ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: രാജ്യത്ത് ചികിത്സയിലുള്ളവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആകെ കേസുകളുടെ 10 ശതമാനത്തില്‍ താഴെ
Posted On:
22 OCT 2020 11:44AM by PIB Thiruvananthpuram
കോവിഡ്-19 മൂലം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആകെ കേസുകളുടെ 10 ശതമാനത്തില്‍ താഴെയാണ്. അതായത് പത്തില്‍ ഒരു കേസ് മാത്രമാണ് നിലവില്‍ രോഗബാധിതര്‍.
കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,15,812 ആണ്. ആകെ രോഗബാധിതരുടെ 9.29 ശതമാനം മാത്രമാണിത്.
പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മൂന്ന് ദിവസമായി അഞ്ച് ശതമാനത്തിലും താഴെയാണ്. 3.8 ശതമാനമാണ് നിലവിലെ പോസിറ്റീവിറ്റി നിരക്ക്. വൈറസ് വ്യാപനം ഫലപ്രദമായി ചെറുക്കാന്‍ സാധിച്ചതിന്റെ സൂചനയാണ് ഇത്.
ഇന്ത്യയിലെ ആകെ രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി(68,74,518). രോഗമുക്തരും നിലവില്‍ രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 79,415 പേര്‍ കോവിഡ് രോഗമുക്തരായി. അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചത് 55,839 പേര്‍ക്കു മാത്രമാണ്. ദേശീയ രോഗമുക്തി നിരക്ക് 89.20 %.
രോഗമുക്തരുടെ 81 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. രോഗമുക്തരായവരില്‍ 23,000ലധികം പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,839 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലും കേരളത്തിലും 8,000 ത്തിലധികം പേരും കര്‍ണാടകത്തില്‍ 5,000 ത്തിലധികം പേരും രോഗബാധിതരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 702 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 25 ശതമാനത്തിലധികം മഹാരാഷ്ട്രയിലാണ് (180 മരണം).
****
(Release ID: 1666806)
Visitor Counter : 203
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada