പ്രധാനമന്ത്രിയുടെ ഓഫീസ്
വാരാണസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
Posted On:
09 JUL 2020 1:25PM by PIB Thiruvananthpuram
ഹരഹര മഹാദേവാ,
പുണ്യമഭൂിയായ കാശിയില്‍ നിന്നുള്ള ബഹുമാന്യരായ എല്ലാവര്‍ക്കും എന്റെ ആശംസകള്‍! ഇത് സാവന്‍ മാസമാണ്. ഇത്തരം സമയങ്ങളില്‍, ബാബയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കാന്‍ എല്ലാവര്‍ക്കും തോന്നും. എന്നാല്‍ ബാബയുടെ നഗരത്തിലെ ആളുകളുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍, ഇന്ന് എനിക്ക് ദര്‍ശനം ലഭിച്ച പ്രതീതിയാണ് ഉള്ളത്. ആദ്യംതന്നെ, ഭഗവാന്‍ ഭോലെ നാഥിന്റെ ഈ പ്രിയപ്പെട്ട മാസത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.
കൊറോണയുടെ ഈ പ്രതിസന്ധിയിലും കാശിയില്‍ പ്രതീക്ഷയും ഉത്സാഹവും നിറഞ്ഞിരിക്കുന്നത് ഭഗവാന്‍ ഭോലെ നാഥിന്റെ അനുഗ്രഹത്താലാണ്. ഈ ദിവസങ്ങളില്‍ ആളുകള്‍ക്ക് ബാബ വിശ്വനാഥ് ധാം സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല എന്നത് സത്യമാണ്; കൂടാതെ വിശുദ്ധ മാസമായ സാവനില്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തതില്‍ നിങ്ങള്‍ക്കുള്ള വേദന എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുമുണ്ട്. മാനസക്ഷേത്രം, ദുര്‍ഗ കുന്ദ് തുടങ്ങി എല്ലാം അടച്ചിരിക്കുകയാണെന്നതും ശങ്കത്ത് മോച്ചനിലെ സാവന്‍ മേള താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നതും ശരിയാണ്.
വന്‍ പ്രതിസന്ധിയുടെ ഈ സമയത്ത്, എന്റെ കാശി, നമ്മുടെ കാശി അതിനെതിരെ ഉറച്ചു പോരാടി എന്നതും ശരിയാണ്. ഇന്നത്തെ പരിപാടിയും അതിന്റെ ഭാഗമാണ്. എത്ര വലിയ ദുരന്തത്തെയും നേരിടുന്നതില്‍ കാശിയിലെ ജനങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിനു തുല്യമാകാന്‍ ആര്‍ക്കും കഴിയില്ല. ലോഗത്തിനു വേഗം പകരുന്ന നഗരത്തിനു മുന്നില്‍ കൊറോണ പോലുള്ള ഒരു പ്രതിസന്ധി ഒന്നുമില്ലെന്ന് നിങ്ങള്‍ തെളിയിച്ചു.
കൊറോണ കാരണം ആളുകള്‍ കാശിയിലെ ചായക്കടകളിലേക്ക് പോകുന്നത് നിര്‍ത്തിയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു; ഇപ്പോള്‍ ഡിജിറ്റല്‍ മോഡ് ആരംഭിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഈ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു. ബിസ്മില്ല ഖാന്‍ ജി, ഗിരിജാ ദേവി ജി, ഹിരാല്‍ യാദവ് ജി തുടങ്ങിയ മികച്ച സംഗീതജ്ഞരാണ് ഇവിടത്തെ സംഗീത പാരമ്പര്യം സമ്പന്നമാക്കിയത്. ഇന്ന്, കാശിയിലെ പുതുതലമുറ കലാകാരന്മാര്‍ പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളില്‍ കാശിയില്‍ ഇത്തരം നിരവധി പ്രവൃത്തികള്‍ തുടര്‍ച്ചയായി നടക്കുന്നു.
ഈ കാലയളവില്‍, ഞാന്‍ യോഗി ജിയുമായും സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ ആളുകളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. കാശിയില്‍ നിന്നുള്ള വിവരങ്ങള്‍ എനിക്കു ലഭിക്കാറുണ്ട്. എന്തുചെയ്യണം അല്ലെങ്കില്‍ എന്തു ചെയ്യരുത് എന്നതിനെക്കുറിച്ച് ഞാന്‍ അറിയിക്കാറുമുണ്ട്. വാരണാസിയിലുള്ള നിങ്ങളില്‍ പലരുമായി ഞാന്‍ പതിവായി ഫോണില്‍ സംസാരിക്കുകയും വിവരങ്ങളും വിലയിരുത്തലും തേടുകയും ചെയ്തിരുന്നു. അത്തരത്തില്‍ ഞാന്‍ ഫോണില്‍ സംസാരിക്കുമായിരുന്നവരില്‍ ചിലര്‍ ഈ പരിപാടിയില്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
അണുബാധ തടയാന്‍ ആര്,് എന്ത് നടപടികള്‍ സ്വീകരിക്കുന്നു, ആശുപത്രികളുടെ അവസ്ഥ എന്താണ്, എന്ത് ക്രമീകരണങ്ങളാണ് നടത്തുന്നത്, ക്വാറന്റീനെക്കുറിച്ച്, പുറത്തുനിന്നുള്ള തൊഴിലാളി സുഹൃത്തുക്കള്‍ക്കായി എത്രമാത്രം ക്രമീകരണങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയും; എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും.
സുഹൃത്തുക്കളേ,
ബാബ വിശ്വനാഥും മാതാ അന്നപൂര്‍ണയും നമ്മുടെ കാശിയിലുണ്ട്. ഒരു കാലത്ത് മഹാദേവന്‍ തന്നെ മാതാ അന്നപൂര്‍ണയില്‍ നിന്ന് ദാനം ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു പഴയ വിശ്വാസമുണ്ട്. അതിനുശേഷം, ഇവിടെ ആരും വിശപ്പില്ലാതെ ഉറങ്ങുകയില്ലെന്ന് കാശിക്ക് ഒരു പ്രത്യേക അനുഗ്രഹമുണ്ട്; മാതാ അന്നപൂര്‍ണയും ബാബ വിശ്വനാഥും എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കും.
ഇത്തവണ ദൈവം നമ്മെയെല്ലാം, പ്രത്യേകിച്ച് നിങ്ങളെല്ലാവരെയും, ദരിദ്രരെ സേവിക്കാനുള്ള മാധ്യമമാക്കി മാറ്റിയത് നിങ്ങള്‍ക്കെല്ലാവര്‍ക്കും, എല്ലാ സംഘടനകള്‍ക്കും, നമുക്കെല്ലാവര്‍ക്കും ഒരു വലിയ പദവിയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, ആവശ്യമുള്ള ഓരോ വ്യക്തിക്കു മുന്നിലും നിങ്ങള്‍ മാതാ അന്നപൂര്‍ണയുടെയും ബാബ വിശ്വനാഥിന്റെയും സന്ദേശവാഹകരായി.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, നിങ്ങള്‍ ഒരു ഭക്ഷണ സഹായശൃംഖല കൊണ്ടുവന്നു, സമൂഹ അടുക്കളകളുടെ വിപുലമായ ഒരു ശൃംഖല നിര്‍മ്മിച്ചു, സഹായ ശൃംഖലകള്‍ വികസിപ്പിച്ചെടുത്തു, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചു. ഡാറ്റാ സയന്‍സിനൊപ്പം വാരണസി സ്മാര്‍ട് നഗരത്തിന്റെ നിയന്ത്രണ, സ്വാധീന കേന്ദ്രം പൂര്‍ണ്ണമായും ഈ ആവശ്യത്തിനായി ഉപയോഗിച്ചു. അതായത്, എല്ലാ തലത്തിലും ദരിദ്രരെ സഹായിക്കാന്‍ എല്ലാവരും പൂര്‍ണ്ണ ശേഷിയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പറയട്ടെ, നമ്മുടെ രാജ്യത്തു സേവന മനോഭാവം ഒരു പുതിയ കാര്യമല്ല; അത് നമ്മുടെ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍ ഇത്തവണ ആളുകളെ സേവിക്കുന്നത് ഒരു സാധാരണ ജോലിയല്ല. ഇത്തവണ അത് അസന്തുഷ്ടനായ ഒരാളുടെ കണ്ണുനീര്‍ തുടയ്ക്കുകയോ ദരിദ്രന് ഭക്ഷണം നല്‍കുകയോ മാത്രമല്ല; കൊറോണ വൈറസ് മൂലമുള്ള രോഗം പിടിപെടാനുള്ള സാധ്യതയും ഇതിനുണ്ടായിരുന്നു. അങ്ങനെ, സേവന ചൈതന്യത്തിനു പുറമെ ത്യാഗത്തിന്റെ ആത്മാവും ഉണ്ടായിരുന്നു. അതിനാല്‍ ഇന്ത്യയുടെ എല്ലാ കോണുകളിലും കൊറോണ പ്രതിസന്ധിഘട്ടത്തില്‍ പ്രവര്‍ത്തിച്ച ആളുകള്‍ ചെറിയ കാര്യമല്ല ചെയ്യുന്നത്. കേവലം കടമ നിറവേറ്റല്‍ അല്ല. അവരുടെ മുമ്പില്‍ ഒരു ഭയവും വലിയ അപകടവും ഉണ്ടായിട്ടും അവര്‍ സ്വമേധയാ അതിനെ അഭിമുഖീകരിക്കുകയാണു ചെയ്യുന്നത്. ഇതൊരു പുതിയ സേവന രീതിയാണ്.
ഭക്ഷണ വിതരണത്തിനായി ജില്ലാ ഭരണകൂടത്തിനു വാഹനങ്ങള്‍ കുറവായിരുന്നപ്പോള്‍, തപാല്‍ വകുപ്പ് അതിന്റെ തപാല്‍ വാനുകള്‍ ഈ ആവശ്യത്തിനായി ഉപയോഗിക്കാതെ വച്ചതായി അറിയാന്‍ കഴിഞ്ഞു. ഒന്ന് ആലോചിച്ചു നോക്കൂ, ഇങ്ങനെ എല്ലാം നിരസിക്കുകയായിരുന്നെങ്കില്‍ നേരത്തെതന്നെ ഗവണ്‍മെന്റിന്റെയും ഭരണസംവിധാനത്തിന്റെയും പ്രതിച്ഛായ എന്താകുമായിരുന്നു. സ്വന്തം പ്രവര്‍ത്തന പരിധിക്കുള്ളില്‍ നിന്നു മാത്രം പോരാടുന്ന വകുപ്പുകള്‍. 'ഇതാണ് എന്റെ വകുപ്പ്. ഞാനെന്തിനാണ് ഇത് തരേണ്ടത്?' എന്നാല്‍ എല്ലാവരും മറ്റുള്ളവരെ സഹായിക്കുന്നുവെന്ന് ഇവിടെ നാം കണ്ടു. ഈ ഐക്യദാര്‍ഢ്യം, ഐക്യം കാശിയെ കൂടുതല്‍ ഗംഭീരമാക്കി. നമുക്ക് ഇവിടെ ഭരണം ഉണ്ട്, ഗായത്രി പരിവര്‍ രചനാത്മക് ട്രസ്റ്റ്, രാഷ്ട്രീയ റോട്ടി ബാങ്ക്, ഭാരത് സേവാശ്രമ സംഘം, നമ്മുടെ സിന്ധി സഹോദരങ്ങള്‍, ഭഗവാന്‍ അവ്ദുത് റാം കുഷ്ത് സേവാ ആശ്രമം, സര്‍വേശ്വരി ഗ്രൂപ്പ്, ബാങ്കുകളുമായി ബന്ധപ്പെട്ട ആളുകള്‍, വ്യപാര സംഘടനകള്‍, ദരിദ്രരെയും സഹായം ആവശ്യമുള്ളവരെയും സഹായിക്കുന്ന നിരവധി ആളുകള്‍- ഇതെല്ലാം കാശിയുടെ മഹത്വം വര്‍ദ്ധിപ്പിച്ചു. പക്ഷെ എനിക്ക് ഇപ്പോള്‍ അഞ്ചോ ആറോ ആള്‍ക്കാരുമായി മാത്രമേ സംസാരിക്കാന്‍ കഴിഞ്ഞുള്ളൂ. മനുഷ്യരാശിയുടെ സേവനത്തിനായി സ്വയം സമര്‍പ്പിച്ച ആയിരക്കണക്കിന് സ്ഥാപനങ്ങളും ആളുകളും ഉണ്ട്; എനിക്ക് എല്ലാവരോടും സംസാരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ ഇന്ന് അഭിവാദ്യം ചെയ്യുന്നു. ഈ ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, ഞാന്‍ വിവരങ്ങള്‍ തേടുക മാത്രമല്ല നിങ്ങളില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്യുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളെപ്പോലുള്ള ആളുകള്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഞാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ബാബ ഭോലെനാഥും മാതാ അന്നപൂര്‍ണയും നിങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കട്ടെ!
സുഹൃത്തുക്കളേ,
ഈ കൊറോണ പ്രതിസന്ധി ആളുകള്‍ ചിന്തിക്കുന്ന, ജോലി ചെയ്യുന്ന, ഭക്ഷണം കഴിക്കുന്ന രീതിയെ പൂര്‍ണ്ണമായും മാറ്റിയിരിക്കുന്നു. നിങ്ങള്‍ സേവിച്ച രീതി സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. എന്റെ കുട്ടിക്കാലത്ത് ഒരു സ്വര്‍ണ്ണപ്പണിക്കാരനെക്കുറിച്ചു ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അദ്ദേഹം തന്റെ വീട്ടില്‍ ജോലി ചെയ്യുകയും ചില കുടുംബങ്ങള്‍ക്ക് സ്വര്‍ണ്ണംകൊണ്ടുള്ള സാധനങ്ങള്‍ ഉണ്ടാക്കി നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഒരു ശീലമുണ്ടായിരുന്നു. അദ്ദേഹം അങ്ങാടിയില്‍ നിന്ന് 'ഡാത്തന്‍' വാങ്ങാറുണ്ടായിരുന്നു. ഇക്കാലത്തു രാവിലെ നാം ബ്രഷുകള്‍ ഉപയോഗിക്കുന്നതിനു പകരം അക്കാലത്ത് ഡാത്തനുകള്‍ ഉപയോഗിച്ച് പല്ല് തേയ്ക്കും. അദ്ദേഹം ആശുപത്രിയില്‍ പോയി രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും എണ്ണം കണക്കാക്കുകയും വൈകുന്നേരം പോയി അവര്‍ക്ക് ഡാത്തനുകള്‍ നല്‍കുകയും ചെയ്യുമായിരുന്നു. ഡാത്തനുകളുമായി ഈ ആളുകളെ സഹായിക്കുന്ന ഒരു ചെറിയ ശീലം അദ്ദേഹം ഉണ്ടാക്കിയതില്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഈ പ്രദേശം മുഴുവന്‍ അദ്ദേഹം ജനപ്രിയനായിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ സേവന മനോഭാവത്തെക്കുറിച്ച് വളരെയധികം സംസാരിച്ചു, അതിനാല്‍ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ഏത് ജോലിക്കും അദ്ദേഹത്തിന്റെ അടുത്തു പോകാന്‍ അവര്‍ ഇഷ്ടപ്പെട്ടു. അതായത്, അദ്ദേഹം ജനങ്ങളെ സേവിക്കാറുണ്ടായിരുന്നപ്പോഴും സ്വന്തം നിലയില്‍ ഒരുതരം വിശ്വാസ്യത അദ്ദേഹം സൃഷ്ടിച്ചിരുന്നു. എല്ലാ കുടുംബങ്ങളുടെയും വിശ്വസ്തനായ വ്യക്തിയായി അദ്ദേഹം മാറിയിരുന്നു. അതായത്, നമ്മുടെ സമൂഹം സേവനത്തിന്റെ ആത്മാവിനെ വെറും കൊടുക്കല്‍വാങ്ങലിനും അപ്പുറമായി കണക്കാക്കുന്നു. തനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ആരെയെങ്കിലും സഹായിക്കാമെന്നും സേവനം സ്വീകരിക്കുന്നയാള്‍ തീരുമാനിക്കുന്നു. ഈ ചക്രം തുടരുന്നു. ഇതാണ് സമൂഹത്തെ പ്രചോദിപ്പിക്കുന്നത്.
ഇത്തരം ഭയാനകമായ ഒരു മഹാമാരി നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകമെമ്പാടും വ്യാപിച്ചുവെന്ന് നിങ്ങള്‍ കേട്ടിരിക്കണം. ഇപ്പോള്‍ മറ്റൊരു മഹാമാരി നൂറു വര്‍ഷത്തിനുശേഷം ലോകത്തെ പിടികൂടിയിരിക്കുന്നു. അക്കാലത്ത് ഇന്ത്യയില്‍ ഇത്രയും ജനസംഖ്യ ഉണ്ടായിരുന്നില്ല. എന്നാല്‍, ആ പകര്‍ച്ചവ്യാധിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ടായിരുന്നു. കോടിക്കണക്കിന് ആളുകള്‍ മരിച്ചു. അതിനാല്‍ ഈ മഹാമാരിയുടെ സമയത്ത്, ലോകം മുഴുവന്‍ ഇന്ത്യയുടെ പേരു പറയാന്‍ ഭയപ്പെട്ടു. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ച്ചവ്യാധി മൂലം ഇന്ത്യ നശിച്ചുവെന്ന് വിദഗ്ദ്ധര്‍ പറയുമായിരുന്നു; ഇന്ത്യയില്‍ ധാരാളം ആളുകള്‍ മരിച്ചു. ഇന്ന് ഇന്ത്യയിലെ ജനസംഖ്യ വളരെയധികം വളര്‍ന്നു, നിരവധി വെല്ലുവിളികളുമുണ്ട്. അവര്‍ ഇന്ത്യയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇത്തവണയും ഇന്ത്യ നശിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍ എന്ത് സംഭവിച്ചു? 23-24 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് എങ്ങനെ സ്വയം സംരക്ഷിക്കുമെന്നതിനെക്കുറിച്ച് ആളുകള്‍ക്ക് ധാരാളം സംശയങ്ങളുണ്ടെന്ന് നിങ്ങള്‍ കണ്ടിരിക്കണം. യുപിയില്‍ ധാരാളം ദാരിദ്ര്യമുണ്ടെന്ന്, കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് ചിലര്‍ പറയാറുണ്ടായിരുന്നു. കൊറോണയില്‍ നിന്നല്ലെങ്കില്‍ അവര്‍ പട്ടിണി മൂലം മരിക്കും. എന്നാല്‍ നിങ്ങളുടെ സഹകരണം, ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ കഠിനാധ്വാനം, ശക്തി എന്നിവ എല്ലാ ആശയങ്ങളെയും നശിപ്പിച്ചു.
സുഹൃത്തുക്കളേ,
ഏകദേശം 24 കോടി ജനസംഖ്യയുള്ള ബ്രസീല്‍ പോലുള്ള ഒരു വലിയ രാജ്യത്ത് 65000ല്‍ കൂടുതല്‍ ആളുകള്‍ കൊറോണയില്‍ ദാരുണമായി മരിച്ചു. ഏതാണ്ട് തുല്യ ജനസംഖ്യയുള്ള യുപിയില്‍; കൊറോണ ബാധിച്ച് 800 ഓളം പേരാണു മരിച്ചത്.
അതായത്, യുപിയില്‍, നഷ്ടപ്പെടാന്‍ സാധ്യതയുള്ള ആയിരക്കണക്കിന് ജീവന്‍ കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞു. ഇന്ന് ഉത്തര്‍പ്രദേശില്‍ അണുബാധയുടെ വേഗത നിയന്ത്രിക്കുക മാത്രമല്ല, കൊറോണ ബാധിച്ചവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യുന്നു. നിങ്ങളെപ്പോലുള്ള നിരവധി മഹദ്‌വ്യക്തികളുടെ അവബോധം, സേവനം, അനുകൂല പ്രവര്‍ത്തനം എന്നിവയാണ് ഇതിനുള്ള പ്രധാന കാരണം. നിങ്ങളെപ്പോലുള്ള സാമൂഹിക, മത, ജീവകാരുണ്യ സംഘടനകളുടെ സേവനമാണ്, നിങ്ങളുടെ ദൃഢനിശ്ചയവും നിങ്ങളുടെ മൂല്യങ്ങളുമാണ് ഈ ദുഷ്‌കരമായ സമയത്ത് കൊറോണ വൈറസിനെതിരെ പോരാടാനുള്ള ശക്തി സമൂഹത്തിലെ ഓരോ വ്യക്തിക്കും നല്‍കിയിട്ടുള്ളത്. ഇത് ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
നിങ്ങള്‍ കാശിയിലാണ് താമസിക്കുന്നത്. കബീര്‍ദാസ് ജി പറഞ്ഞു-
മറ്റുള്ളവരെ സേവിക്കുന്നവര്‍ സേവനത്തിന്റെ ഫലം ആവശ്യപ്പെടുന്നില്ല. രാവും പകലും അവര്‍ നിസ്വാര്‍ത്ഥ സേവനത്തില്‍ ഏര്‍പ്പെടുന്നു. മറ്റുള്ളവര്‍ക്കു നിസ്വാര്‍ത്ഥ സേവനത്തിന്റെ ഈ മൂല്യങ്ങള്‍ നല്‍കി ഇപ്പോള്‍ ഈ ദുഷ്‌കരസമയത്ത് നാട്ടുകാരെ സഹായിക്കുന്നു. ഈ മനോഭാവത്തിലാണ് കൊറോണ മഹാമാരി സമയത്ത് പൗരന്മാരുടെ ദുരിതങ്ങള്‍ പങ്കുവെക്കാനും കുറയ്ക്കാനും കേന്ദ്ര ഗവണ്‍മെന്റ് നിരന്തര ശ്രമങ്ങള്‍ നടത്തിയത്. ദരിദ്രര്‍ക്ക് റേഷന്‍ ലഭിക്കുന്നുവെന്നും അവരുടെ പോക്കറ്റില്‍ പണമുണ്ടെന്നും തൊഴില്‍ ഉണ്ടെന്നും അവരുടെ ജോലിക്ക് വായ്പയെടുക്കാമെന്നും ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യയില്‍ 80 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. ഇത് ദരിദ്രര്‍ക്കും വാരണസിയിലെ തൊഴിലാളികള്‍ക്കും വളരെയധികം ഗുണം ചെയ്യുന്നു. അമേരിക്കയുടെ ഇരട്ടി ജനസംഖ്യയുള്ള ഇന്ത്യ ഒരു പൈസ പോലും വാങ്ങാതെ അവരെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതു നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ ഈ പദ്ധതി നവംബര്‍ 30 വരെ, അതായത് ദീപാവലി, ഛാത് പൂജ വരെ നീട്ടി. ഉത്സവ വേളകളില്‍ ഒരു ദരിദ്രനും ഭക്ഷണത്തിന് കുറവുണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ലോക്ഡൗണ്‍ കാരണം പാചകത്തിന് ഇന്ധനം ലഭിക്കുന്നതില്‍ ദരിദ്രര്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ഭക്ഷണത്തിനുപുറമെ കഴിഞ്ഞ മൂന്ന് മാസമായി ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നു.
സുഹൃത്തുക്കളേ,
ദരിദ്രരുടെ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ദരിദ്രര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുകയോ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയവ സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുകയോ പോലെയുള്ള കാര്യങ്ങളില്‍ ഗവണ്‍മെന്റ് സുസ്ഥിരമായി പ്രവര്‍ത്തിക്കുകയും ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 20,000 കോടി രൂപയുടെ മത്സ്യബന്ധന പദ്ധതിക്കും അംഗീകാരം ലഭിച്ചു. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ഗുണം ചെയ്യും. കൂടാതെ തൊഴില്‍, സ്വയം തൊഴില്‍ എന്നിവയ്ക്കായി മറ്റൊരു പ്രത്യേക കാമ്പെയ്ന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുപിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു് കീഴില്‍, കരൗശലത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, മറ്റ് കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍, അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികള്‍ തുടങ്ങിയ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി ഒരുക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഈ കൊറോണ പ്രതിസന്ധി വളരെ വലുതാണ്, അത് നേരിടാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമുക്ക് വെറുതേ ഇരിക്കാന്‍ കഴിയില്ല. നിങ്ങള്‍ ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടാണു നേരിടുന്നതെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അതേസമയം വാരണാസി മുന്നോട്ട് പോകുമെന്നും നെയ്ത്തുകാരായ സഹോദരീസഹോദരന്മാര്‍, ബോട്ട് തൊഴിലാളികള്‍, വ്യവസായികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കെല്ലാം ഞാന്‍ ഉറപ്പുനല്‍കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഉദ്യോഗസ്ഥരുമായും നമ്മുടെ നിയമസഭാംഗങ്ങളുമായും വാരണാസിയുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു നീണ്ട ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി, വളരെ വിശദമായി ചര്‍ച്ച ചെയ്തു. സാങ്കേതികവിദ്യയിലൂടെയും ഡ്രോണുകളിലൂടെയും ഞാന്‍ ഓരോ കാര്യങ്ങളും നിരീക്ഷിച്ചു. ഇതില്‍, ബാബ വിശ്വനാഥ് ധാം പദ്ധതിയുടെ അവസ്ഥയെക്കുറിച്ചും റോഡുകള്‍, വൈദ്യുതി, വെള്ളം തുടങ്ങി മറ്റെല്ലാ പദ്ധതികളെ കുറിച്ചും വിശദമായ വിവരങ്ങള്‍ എനിക്ക് നല്‍കി. ഞാനും ചില പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കിട്ടു. ചിലപ്പോള്‍ തടസ്സങ്ങളുണ്ടായി, അതിനാല്‍ അവയില്‍ നിന്ന് രക്ഷ നേടാനുള്ള നടപടികള്‍ സ്വീകരിച്ചു.
നിലവില്‍ 8000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ പണി കാശിയില്‍ തന്നെ അതിവേഗം നടക്കുന്നു. എണ്ണായിരം കോടി രൂപയുടെ പദ്ധതികള്‍! അതായത്, നിരവധി ആളുകള്‍ക്ക് അതില്‍ നിന്ന് ഉപജീവനമാര്‍ഗം ലഭിക്കുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍, കാശിയുടെ പഴയ പ്രൗഢിയും മടങ്ങിവരും.
