രാജ്യരക്ഷാ മന്ത്രാലയം
'സാഗർ -II' എന്ന പേരിലുള്ള മാനുഷിക ദൗത്യത്തിന്റെ ഭാഗമായി എത്തിച്ച ഭക്ഷ്യ വസ്തുക്കൾ ഐ.എൻ.എസ്. ഐരാവത് ജിബൂട്ടിക്ക് കൈമാറി
Posted On:
12 NOV 2020 12:38PM by PIB Thiruvananthpuram
ഇപ്പോഴും തുടരുന്ന 'സാഗർ -II' എന്ന പേരിലുള്ള മാനുഷിക ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പൽ ഐരാവത് 2020 നവംബർ 10ന് ജിബൂട്ടി തുറമുഖത്ത് എത്തി. പ്രകൃതിദുരന്തങ്ങളും കോവിഡ്-19 മഹാമാരിയും നേരിടാൻ വിദേശ സൗഹൃദ രാജ്യങ്ങൾക്ക് ഇന്ത്യൻ സർക്കാർ നൽകി വരുന്ന സഹായത്തിന്റെ ഭാഗമായാണ് ദൗത്യം തുടരുന്നത്.
2020 നവംബർ 11 ന് ജിബൂട്ടിയിലെ തുറമുഖമായ പോർട്ട് ജിബൂട്ടിയിൽ കൈമാറൽ ചടങ്ങ് നടന്നു. ജിബൂട്ടിയിലെ ഇന്ത്യൻ അംബാസഡർ ശ്രീ അശോക് കുമാറിൽ നിന്ന് ജിബൂട്ടി സാമൂഹിക കാര്യ - സോളിഡാരിറ്റി മന്ത്രാലയ സെക്രട്ടറി ജനറൽ ഇഫ്ര അലി അഹമ്മദ് ഭക്ഷ്യ സഹായം സ്വീകരിച്ചു. ചടങ്ങിൽ ഐ.എൻ.എസ്. ഐരാവത് കമാൻഡിംഗ് ഓഫീസർ, കമാൻഡർ പ്രസന്ന കുമാർ പങ്കെടുത്തു.
***
(Release ID: 1672291)
Visitor Counter : 164