മന്ത്രിസഭ
2019- 20 കാലയളവിലേക്കുള്ള പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ്, നോണ്‍-പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസുകൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി
Posted On:
21 OCT 2020 3:24PM by PIB Thiruvananthpuram
റെയിൽവേ, തപാൽ , പ്രതിരോധം, ഇ പി എഫ് ഒ, ഇ എസ് ഐ സി പോലുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഗസറ്റഡ് പദവിയിൽ അല്ലാത്ത ജീവനക്കാർക്ക് ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയ ബോണസ് (പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ് ) നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭ യോഗം തീരുമാനിച്ചു. 16. 97 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന ഈ തീരുമാനത്തിനു , 2791 കോടി രൂപയാണ് ചിലവ് വരിക.
ഗസറ്റഡ് പദവിയിൽ അല്ലാത്ത മറ്റ് കേന്ദ്രസർക്കാർ ജീവനക്കാർക്കായി നോണ്‍-പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് അഥവാ അഡ്-ഹോക് ബോണസും വിതരണം ചെയ്യും. 13.70 ലക്ഷം ജീവനക്കാർക്കായി 946 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ 30. 67 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയ പ്രഖ്യാപനത്തിനായി 3, 737 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
***
(Release ID: 1666519)
Visitor Counter : 226
Read this release in:
Odia
,
Marathi
,
Telugu
,
Tamil
,
Kannada
,
Manipuri
,
Bengali
,
Assamese
,
English
,
Urdu
,
Hindi
,
Punjabi
,
Gujarati