ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പ്രതിദിന കോവിഡ് രോഗമുക്തര്‍ തുടര്‍ച്ചയായി 44 ദിവസങ്ങളില്‍ പ്രതിദിന രോഗികളേക്കാല്‍ കൂടുതല്‍
Posted On:
16 NOV 2020 11:37AM by PIB Thiruvananthpuram
ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി 44-ാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 43,851 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 30,548 പേര്‍ പുതുതായി രോഗബാധിതരായി. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം 4,65,478.
രോഗമുക്തി നിരക്ക് 93.27 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 82,49,579. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായവരുടെ 78.59 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയത് - 7,606 പേര്‍. കേരളത്തില്‍ 6,684 പേരും, പശ്ചിമ ബംഗാളില്‍ 4,480 പേരും രോഗമുക്തി നേടി.
പുതുതായി രോഗബാധിതരായവരില്‍ 76.63 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. കേരളത്തില്‍ 4,581 പേരും, ഡല്‍ഹിയില്‍ 3,235 പേരും, പശ്ചിമ ബംഗാളില്‍ 3,053 പേരും പുതുതായി കോവിഡ് ബാധിതരായി.
കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 435 പേര്‍ മരിച്ചു. ഇതില്‍ 78.85 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഈ മരണങ്ങളുടെ അഞ്ചിലൊന്നും, അതായത് 21.84 ശതമാനവും ഡല്‍ഹിയിലാണ് - 95 മരണങ്ങള്‍. മഹാരാഷ്ട്രയില്‍ 60 പേരാണ് മരിച്ചത് - അതായത് 13.79 %.
**
(Release ID: 1673127)
Visitor Counter : 203
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada