പ്രധാനമന്ത്രിയുടെ ഓഫീസ്
പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
Posted On:
07 NOV 2020 4:51PM by PIB Thiruvananthpuram
പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യയുടെ ബഹിരാകാശ വ്യവസായമേഖലയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.
"പി എസ് എൽ വി -സി 49/ഇ ഓ എസ് -01 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ യെയും ഇന്ത്യൻ ബഹിരാകാശ വ്യവസായമേഖലയെയും ഞാൻ അഭിനന്ദിക്കുന്നു .
കോവിഡ് 19 കാലത്ത് നമ്മുടെ ശാസ്ത്രജ്ഞർ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കൃത്യസമയത്ത് ദൗത്യം പൂർത്തിയാക്കിയത്. അമേരിക്കയിലും ലക്സംബർഗിലും നിന്നുള്ള നാലു വീതവും ലിത്വാനിയയിൽ നിന്നുള്ള ഒന്നും ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ടു."
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
***
(Release ID: 1671052)
Visitor Counter : 217
Read this release in:
English
,
Assamese
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada