പ്രധാനമന്ത്രിയുടെ ഓഫീസ്‌

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 08 NOV 2020 9:49AM by PIB Thiruvananthpuram

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

''ജോ ബൈഡന്‍ നിങ്ങളുടെ പ്രൗഢഗംഭീരമായ വിജയത്തിന് അഭിനന്ദനങ്ങള്‍! വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ നിര്‍ണ്ണായകവും വിലമതിക്കാനാകാത്തതുമാണ്. ഇന്ത്യ-യു.എസ്. ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ഒരിക്കല്‍ക്കൂടി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനായി ഞാന്‍ ഉറ്റുനോക്കുകയാണ്'' പ്രധാനമന്ത്രി പറഞ്ഞു.

 

***


(Release ID: 1671225) Visitor Counter : 225