ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നത് തുടരുന്നു


27 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളത് 20,000ല്‍ താഴെപ്പേര്‍ മാത്രം

ചികിത്സയിലുള്ളവരുടെ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍

प्रविष्टि तिथि: 05 NOV 2020 11:52AM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം, കുറഞ്ഞ നിലയില്‍ തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും 6 ലക്ഷത്തില്‍ താഴെ രോഗബാധിതരാണ് രാജ്യത്തുള്ളത്. നിലവില്‍ ഇത് 5,27,962 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 6.31% മാത്രമാണ് ചികിത്സയിലുള്ളത്.

http://static.pib.gov.in/WriteReadData/userfiles/image/image001I8PZ.jpg

 
27 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളത് 20,000ല്‍ താഴെപ്പേര്‍ മാത്രമാണ്.

http://static.pib.gov.in/WriteReadData/userfiles/image/image002D2KB.jpg

 
രാജ്യത്തു ചികിത്സയിലുള്ളവരുടെ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് 51 ശതമാനത്തിലധികം രോഗബാധിതര്‍.

http://static.pib.gov.in/WriteReadData/userfiles/image/image003APEX.jpg

 
ആകെ രോഗമുക്തരുടെ എണ്ണം 7,711,809 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 72 ലക്ഷത്തോടടുക്കുന്നു. (71,83,847). ദേശീയ രോഗമുക്തി നിരക്ക് 92.20 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 55,331 പേര്‍ കോവിഡ് രോഗമുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചത് 50,210 പേര്‍ക്കാണ്.

പുതുതായി രോഗമുക്തരായവരില്‍  82 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്ര, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് അധികവും. പുതുതായി രോഗമുക്തരായവരില്‍ 45 ശതമാനത്തിലധികവും ഈ പ്രദേശങ്ങളിലാണ്.

http://static.pib.gov.in/WriteReadData/userfiles/image/image0040XGN.jpg


കഴിഞ്ഞ 24 മണിക്കൂറിനിടെ 50,210 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 8,000 ത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചത്.. ഡല്‍ഹിയില്‍ 6,000 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു.

 

http://static.pib.gov.in/WriteReadData/userfiles/image/image005VVE9.jpg


 
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 704 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് പുതിയ മരണങ്ങളില്‍ 80 ശതമാനവും. മരണങ്ങളില്‍ 42 ശതമാനവും മഹാരാഷ്ട്രയിലാണ് (300 മരണം).
 

http://static.pib.gov.in/WriteReadData/userfiles/image/image006IC3B.jpg

****


(रिलीज़ आईडी: 1670330) आगंतुक पटल : 316
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada