ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഉയർന്ന രോഗമുക്‌തി, ഇന്ത്യയുടെ രോഗമുക്തി നിരക്ക് 75 ശതമാനത്തിലെത്തിച്ചു
Posted On:
23 AUG 2020 2:50PM by PIB Thiruvananthpuram
സ്ഥിരമായി ഉയർന്നു കൊണ്ടിരിക്കുന്ന കോവിഡ് രോഗമുക്തരുടെ എണ്ണം ഇന്ത്യയുടെ രോഗമുക്തി നിരക്ക് 75 ശതമാനത്തിലെത്തിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,989 കോവിഡ് രോഗികൾ സുഖംപ്രാപിച്ചപ്പോൾ, ആകെ രോഗമുക്തരുടെ എണ്ണം 22,80,566 ആയി.
ഇന്ത്യയിലെ ആകെ രോഗമുക്തർ ഇപ്പോൾ ആകെ രോഗികളേക്കാൾ (7,07,668) കവിഞ്ഞ് 16 ലക്ഷത്തിന് അടുത്തെത്തി (15,72,898).
ദൈനംദിന രോഗമുക്തരുടെ ശരാശരി എണ്ണം ആഴ്ചയിൽ 15,018 (2020 ജൂലൈ 1‐7) യിൽ നിന്ന് 60,557 (2020 ഓഗസ്റ്റ് 13-19) ലേക്ക് മുന്നേറി.
നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗമുക്തി നിരക്ക് രാജ്യത്തിന്റെ യഥാർത്ഥ രോഗസ്ഥിതി വ്യക്തമാക്കുന്നു. രോഗം സജീവമായ കേസുകൾ കുറഞ്ഞു. നിലവിൽ ആകെ പോസിറ്റീവായ കേസുകളുടെ 23.24% മാത്രമേ രോഗികൾ ഉള്ളൂ. മരണനിരക്ക് ക്രമേണ കുറഞ്ഞുവരാനും ഇത് കാരണമായി. നിലവിൽ മരണനിരക്ക് 1.86% ആണ്, ഇന്ത്യയിലെ മരണനിരക്ക് ആഗോളതലത്തിൽ ഏറ്റവും താഴ്ന്നതാണ്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf


(Release ID: 1648069)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu