പ്രധാനമന്ത്രിയുടെ ഓഫീസ്
വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഉച്ചകോടി 2020 ലെ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
02 OCT 2020 10:00PM by PIB Thiruvananthpuram
നമസ്‌കാരം,
ഈ സംഭാഷണത്തില്‍ ചേര്‍ന്നതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകളും നന്ദിയും. ഈ വേദി പ്രവാസിയും ഇന്ത്യക്കാരുമായ വിശിഷ്ട പ്രതിഭകളെ ആകര്‍ഷിച്ചു. വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (VAIBHAV) ഉച്ചകോടി 2020 ഇന്ത്യയില്‍ നിന്നും ലോകത്തില്‍ നിന്നുമുള്ള ശാസ്ത്രവും നവീനാശയവും ആഘോഷിക്കുന്നു. ഞാന്‍ അതിനെ ഒരു മഹത്തായ മനസ്സിന്റെ സംഗമം എന്ന് വിളിക്കും. ഈ ഒത്തുചേരലിലൂടെ, ഇന്ത്യയെയും നമ്മുടെ ഗ്രഹത്തെയും ശാക്തീകരിക്കുന്നതിനായി ഒരു ദീര്‍ഘകാല അസോസിയേഷന്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളും നല്‍കിയ ശാസ്ത്രജ്ഞര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഇടപെടലുകളില്‍ നിങ്ങള്‍ നിരവധി വിഷയങ്ങള്‍ സമര്‍ത്ഥമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അക്കാദമിക, ഗവേഷണ സ്ഥാപനങ്ങള്‍ വിദേശ സഹകാരികളുമായി കൂടുതല്‍ സഹകരിക്കേണ്ടതിന്റെ പ്രാധാന്യം നിങ്ങളില്‍ മിക്കവരും എടുത്തുകാട്ടി. തീര്‍ച്ചയായും, ഈ ഉച്ചകോടിയുടെ അടിസ്ഥാന ലക്ഷ്യം അതാണ്. ശാസ്ത്രീയ ഗവേഷണത്തിന്റെ ആവശ്യകതയിലേക്കും സമൂഹത്തിന്റെ ആവശ്യങ്ങളിലേക്കും നിങ്ങള്‍ ശരിയായി വിരല്‍ ചൂണ്ടുന്നു. ഇന്ത്യയിലെ ഗവേഷണ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ ചില നല്ല നിര്‍ദ്ദേശങ്ങളും നല്‍കി. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് ഞാന്‍ എല്ലാവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍, ഈ വൈഭവ് ഉച്ചകോടി സമ്പന്നവും ഉല്‍പാദനപരവുമായ ഒരു കൈമാറ്റമാകുമെന്ന് എനിക്ക് മനസ്സിലായി.
സുഹൃത്തുക്കളേ,
മനുഷ്യന്റെ പുരോഗതിയുടെ കാതലായി ശാസ്ത്രം നിലനില്‍ക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, മനുഷ്യന്റെ നിലനില്‍പ്പിന്റെ നൂറ്റാണ്ടുകളെ കാലഘട്ടങ്ങളായി എങ്ങനെ വിഭജിക്കാം? ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം, വ്യാവസായിക യുഗം, ബഹിരാകാശ യുഗം, ഡിജിറ്റല്‍ യുഗം. വ്യക്തമായും, ഓരോ ഘട്ടവും ചില സുപ്രധാന സാങ്കേതിക മുന്നേറ്റങ്ങളാല്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ നമ്മുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി. ഇത് ശാസ്ത്രീയ ജിജ്ഞാസയും വര്‍ദ്ധിപ്പിച്ചു.
