ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രോഗമുക്തരുടെ എണ്ണം 30,000 ത്തോടടുത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍;  സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 7.82 ലക്ഷം കടന്നു

Posted On: 23 JUL 2020 2:21PM by PIB Thiruvananthpuram
കോവിഡ് 19: പുതിയ വിവരങ്ങള്‍
 

ന്യൂഡല്‍ഹി, 23 ജൂലൈ 2020

തുടര്‍ച്ചയായ രണ്ടാംദിനവും രാജ്യത്തെ കോവിഡ് 19 രോഗമുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് ഇതുവരെയുള്ള ദിവസങ്ങളില്‍വച്ച് ഏറ്റവും അധികം പേരാണ്; 29,557 പേര്‍. ആകെ രോഗമുക്തരുടെ എണ്ണം 7,82,606 ആയി. രോഗമുക്തി നിരക്ക്: 63.18%. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 3,56,439 ആയി വര്‍ധിച്ചു.

കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള കോവിഡ് 19 പ്രതിരോധ നടപടികളാണ് ഈ നേട്ടത്തിന് കാരണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും / കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരമായ പരിശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണം, ദ്രുതഗതിയിലുള്ള പരിശോധന,  കാര്യക്ഷമമായ ചികിത്സ എന്നിവ ഉറപ്പാക്കുന്നു. സംയുക്ത നിരീക്ഷണ സംഘം (ജെ.എം.ജി) പോലുള്ള ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ വിദഗ്ധരുടെ സമിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കൂടാതെ ന്യൂഡല്‍ഹി എയിംസ്,  വിവിധ സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ സെന്റര്‍ ഓഫ് എക്സലന്‍സുകള്‍, ഐസിഎംആര്‍, എന്‍സിഡിസി എന്നിവയും രോഗപ്രതിരോധമേഖലയില്‍ സംഭാവനകള്‍ നല്‍കുന്നു. സംസ്ഥാനങ്ങള്‍ക്കു സഹായകമായി ന്യൂഡല്‍ഹി എയിംസിന്റെ നേതൃത്വത്തില്‍ ടെലി-കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാമും ഒരുക്കുന്നുണ്ട്. ഇതനുസരിച്ച് ആവശ്യമുള്ളയിടങ്ങളില്‍ കേന്ദ്രം വിദഗ്ധ സംഘങ്ങളെ അയക്കുകയും ചെയ്യുന്നു.  കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മരണനിരക്കും കുറയുകയാണ്. നിലവില്‍ 2.41% ആണ് രാജ്യത്തെ മരണനിരക്ക്. 4,26,167 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***


(Release ID: 1640653) Visitor Counter : 251