ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
4.23 കോടിയിലധികം പരിശോധനകൾ നടത്തി രാജ്യത്തെ കോവിഡ് പരിശോധനയിൽ വൻകുതിപ്പ്.
Posted On:
31 AUG 2020 12:24PM by PIB Thiruvananthpuram
, പുതിയ രോഗികളിൽ 43 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ.
കോവിഡ് 19 പരിശോധനകളുടെ എണ്ണത്തിൽ രാജ്യത്ത് വൻ വർധന.
കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഗവൺമെന്റിന്റെ ഉറച്ച തീരുമാനത്തെ തുടർന്ന് രാജ്യത്ത് കോവിഡ് 19 പരിശോധനകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന.2020 ജനുവരിയിൽ രാജ്യത്ത് പൂനെയിലുള്ള ഏക കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് പ്രതിദിനം ഒരു പരിശോധന നടത്തിയിരുന്ന സ്ഥാനത്തുനിന്നും 2020 ഓഗസ്റ്റ് ആയപ്പോഴേക്കും പ്രതിദിനം 10 ലക്ഷം പരിശോധനകൾ എന്ന നിലയിൽ എത്താൻ സാധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 8,46, 278 പരിശോധനകൾ നടത്തി.ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 4.23 കോടി കഴിഞ്ഞു. ഇന്നലെ 78,512 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ എൺപതിനായിരം കേസുകൾ റിപ്പോർട്ട് ചെയ്തു എന്ന് ചില മാധ്യമങ്ങൾ നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ 70 ശതമാനവും 7 സംസ്ഥാനങ്ങളിലായാണ്. മഹാരാഷ്ട്ര 21%, ആന്ധ്രപ്രദേശ് 13.5%, കർണാടക 11.27%, തമിഴ്നാട് 8.27%, ഉത്തർപ്രദേശ് 8.27%, പശ്ചിമബംഗാൾ 3.85%, ഒഡിഷ 3.84% എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം.
കഴിഞ്ഞ ദിവസമുണ്ടായ കോവിഡ് മരണങ്ങളിൽ 50 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ്. ഇതിൽ 30.48 ശതമാനം മരണവുമായി മഹാരാഷ്ട്ര ഒന്നാമതാണ്.
രോഗികളുടെ എണ്ണവും മരണവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുമായി കേന്ദ്രം നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നു. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചും ഫലപ്രദമായ ചികിത്സ നൽകിയും പല തലങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എന്നിവയ്ക്കും ആധികാരികവും സമഗ്രവുമായ വിവരങ്ങൾക്കും ദയവായി https://www.mohfw.gov.in/, oMoHFW_INDIA. എന്ന വെബ്സൈറ്റ് പതിവായി സന്ദർശിക്കുക:
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾക്ക് technicalquery.covid19[at]gov[dot]in ലും മറ്റ് സംശയങ്ങൾക്ക് ncov2019[at]gov[dot]in, ovCovidIndiaSeva എന്നിവയിലും ബന്ധപ്പെടാം.
കോവിഡ് -19 മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദയവായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക: 91-11-23978046 അല്ലെങ്കിൽ 1075
സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് -19 ഹെൽപ്പ്ലൈൻ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf - ൽ ലഭ്യമാണ്.
(Release ID: 1650004)
Visitor Counter : 269
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada