ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

75 ലക്ഷത്തിലധികം രോഗമുക്‌തിയുമായി ഇന്ത്യ ആഗോള മേൽക്കൈ നിലനിർത്തുന്നു

Posted On: 02 NOV 2020 11:39AM by PIB Thiruvananthpuram

പരമാവധി രോഗമുക്‌തിയുള്ള രാജ്യമെന്ന നിലയിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൊത്തം രോഗമുക്‌തി ഇന്ന് 75 ലക്ഷം കവിഞ്ഞു (7,544,798). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 53,285 പേർക്ക്‌ രോഗമുക്‌തിയായിട്ടുണ്ട്‌. ഇന്ത്യയിൽ മൊത്തം രോഗം ബാധിച്ചവർ 5,61,908 ആണ്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ 6.83 ശതമാനം മാത്രമാണ് നിലവിലുള്ള രോഗികളുടെ എണ്ണം.കേവലം രണ്ട് മാസത്തിനുള്ളിൽത്തന്നെ രോഗബാധിതരുടെ ശതമാനക്കണക്കിൽ 3 മടങ്ങ് കുറവുണ്ടായി. സെപ്റ്റംബർ 3 ന് 21.16 ശതമാനമായിരുന്നു രോഗികൾ.

http://static.pib.gov.in/WriteReadData/userfiles/image/image001N0KH.jpg

http://static.pib.gov.in/WriteReadData/userfiles/image/image002JBQD.jpg


2020 ജനുവരി മുതൽ ക്രമാനുഗതമായി വർധിച്ചുവന്ന കോവിഡ്-19 പരിശോധനകളുടെ എണ്ണം ഇന്ന് മൊത്തം 11 കോടി (11,07,43,103) കവിഞ്ഞു.  രാജ്യത്തുടനീളം 2037 ലാബുകളുമായി പരിശോധാസൗകര്യം പലമടങ്ങായി വർദ്ധിച്ചിട്ടുണ്ട്‌

http://static.pib.gov.in/WriteReadData/userfiles/image/image004IKC8.jpg

ഉയരുന്ന രോഗമുക്‌തരുടെ എണ്ണം ദേശീയ രോഗമുക്തി നിരക്കിലുള്ള തുടർച്ചയായ വർദ്ധനയിൽ പ്രതിഫലിക്കുന്നുണ്ട്‌. നിലവിൽ രോഗമുക്‌തി നിരക്ക്‌ 91.68 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായതിൽ 78 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമാണ്. 8,000 ത്തിലധികം രോഗമുക്‌തരുമായി കേരളവും കർണാടകവുമാണ്‌ ഏറ്റവും മുന്നിലുള്ളത്. ഡൽഹി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നാലായിരത്തിലധികം രോഗമുക്‌തരുണ്ട്.

http://static.pib.gov.in/WriteReadData/userfiles/image/image005OUM8.jpg

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,321 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ രോഗികളിൽ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. 7,025 പുതിയ രോഗികളുമായി കേരളത്തിലാണ്‌ ഏറ്റവും കൂടുതൽ. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതിദിനം 5,000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

http://static.pib.gov.in/WriteReadData/userfiles/image/image006HXQ4.jpg

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 496 മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ 82 ശതമാനം മരണങ്ങളും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്‌. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 22 ശതമാനം മഹാരാഷ്ട്രയിൽ നിന്നാണ്, 113 പേർ. പശ്ചിമ ബംഗാളിൽ 59 പേർ മരിച്ചു.

http://static.pib.gov.in/WriteReadData/userfiles/image/image007NGS2.jpg

 

***


(Release ID: 1669510) Visitor Counter : 177