പ്രധാനമന്ത്രിയുടെ ഓഫീസ്
ആത്മ നിർഭർ ഭാരതത്തിനായി 'വോക്കൽ ഫോർ ലോക്കൽ' പ്രോത്സാഹിപ്പിക്കാൻ ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു
Posted On:
16 NOV 2020 4:23PM by PIB Thiruvananthpuram
ഭക്തിപ്രസ്ഥാനം, സ്വാതന്ത്ര്യസമരത്തിന് അടിത്തറ ഏകിയതുപോലെ, ഇന്ന് ആത്മീയ നേതാക്കൾ, മഹാത്മാക്കൾ, ആചാര്യന്മാർ എന്നിവർ ആത്മനിർഭർ ഭാരതത്തിന് അടിത്തറ നൽകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ജൈനാചാര്യൻ ശ്രീ വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ നൂറ്റി അൻപത്തി ഒന്നാം ജന്മ വാർഷിക ദിനത്തിൽ 'സമാധാന പ്രതിമ' വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം ഉൾപ്പെടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സംഭവവികാസങ്ങളിലും നിലവിലെ ആത്മ നിർഭർ ഭാരത് പദ്ധതിയിലും ആത്മീയവും മതപരവുമായ അടിത്തറയെ പറ്റിയാണ് അദ്ദേഹം തന്റെ ഇന്നത്തെ പ്രസംഗത്തിൽ ഊന്നൽ നൽകിയത്.
' വോക്കൽഫോർ ലോക്കൽ' (പ്രാദേശികമായതിനുവേണ്ടി ശബ്ദിക്കൂ)എന്ന ആശയത്തെ എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ഭക്തിപ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് വേണ്ട പോഷണം നൽകിയതായും അഭിപ്രായപ്പെട്ടു.
ആചാര്യന്മാർ, സന്യാസികൾ,യോഗി ശ്രേഷ്ഠർ എന്നിവരുടെ ആശയങ്ങളിൽ നമ്മുടെ രാജ്യത്തെ ഓരോ പ്രദേശത്തുമുള്ള ജനങ്ങൾ പ്രചോദിതരും പ്രബുദ്ധരുമായ കാര്യം നാം ഓർമിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ അവബോധമാണ് പിന്നീട് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ശക്തി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്, ആത്മീയ നേതാക്കളോട് അദ്ദേഹം ശക്തമായി അഭ്യർത്ഥിച്ചു. ഭക്തിപ്രസ്ഥാനം,സ്വാതന്ത്ര്യസമരത്തിന് അടിത്തറയും പിന്തുണയും ഏകിയതുപോലെ ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ആത്മ നിർഭർ ഭാരതത്തിന്റെ അടിത്തറ നമ്മുടെ സന്യാസിമാരും യോഗി വര്യന്മാരും ആചാര്യന്മാരും സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴും ആത്മീയ സമ്മേളനങ്ങളിലും വോക്കൽ ഫോർ ലോക്കൽ എന്ന സന്ദേശം പരമാവധി പ്രചരിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ആത്മീയ നേതാക്കളുടെ സാക്ഷ്യപ്പെടുത്തൽ വോക്കൽ ഫോർ ലോക്കൽ സന്ദേശത്തിന് കൂടുതൽ ശക്തി പകരും. സ്വാതന്ത്രസമര കാലയളവിൽ, രാജ്യത്തെ പ്രചോദിപ്പിച്ചത് പോലെ സ്വാശ്രയ ഭാരത നിർമ്മിതിക്കും ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1673235)
Visitor Counter : 225
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada