PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Posted On: 12 NOV 2020 6:03PM by PIB Thiruvananthpuram

Coat of arms of India PNG images free download

Date: 12.11.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

 

  •   തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തു പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ 50,000ല്‍ താഴെമാത്രം
  • ചികിത്സയിലുള്ളത് 4.9 ലക്ഷത്തില്‍ താഴെപ്പേര്‍ 
  •   കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 47,905 പേര്‍ക്ക്; രോഗമുക്തര്‍ 52,718
  •   ദേശീയ രോഗമുക്തി നിരക്ക് 92.89% ആയി വര്‍ധിച്ചു
  •   കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ നടപടികളില്‍ ആഗോള ഏകോപനം സാധ്യമാക്കുന്നതില്‍ ലോകാരോഗ്യ സംഘടന വഹിച്ച സുപ്രധാന പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
  • കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ സമ്പദ് വ്യവസ്ഥയ്ക്കു പിന്തുണയേകന്‍ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് 3.0 പ്രഖ്യാപിച്ചു

#Unite2FightCorona

#IndiaFightsCorona

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍ 

Image

 

തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000ല്‍ താഴെ; രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4.98 ലക്ഷം പേര്‍; രോഗബാധിതരുടെ നിരക്ക് 5.63%
തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം, അന്‍പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറില്‍, 47,905 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗമുക്തരുടെ എണ്ണം പുതുതായി രോഗം സ്വീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുന്ന പ്രവണത 40 ആം ദിവസവും തുടരുന്നു. 52,718 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ഭേദമായത്. രാജ്യത്ത് 4.98 ലക്ഷം പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 5.63% ആണ്. രോഗമുക്തി നിരക്ക് 92.89%മാണ്. ആകെ 80,66,501 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന്  മുക്തരായി. ചികിത്സയില്‍ ഉള്ളവരുടെയും രോഗമുക്തരുടെയും എണ്ണം തമ്മിലുള്ള അന്തരം, 75,77,207 ആയി. പുതുതായി രോഗ മുക്തരായവരില്‍ 78%വും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തി എണ്ണത്തില്‍ 9,164 പേരുമായി മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. ഡല്‍ഹിയില്‍ 7,264 പേരും, കേരളത്തില്‍ 7,252 പേരും പുതുതായി രോഗ മുക്തരായി. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയായ 8,593 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 7,007 പേര്‍ക്കും മഹാരാഷ്ട്രയില്‍ 4,907 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 550 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.48 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. ഇന്നലെ ഉണ്ടായ മരണങ്ങളില്‍ 80%, 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 125 പേരും, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 85,49 പേരും ഇന്നലെ കോവിഡ് മൂലം മരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1672294

 

ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ഹിസ് എക്സലന്‍സി ടെഡ്രോസ് അധനം ഗെബ്രിയേസസും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി
ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ഹിസ് എക്സലന്‍സി ടെഡ്രോസ് അധനം ഗെബ്രിയേസസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. കോവിഡ് 19 മഹാമാരിയ്ക്കുള്ള ആഗോള പ്രതിരോധം സുഗമമാക്കുന്നതിനായി വഹിച്ച സുപ്രധാനമായ പങ്കിന് ലോകാരോഗ്യസംഘടനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു. മറ്റുരോഗങ്ങള്‍ക്കെതിരായ പോരാട്ടത്തിലെ അവബോധം നഷ്ടപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വികസ്വരരാജ്യങ്ങളുടെ ആരോഗ്യസംവിധാനത്തില്‍ ലോകാരോഗ്യസംഘടനയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു. ലോകാരോഗ്യസംഘടനയുടെയൂം ഇന്ത്യയുടെയും ആരോഗ്യ അധികാരികളുമായി നിരന്തരമുള്ള അടുത്ത സഹകരണത്തില്‍ ഡയറക്ടര്‍ ജനറല്‍ ഊന്നല്‍ നല്‍കുകയും ആയുഷ്മാന്‍ ഭാരത് പോലുള്ള ഇന്ത്യയുടെ ആഭ്യന്തര മുന്‍കൈകളേയും ക്ഷയത്തിനെതിരായ ഇന്ത്യയുടെ സംഘടിതപ്രവര്‍ത്തനത്തേയും പ്രത്യേകിച്ചും അഭിനന്ദിക്കുകയും ചെയ്തു. ആഗോള ആരോഗ്യപ്രശ്നത്തില്‍ ഇന്ത്യയ്ക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 മഹാമാരിയെ നേരിടുന്നതിനായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഗോള സഹകരണത്തെക്കുറിച്ചും പ്രധാനമന്ത്രിയും ഡയറക്ടര്‍ ജനറലും ചര്‍ച്ചചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ മാനവ കുലത്തിന്‍റെ ഗുണത്തിനായി പ്രതിരോധകുത്തിവയ്പ്പുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെയും പ്രധാന നിര്‍മ്മാതാക്കള്‍ എന്ന നിലയിലുള്ള ഇന്ത്യയുടെ കാര്യശേഷികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തതിനുള്ള പ്രധാനമന്ത്രി മോദിയുടെ അസന്നിഗ്ധമായ പ്രതിജ്ഞാബന്ധതയെ ഡയറക്ടര്‍ ജനറല്‍ ശക്തമായി പ്രശംസിച്ചു.
വിശദാംശങ്ങള്‍ക്ക്: 
https://pib.gov.in/PressReleasePage.aspx?PRID=1672201

 

പതിനേഴാമത് ആസിയന്‍ - ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1672307