സുഹൃത്തുക്കളേ,
ശാസ്ത്രം, ഗവേഷണം, നവീനാശയം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക മാറ്റത്തിനായുള്ള നമ്മുടെ ശ്രമങ്ങളുടെ കാതലാണ് ശാസ്ത്രം. ഞങ്ങള്‍ ഗവണ്‍മെന്റു സംവിധാനത്തിലെ സ്തംഭനാവസ്ഥ തകര്‍ത്തു. വാക്‌സിന്‍ പരിചയപ്പെടുത്തുന്നതിന്റെ നീണ്ട ഇടവേള ഇല്ലാതായി. 2014 ല്‍, ഞങ്ങളുടെ രോഗപ്രതിരോധ പരിപാടിയിലേക്ക് നാല് പുതിയ വാക്‌സിനുകള്‍ അവതരിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച റോട്ട വൈറസ് വാക്‌സിന്‍ ഇതില്‍ ഉള്‍പ്പെടുന്നു. തദ്ദേശീയ വാക്‌സിന്‍ ഉല്‍പാദനം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. അടുത്തിടെ, തദ്ദേശീയമായി വികസിപ്പിച്ച ന്യൂമോകോക്കല്‍ വാക്സിനു ഞങ്ങള്‍ വിപണി അംഗീകാരവും നല്‍കി. ഈ വാക്‌സിനേഷന്‍ പ്രോഗ്രാമുകളും ഞങ്ങളുടെ പോഷാന്‍ ദൗത്യവും നമ്മുടെ കുട്ടികളുടെ ആരോഗ്യവും പോഷണവും അര്‍ഹിക്കുന്ന പ്രാധാന്യത്തിന്റെ തലത്തിലേക്ക് കൊണ്ടുപോകുന്നു. ഞങ്ങളുടെ വാക്‌സിന്‍ ഡെപലപ്പര്‍മാര്‍ ഈ പകര്‍ച്ചവ്യാധി സമയത്ത് സജീവവും ആഗോളതലത്തില്‍ മത്സരാധിഷ്ഠവുമായി പ്രവര്‍ത്തിക്കുന്നു. സമയമാണ് സാരാംശം എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
2025 ഓടെ ഇന്ത്യയില്‍ ക്ഷയരോഗം നീക്കം ചെയ്യാനുള്ള ഒരു ദൗത്യം ഞങ്ങള്‍ ആരംഭിച്ചു. ആഗോള ലക്ഷ്യത്തിന് അഞ്ച് വര്‍ഷം മുമ്പേയാണ് ഇത്.
സുഹൃത്തുക്കളേ
തുടരുന്ന മറ്റ് ശ്രമങ്ങളും ഉണ്ട്. സൂപ്പര്‍ കമ്പ്യൂട്ടിംഗിലും സൈബര്‍ ഫിസിക്കല്‍ സിസ്റ്റങ്ങളിലും ഞങ്ങള്‍ പ്രധാന ദൗത്യങ്ങള്‍ ആരംഭിച്ചു. നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, സെന്‍സറുകള്‍, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ അടിസ്ഥാന ഗവേഷണത്തിലും പ്രയോഗത്തിലും ഇവ വിപുലീകരിച്ചു. ഇത് ഇന്ത്യന്‍ ഉല്‍പാദനത്തിന് വലിയ ഉത്തേജനം നല്‍കും. പ്രഗത്ഭമായ യുവ മാനവ വിഭവശേഷി സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. സ്റ്റാര്‍ട്ടപ്പ് മേഖല അഭിവൃദ്ധി പ്രാപിക്കും. 25 ടെക്‌നോളജി ഇന്നൊവേഷന്‍ ഹബുകള്‍ ഇതിനകം ഈ ദൗത്യത്തിന് കീഴില്‍ ആരംഭിച്ചു.
സുഹൃത്തുക്കളേ,
കര്‍ഷകരെ സഹായിക്കാന്‍ മികച്ച നിലവാരമുള്ള ശാസ്ത്രീയ ഗവേഷണം ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കാര്‍ഷിക ഗവേഷണ ശാസ്ത്രജ്ഞര്‍ പയറുവര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഠിനമായി പരിശ്രമിച്ചു. ഇന്ന് ഞങ്ങള്‍ ധാന്യങ്ങളുടെ വളരെ ചെറിയ ഭാഗം മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. നമ്മുടെ ഭക്ഷ്യ-ധാന്യ ഉല്‍പാദനം റെക്കോര്‍ഡ് ഉയരത്തിലെത്തി.
സുഹൃത്തുക്കളേ,
അടുത്തിടെ ഇന്ത്യ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യയ്ക്ക് അത്തരമൊരു നയമുണ്ടായത്. ഈ നയത്തിന്റെ നിര്‍മ്മാണത്തിനു നിരവധി മാസങ്ങളായി വ്യാപകമായ ചര്‍ച്ചകള്‍ നടത്തി. ഈ ദേശീയ വിദ്യാഭ്യാസ നയം, ശാസ്ത്രങ്ങളോടുള്ള ജിജ്ഞാസ വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇത് ഗവേഷണത്തിനും നവീകരണത്തിനും ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ബഹുതല പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ച് ശുഭാപ്തി വിശ്വാസിയാണ്. തുറന്നതും വിശാലവുമായ അക്കാദമിക് അന്തരീക്ഷം യുവ പ്രതിഭകളെ പരിപോഷിപ്പിക്കും.
ഇന്ന്, ആഗോള തലത്തില്‍ വിവിധ ശാസ്ത്ര ഗവേഷണ വികസന ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന ദാതാവും പങ്കാളിയുമാണ്. അവയില്‍ ചിലത് ഇവയാണ്: ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍-വേവ് ഒബ്‌സര്‍വേറ്ററി (LIGO), 2016 ഫെബ്രുവരിയില്‍ അംഗീകരിച്ച; യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN), അവിടെ 2017 ജനുവരി മുതല്‍ ഇന്ത്യ ഒരു അസോസിയേറ്റ് അംഗമാണ്; കൂടാതെ, ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ (I-TER). ഇതിനായി എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ഗവേഷണം നടത്തുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യന്‍ ശാസ്ത്രത്തിന്റെ സമ്പന്നമായ ചരിത്രവും നാം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ദു:ഖകരമെന്നു പറയട്ടെ, ആധുനികതയ്ക്ക് മുമ്പുള്ളതെല്ലാം അന്ധവിശ്വാസവും ഇരുണ്ട യുഗവുമാണെന്ന നുണ പല യുവാക്കള്‍ക്കും നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍, പ്രോഗ്രാമിംഗ്, മൊബൈല്‍, ആപ്ലിക്കേഷനുകള്‍ എന്നിവയുടെ യുഗമാണ് ഇന്ന്. എന്നാല്‍ അവിടെ പോലും, എല്ലാ കമ്പ്യൂട്ടിംഗിന്റെയും അടിസ്ഥാനം എന്താണ്? ഇത് ബൈനറി കോഡ് 1, 0 എന്നിവയാണ്.
സുഹൃത്തുക്കളേ,
ലോകതലത്തില്‍ ഇന്ത്യയുടെ മികച്ച അംബാസഡര്‍മാരാണ് ഇന്ത്യന്‍ പ്രവാസികള്‍. അവര്‍ പോയ ഇടങ്ങളിലെല്ലാം അവര്‍ ഇന്ത്യയുടെ ധാര്‍മ്മികത എടുത്തുകാട്ടി. അവരുടെ പുതിയ ഭവനങ്ങളുടെ സംസ്‌കാരങ്ങളും അവര്‍ സ്വീകരിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ പല മേഖലകളിലും വിജയിച്ചു. അക്കാദമിക മേഖല ഒരു തിളങ്ങുന്ന ഉദാഹരണമാണ്. ആഗോള തലത്തിലുള്ള മിക്ക സര്‍വകലാശാലകളും ലോകത്തെ മികച്ച സാങ്കേതിക കോര്‍പ്പറേഷനുകളും ഇന്ത്യന്‍ പ്രതിഭകളുടെ സാന്നിധ്യംകൊണ്ടു വളരെയധികം പ്രയോജനം നേടി.
