ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
നിലവിലുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ് നിലനിർത്തി ഇന്ത്യ
Posted On:
01 OCT 2020 11:42AM by PIB Thiruvananthpuram
നിലവിലുള്ള കോവിഡ് കേസുകളുടെ എണ്ണം 10 ലക്ഷത്തിൽ താഴെ നിലനിർത്തി ഇന്ത്യ. തുടർച്ചയായ പത്താം ദിവസവും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ദശലക്ഷത്തിൽ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 85,376 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 52,73,201 ആയി.
83.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അവസാന പത്ത് ലക്ഷം പേർ രോഗമുക്തി നേടിയത് വെറും 12 ദിവസത്തിനുള്ളിൽ ആണ്.
രോഗമുക്തി നേടിയവരിൽ 77 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ മഹാരാഷ്ട്രയിലാണ്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ ആണ് രണ്ടും മൂന്നും സ്ഥാനത്ത്.
നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,40,705 ആണ്. 2020 സെപ്റ്റംബർ 11ന് 9.4 ലക്ഷം ആക്ടീവ് കേസുകൾ ഇന്ത്യയില് റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ 76 ശതമാനം പേരും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. ഇന്നത്തെ കണക്കു പ്രകാരം രോഗബാധിതരിൽ 14.90 ശതമാനം മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പുതിയ കേസുകളാണ് രാജ്യത്തെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 76 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 18,000 ലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കർണാടക, കേരളം എന്നിവിടങ്ങളിൽ എണ്ണായിരത്തിലേറെ പേർക്ക് ആണ് ഇന്നലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 1181 ആണ്. ഇതിൽ 82 ശതമാനവും 10 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഇന്നലെ മരിച്ചവരിൽ 40 ശതമാനത്തിലേറെ മഹാരാഷ്ട്രയിൽ നിന്നാണ്. 481 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. കർണാടകയിൽ 87 പേർ കോവിഡ് ബാധമൂലം ഇന്നലെ മരണമടഞ്ഞു.
****
(Release ID: 1660651)
Visitor Counter : 208
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu