയുടെ നിര്‍മ്മാണ പാതയില്‍ പങ്കുചേരാനും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഊര്‍ജ്ജം ഉപയോഗപ്പെടുത്താനും ഉപരാഷ്ട്രപതി യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു
ഒരു നവ ഇന്ത്യയുടെ നിര്‍മ്മാണ പാതയില്‍ പങ്കുചേരാനും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഊര്‍ജ്ജംഉപയോഗപ്പെടുത്താനും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ഒരു വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് 19 മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ വിവിധ സമകാലീന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് നൂതന ആശയങ്ങളുമായി മുന്നോട്ട് വരാന്‍ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് സ്വകാര്യ മേഖല ഉള്‍പ്പെടെ തല്‍പരകക്ഷികള്‍ ശ്രമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ആദ്യ 200 പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഏതാനും കേന്ദ്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടത് എന്നതില്‍ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. ആ പട്ടികയില്‍ ഇടംനേടാന്‍ കഠിനമായി പരിശ്രമിക്കാന്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളോട് അദ്ദേഹം ആവശ്യപ്പെട്ടു. നൂതനാശയ ഗവേഷണ സംസ്കാരം പ്രോത്സാഹിപ്പിക്കാനും, മികച്ച ഗവേഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഉപരാഷ്ട്രപതി സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം 73 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യം ഇതുവരെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഒരു പൂര്‍ണ്ണ സാക്ഷര സമൂഹത്തിനായി എല്ലാവരുടേയും സമഗ്ര പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673140
***
(Release ID: 1673312)
Visitor Counter : 242