പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.സി.സി.ആര്‍ സംഘടിപ്പിച്ച ടെക്‌സ്റ്റയില്‍ പാരമ്പര്യത്തിനെക്കുറിച്ചുള്ള അന്താരാഷ്ട്ര വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

Posted On: 03 OCT 2020 6:59PM by PIB Thiruvananthpuram

ഐ.സി.സി.ആര്‍ ഇന്ന് സംഘടിപ്പിച്ച ടെക്‌സ്റ്റയിൽ പാരമ്പര്യം സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

''നെയ്യുന്ന ബന്ധങ്ങള്‍: ടെക്‌സ്റ്റയില്‍ പാരമ്പര്യങ്ങള്‍'' എന്ന ആശയത്തിലുള്ള വെബിനാറില്‍ വിവിധ രാജ്യങ്ങളെ പങ്കെടുപ്പിക്കാന്‍  ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ഉത്തര്‍പ്രദേശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും നടത്തിയ പ്രയത്‌നത്തെ ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി അഭിനന്ദിച്ചു. ടെക്‌സ്റ്റയില്‍ മേഖലയില്‍ ഒരാള്‍ക്ക് നമ്മുടെ ചരിത്രം, വൈവിദ്ധ്യം, അനന്തമായ അവസരങ്ങള്‍ എല്ലാം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
 

ഇന്ത്യയുടെ അതിപുരാതനമായ ഇന്ത്യയുടെ ടെക്‌സ്റ്റയില്‍ പാരമ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സ്വാഭാവികമായി വര്‍ണ്ണമുള്ള കോട്ടനും സില്‍ക്കിനുമൊക്കെ ഇന്ത്യയില്‍ വളരെ ദീര്‍ഘവും തിളക്കമുള്ളതുമായ ചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ടെക്‌സ്റ്റയില്‍സിലുണ്ടായിരുന്ന വൈവിദ്ധ്യം നമ്മുടെ സംസ്‌ക്കാരത്തിലെ സമ്പന്നതയാണ് കാണിക്കുന്നത്. ഓരോ സമൂഹത്തിലും, ഓരോ ഗ്രാമത്തിലും ഓരോ സംസ്ഥാനത്തിലുമുള്ള ടെക്‌സ്‌റ്റൈയിന്‍ പാരമ്പര്യത്തില്‍ എന്തെങ്കിലുമൊക്കെ വിശേഷത്വമുണ്ടാകാറുണ്ടെന്ന് അദ്ദേഹംപറഞ്ഞു. നമ്മുടെ ഗിരിവര്‍ഗ്ഗ സമൂഹത്തിന്റെ സമ്പന്നമായ ടെക്‌സ്റ്റയില്‍ പാരമ്പര്യത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ ടെക്‌സ്റ്റയില്‍ പാരമ്പര്യങ്ങളില്‍: വര്‍ണ്ണങ്ങളും ചടുതലയും കണ്ണിന് വേണ്ടിയുള്ള വിശദാംശങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 

ടെക്‌സ്റ്റയില്‍സ് മേഖല എല്ലായ്‌പ്പോഴും അവസരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമായി ഇന്ത്യയില്‍ ഏറ്റവും വലിയ തൊഴില്‍ദായകരാണ് ടെക്‌സ്റ്റയില്‍സ് മേഖല. അന്താരാഷ്ട്രമായി, ടെക്‌സ്റ്റയില്‍സ് വ്യാപാര സാംസ്‌ക്കാരിക ബന്ധങ്ങള്‍ ലോകവുമായി ഉണ്ടാക്കുന്നതിന് ടെക്‌സ്റ്റയില്‍സ് സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ തുണിത്തരങ്ങള്‍ ആഗോളതലത്തില്‍ വലിയ മൂല്യമുള്ളവയും സമ്പ്രദായങ്ങള്‍, കരകൗശലം, ഉല്‍പ്പന്നങ്ങള്‍, മറ്റു സംസ്‌ക്കാരങ്ങളിലെ സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാമൂലം സമ്പന്നമായതുമാണ്.

 

ഗാന്ധിജിയുടെ 150-ാമത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടെക്‌സ്റ്റയില്‍ മേഖലയും സാമൂഹിക ശാക്തീകരണവും തമ്മില്‍ വളരെ അടുത്ത ഒരു ബന്ധം മഹാത്മാഗാന്ധി കാണുകയും ഒരു സാധാരണ ചര്‍ച്ചയെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ചിഹ്‌നമാക്കി മാറ്റുകയും ചെയ്തു. ആ ചര്‍ക്ക നമ്മളെ ഒരു രാജ്യമായി നെയ്‌തെടുത്തു.

ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വാശ്രയ ഇന്ത്യ നിര്‍മ്മിക്കുന്നതിന് നമ്മെ സഹായിക്കുന്ന പ്രധാനമേഖലയാണ് ടെക്‌സ്റ്റയില്‍സ് മേഖലയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 

വൈവിദ്ധ്യം കാലികമാക്കുകയും സാമ്പത്തികസഹായവും ആധുനിക സാങ്കേതികവിദ്യയുമായി മേഖലയെ സംയോജിപ്പിക്കുന്നതിനുമാണ് ഗവണ്‍മെന്റ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നെയ്ത്തുകാരെ ലോകനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ തുടര്‍ന്നും ഉണ്ടാക്കുന്നതിനായി നമ്മള്‍ ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളും നമ്മുടെ മികച്ച പ്രവര്‍ത്തനങ്ങളും പഠിക്കേണ്ടതായിട്ടുണ്ട്. ഈ വെബിനാറില്‍ ആശയങ്ങളും കൈമാറ്റവും മികച്ച പ്രവര്‍ത്തനങ്ങളുടെ പങ്കുവയ്ക്കലും സഹകരണത്തിനുള്ള പുതിയ പന്ഥാവുകള്‍ സൃഷ്ടിക്കപ്പെടും.

ലോകത്താകമാണം ടെക്‌സ്‌റ്റൈയില്‍ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് ജോലിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട് ചടുലമായ ഒരു ടെക്‌സ്റ്റയില്‍സ് മേഖല വനിതാ ശാക്തീകരണ പരിശ്രങ്ങള്‍ക്ക് ശക്തികൂട്ടും.
 

വെല്ലുവിളിയുടെ കാലത്ത് നമ്മള്‍ നമ്മുടെ ഭാവിക്ക് വേണ്ടി തയാറെടുക്കേണ്ടത് അനിവാര്യമാണ്. ശക്തമായ ആശയങ്ങളും വൈവിദ്ധ്യങ്ങളും സ്വീകാര്യതയും, സ്വാശ്രയത്വവും, നൈപുണ്യവും നൂതനാശയങ്ങളും നമ്മുടെ ടെക്‌സ്റ്റയില്‍സ് പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ ആശയങ്ങള്‍ ഇന്ന് കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്. ഈ ആശയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ചടുലമായ ഒരു ടെക്‌സ്റ്റയില്‍ മേഖലയ്ക്ക് വേണ്ട കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നതിനും ഈ വെബിനാര്‍ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

 

****


(Release ID: 1661468) Visitor Counter : 221