ഇനി മുതല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അതിനാല്‍, ടൂറിസവുമായി ബന്ധപ്പെട്ട പദ്ധിതികള്‍, ലൈറ്റ്, സൗണ്ട് ഷോകള്‍, ദശാശ്വമേധ് ഘട്ടിന്റെ പുനരുജ്ജീവിപ്പിക്കല്‍, ഗംഗ ആരതിക്കായി ഓഡിയോ-വീഡിയോ സ്‌ക്രീനുകള്‍ സ്ഥാപിക്കല്‍, ഘാട്ടുകളിലെ മറ്റ് ക്രമീകരണങ്ങള്‍ എന്നിവ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സുഹൃത്തുക്കളേ,
വരും ദിവസങ്ങളില്‍, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഒരു പ്രധാന കേന്ദ്രമായി കാശി മാറണമെന്നു നമ്മള്‍ ആഗ്രഹിക്കുന്നു, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ സമീപകാല തീരുമാനങ്ങള്‍ക്ക് ശേഷം, ഇവിടുത്തെ സാരികള്‍ക്കു പുറമേ മറ്റ് കരകൗശല വസ്തുക്കള്‍, പാല്‍, മത്സ്യബന്ധനം, തേനീച്ചവളര്‍ത്തല്‍ എന്നിവയ്ക്ക് പുതിയ വ്യാപാര അവസരങ്ങള്‍ തുറക്കും. തേനരക്കിനു ലോകത്ത് വളരെയധികം ഡിമാന്‍ഡുണ്ട്. അത് നിറവേറ്റാന്‍ നമുക്ക് ശ്രമിക്കാം.
ഇത്തരത്തിലുള്ള ബിസിനസുകളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ഞാന്‍ കര്‍ഷകരോടും യുവസുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ എല്ലാവരുടെയും പരിശ്രമത്തിലൂടെ, കാശിക്ക് ഇന്ത്യയുടെ ഒരു വലിയ കയറ്റുമതി കേന്ദ്രമായി വളരാന്‍ കഴിയും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ പ്രചോദനത്തിന്റെ ഉറവിടമായി നാം കാശിയെ വികസിപ്പിക്കണം.
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, കൂടാതെ സാവന്‍ മാസത്തില്‍ കാശിവാസികളുടെ ഒരു ദര്‍ശനം ലഭിക്കുന്നത് ഒരു വലിയ പദവിയാണ്. നിങ്ങള്‍ ജനങ്ങളെ സേവിച്ച രീതിയിലും ഇപ്പോഴും വളരെയധികം അഭിനിവേശത്തോടെ അത് തുടരുന്നതിലും ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനാണ്.
നിങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയും സേവനത്തിലൂടെയും നിങ്ങള്‍ എല്ലാവരേയും പ്രചോദിപ്പിച്ചു, ഭാവിയിലും നിങ്ങള്‍ പ്രചോദനം തുടരും. എന്നാല്‍ ഒരു കാര്യം നമ്മള്‍ ആവര്‍ത്തിച്ച് ചെയ്യണം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് നമുക്ക് രക്ഷ വേണം. എല്ലാവരും ഇക്കാര്യത്തില്‍ കഴിയുന്നതു ചെയ്യേണ്ടതും വ്യക്തിപരമായ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്. ഈ പ്രശ്നത്തെ നാം അവഗണിക്കരുത്. റോഡുകളില്‍ തുപ്പുന്ന ശീലം നാം മാറ്റണം. രണ്ടാമതായി, രണ്ടടി അകലം നിലനിര്‍ത്തുന്നതും മാസ്‌ക് ധരിക്കുന്നതും കൈകഴുകുന്നതുമായ ശീലവും നാം ഉപേക്ഷിക്കരുത്; മറ്റുള്ളവരെ അതുപേക്ഷിക്കാന്‍ അനുവദിക്കുകയുമരുത്. ഇപ്പോള്‍ നമുക്ക് അതു സംസ്‌കാരമാക്കി മാറ്റണം, അതു നമ്മുടെ ശീലമാക്കുക.
ബാബ വിശ്വനാഥിന്റെയും ഗംഗാ മാതാവിന്റെയും അനുഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ, ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനത്തെ ഞാന്‍ വീണ്ടും അഭിവാദ്യം ചെയ്യുന്നു!
വളരെ നന്ദി! ഹര ഹര മഹാദേവ.
(Release ID: 1641472)
Visitor Counter : 267
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada