ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു

Posted On: 09 OCT 2020 11:12AM by PIB Thiruvananthpuram


കോവിഡ് ബാധിതരുടെ ആകെ കണക്കു പരിശോധിക്കുമ്പോള്‍ ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് കുറയുകയാണ്. ഒരു മാസത്തിനു ശേഷം ഇതാദ്യമായി രോഗികളുടെ എണ്ണം 9 ലക്ഷത്തിനു താഴെയായി. ഇന്നത്തെ കണക്ക് അനുസരിച്ച് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8,93,592 ആണ്. സെപ്റ്റംബര്‍ 09ന് 8.97 ലക്ഷം രോഗികള്‍ രേഖപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് രോഗബാധിതര്‍ ഇത്രയും കുറയുന്നത്.

ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 12.94% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

ആകെ രോഗമുക്തര്‍ 59,06,069 പേരാണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 50 ലക്ഷം (50,12,477) കവിഞ്ഞു.
 
ദേശീയതലത്തില്‍ കോവിഡ് രോഗമുക്തി നിരക്ക് 85.52 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 78,365 പേര്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ
എണ്ണം 70,496 ആണ്.
 
പുതുതായി രോഗമുക്തി നേടുന്നവരുടെ എണ്ണം തുടര്‍ച്ചയായി മൂന്ന് ആഴ്ചകളില്‍ പുതിയ രോഗബാധിതരുടെ എണ്ണത്തെക്കാല്‍ കൂടുതലായിരുന്നു.

പുതുതായി രോഗമുക്തരായവരില്‍ 75 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നീ 10 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ മാത്രം 15,000 ത്തിലധികം പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 70,496 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

പുതിയ കേസുകളില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങൾ‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. 13,000 ത്തിലധികം കേസുകളുള്ള മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയില്‍ 10,000 ലധികം കേസുകളുണ്ട്.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 964 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 82 ശതമാനവും പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മരണസംഖ്യയില്‍ 37 ശതമാനവും മഹാരാഷ്ട്രയിലാണ് (358 മരണം).

വിനോദ പാര്‍ക്കുകളിലും സമാന ഇടങ്ങളിലും പിന്തുടരേണ്ട പ്രതിരോധ നടപടികളെ സംബന്ധിച്ച മാര്‍ഗ്ഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഈ ലിങ്കില്‍ മാര്‍ഗ്ഗരേഖ ലഭ്യമാണ്:  https://www.mohfw.gov.in/pdf/SOPonpreventivemeasurestobefollowedinEntertainmentParksandsimilarplacestocontainspreadofCOVID19.pdf  

***         


(Release ID: 1663051) Visitor Counter : 216