 

കട്ടക്കിലെ ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ (ഐ.ടി.എ.ടി.) നവീകരിച്ച ഓഫീസ്/
റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1672010

 

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്കു പിന്തുണയേകാന്‍ കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് 3.0 ന്‍റെ വിവരങ്ങള്‍
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1672260

 

പ്രധാനമന്ത്രി രണ്ട് ആയുര്‍വേദ സ്ഥാപനങ്ങള്‍ നാളെ രാജ്യത്തിന് സമര്‍പ്പിക്കും
അഞ്ചാം ആയുര്‍വേദ ദിനമായ 2020 നവംബര്‍ 13 ന് ജാംനഗറിലെ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്‍ഡ് റിസര്‍ച്ച് (ഐടിആര്‍എ), ജയ്പുരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദം (എന്‍ഐഎ) എന്നീ സ്ഥാപനങ്ങളാണ് രാജ്യത്തിനു സമര്‍പ്പിക്കുന്നത്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1672190

 

'സാഗര്‍ -കക' എന്ന പേരിലുള്ള മാനുഷിക ദൗത്യത്തിന്‍റെ ഭാഗമായി എത്തിച്ച ഭക്ഷ്യ വസ്തുക്കള്‍ ഐ.എന്‍.എസ്. ഐരാവത് ജിബൂട്ടിക്ക് കൈമാറി
ഇപ്പോഴും തുടരുന്ന 'സാഗര്‍ -കക' എന്ന പേരിലുള്ള മാനുഷിക ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ നാവിക കപ്പല്‍ ഐരാവത് 2020 നവംബര്‍ 10ന് ജിബൂട്ടി തുറമുഖത്ത് എത്തി. പ്രകൃതിദുരന്തങ്ങളും കോവിഡ്-19 മഹാമാരിയും നേരിടാന്‍ വിദേശ സൗഹൃദ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കി വരുന്ന സഹായത്തിന്‍റെ ഭാഗമായാണ് ദൗത്യം തുടരുന്നത്. 2020 നവംബര്‍ 11 ന് ജിബൂട്ടിയിലെ തുറമുഖമായ പോര്‍ട്ട് ജിബൂട്ടിയില്‍ കൈമാറല്‍ ചടങ്ങ് നടന്നു. ജിബൂട്ടിയിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ അശോക് കുമാറില്‍ നിന്ന് ജിബൂട്ടി സാമൂഹിക കാര്യ - സോളിഡാരിറ്റി മന്ത്രാലയ സെക്രട്ടറി ജനറല്‍ ഇഫ്ര അലി അഹമ്മദ് ഭക്ഷ്യ സഹായം സ്വീകരിച്ചു. ചടങ്ങില്‍ ഐ.എന്‍.എസ്. ഐരാവത് കമാന്‍ഡിംഗ് ഓഫീസര്‍, കമാന്‍ഡര്‍ പ്രസന്ന കുമാര്‍ പങ്കെടുത്തു.
വിശദാംശങ്ങള്‍ക്ക്: 
https://pib.gov.in/PressReleasePage.aspx?PRID=1672291

 

പോസ്റ്റുമാന്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണത്തിനുള്ള വാതില്‍പടി സേവനത്തിന് രാജ്യത്ത് തുടക്കമായി
പോസ്റ്റുമാന്‍ വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള വാതില്‍പടി സേവനത്തിനു  ഇന്ത്യന്‍ പോസ്റ്റ് പെയ്മെന്‍റ് ബാങ്ക് (ഐപിപിബി) തുടക്കമിട്ടു. സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് ജീവന്‍ പ്രമാണ്‍  പോര്‍ട്ടലിലൂടെ,  ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യത്തിന് 2014 നവംബറില്‍ തുടക്കമായിരുന്നു. ജീവനക്കാര്‍ക്ക് സുതാര്യവും ലളിതവുമായ മാര്‍ഗത്തിലൂടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ലക്ഷ്യമിട്ടായിരുന്നു ഈ നടപടിക്ക് തുടക്കം കുറിച്ചത്. വീട്ടിലിരുന്ന് കൊണ്ട് തന്നെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഉള്ള സംവിധാനം അടക്കമുള്ള സൗകര്യങ്ങള്‍ക്ക് പുറമേയാണ് ഇത്. രാജ്യത്തെമ്പാടുമായി  1,36,000 ഓളം പോസ്റ്റ് ഓഫീസുകള്‍ സ്മാര്‍ട്ട്ഫോണ്‍, ബയോമെട്രിക് സംവിധാനങ്ങളുള്ള 1,89,000 പോസ്റ്റുമാന്‍മാര്‍ തുടങ്ങി വിപുലമായ ശൃംഖലയാണ് വാതില്‍പ്പടി ബാങ്കിംഗ് സേവന വിതരണത്തിനായി ഐപിപിബി ഉപയോഗപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ഈ വിലാസത്തില്‍ ലഭ്യമാണ് ശുുയീിഹശില.രീാ. ചെറിയ നിരക്ക് ഈടാക്കുന്ന ഈ സേവനം രാജ്യത്തെമ്പാടുമുള്ള കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഐപിപിബിയിലൂടെ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാതില്‍പടി സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പിന്‍റെ യൂട്യൂബ് ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ലഭ്യമാണ്.
വിശദാംശങ്ങള്‍ക്ക്: 
https://pib.gov.in/PressReleasePage.aspx?PRID=1672310

 

***

 



(Release ID: 1672372) Visitor Counter : 189