പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ വിജയകരമായി പറത്തിയതിന് ഡി.ആര്‍.ഡി.ഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 07 SEP 2020 8:16PM by PIB Thiruvananthpuram

 

ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ വിജയകരമായി പറത്തിയതിന് ഡി.ആര്‍.ഡി.ഒയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വീറ്റില്‍ പ്രധാനമന്ത്രി വ്യക്തമാക്കി: 'ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ ഇന്നു വിജയകരമായി പറത്തിയതിന് ഡി.ആര്‍.ഡി.ഒയ്ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത സ്‌ക്രാംജെറ്റ് എന്‍ജിന്‍ ശബ്ദത്തിന്റെ ആറിരട്ടി പറക്കല്‍വേഗം നേടിയെടുക്കുന്നതിനു സഹായകമായി! ഈ ശേഷി വളരെ ചുരുക്കം രാജ്യങ്ങള്‍ക്കു മാത്രമേ ഇപ്പോഴുള്ളൂ.'

***


(रिलीज़ आईडी: 1652213) आगंतुक पटल : 255
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada