പ്രധാനമന്ത്രിയുടെ ഓഫീസ്‌

പത്മശ്രീ റെന്‍ സോനം ഷെറിങ് ലെപ്ചയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 30 JUL 2020 4:26PM by PIB Thiruvananthpuram

 

പത്മശ്രീ റെന്‍ സോനം ഷെറിങ് ലെപ്ചയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: 'ബഹുമുഖ പ്രതിഭയായിരുന്നു പത്മശ്രീ റെന്‍ സോനം ഷെറിങ് ലെപ്ച ജി. ലെപ്ച സംസ്‌കാരം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തലമുറകള്‍ക്കപ്പുറം ആദരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം ദുഃഖിപ്പിക്കുന്നു. കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.'

****



(Release ID: 1642594) Visitor Counter : 146