വൈഭവ് വഴി, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു മികച്ച അവസരം അവതരിപ്പിക്കുന്നു. കണക്റ്റുചെയ്യാനും സംഭാവന ചെയ്യാനുമുള്ള അവസരം. നിങ്ങളുടെ ശ്രമങ്ങള്‍ ഇന്ത്യയെയും ലോകത്തെയും സഹായിക്കും. ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും ഒരു കുതിച്ചുചാട്ടം നടത്തുന്നു. ഈ കൈമാറ്റങ്ങള്‍ തീര്‍ച്ചയായും ഉപയോഗപ്രദമാകും. നിങ്ങളുടെ പരിശ്രമം അനുയോജ്യമായ ഒരു ഗവേഷണ വ്യവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കും. പാരമ്പര്യത്തെ ആധുനികതയുമായി ലയിപ്പിക്കും. നാം നേരിടുന്ന വെല്ലുവിളികള്‍ക്ക് ആഭ്യന്തര പരിഹാരങ്ങള്‍ നല്‍കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. അത് മറ്റുള്ളവര്‍ക്ക് അഭിവൃദ്ധി സൃഷ്ടിക്കും. വിഭിന്നമായ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും.
സുഹൃത്തുക്കളേ,
മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് നമ്മള്‍ കൂടിക്കാഴ്ച നടത്തുന്നത്. ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1925 ല്‍, തിരുവനന്തപുരത്തെ മഹാരാജ കോളേജില്‍ സംസാരിക്കുമ്പോള്‍ ഗാന്ധിജി പറഞ്ഞ ഒരു കാര്യം എന്റെ ഓര്‍മയില്‍ വരുന്നു. നമ്മുടെ ഭൂരിഭാഗം ആളുകളും താമസിക്കുന്ന ഗ്രാമീണ ഇന്ത്യയില്‍ ശാസ്ത്രീയ പുരോഗതിയുടെ ഫലങ്ങള്‍ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിശാലാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിലും ബാപ്പു വിശ്വസിച്ചിരുന്നു. 1929-ല്‍ അദ്ദേഹം അതുല്യമായ ഒന്ന് പരീക്ഷിച്ചു. അദ്ദേഹം ജനക്കൂട്ടത്തെ സഹായിക്കാന്‍ ശ്രമിച്ചു. ഭാരം കുറഞ്ഞ സ്പിന്നിംഗ് വീല്‍ രൂപകല്‍പ്പന ചെയ്യാനുള്ള വഴികള്‍ അദ്ദേഹം തേടി. ഗ്രാമങ്ങളോടും യുവാക്കളോടും ദരിദ്രരോടുമുള്ള അദ്ദേഹത്തിന്റെ കരുതലും വലിയവിഭാഗം ജനതയെ ശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്ന്, ഇന്ത്യയുടെ അഭിമാനിയായ മറ്റൊരു മകനെ അദ്ദേഹത്തിന്റെ ജയന്തിയില്‍ നമ്മള്‍ ഓര്‍ക്കുന്നു. നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജി. അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും മികച്ച നേതൃത്വവും ഞങ്ങള്‍ ഓര്‍ക്കുന്നു.
സുഹൃത്തുക്കളേ,
നിങ്ങളുടെ ചര്‍ച്ചകള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം വൈഭവും അതിന്റെ ഫലങ്ങളും ഗംഭീര വിജയമാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. അവസാനിക്കുന്നതിനുമുമ്പ്, നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായി പരിപാലിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും സുരക്ഷിതമായി തുടരാനും ഞാന്‍ എല്ലാവരോടും ഉപദേശിക്കുന്നു.
നന്ദി. വളരെയധികം നന്ദി.
****
(Release ID: 1661290)
Visitor Counter : 326
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada