ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്‌തരുടെ എക്കാലത്തെയും ഉയർന്ന എണ്ണം രേഖപ്പെടുത്തി 28,472 പേരെ ഡിസ്ചാർജ് ചെയ്തു
Posted On:
22 JUL 2020 12:34PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 22,2020
ഒറ്റദിവസം കൊണ്ട് രാജ്യത്ത് കൊവിഡ് -19 രോഗമുക്‌തരുടെ എക്കാലത്തെയും ഉയർന്ന എണ്ണം രേഖപ്പെടുത്തി. അതായത് 28,472 പേരാണ് രോഗ മുക്തി നേടിയത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്‌തരായ, ഡിസ്ചാർജ് ചെയ്ത ഏറ്റവും ഉയർന്ന കോവിഡ് –-19 രോഗികളുടെ എണ്ണം കൂടിയാണിത്. ഇതോടെ സുഖം പ്രാപിച്ച രോഗികളുടെ ആകെ എണ്ണം 7,53,049 ആയി. ഇതോടെ രാജ്യത്തെ കോവിഡ്–- 19 രോഗമുക്‌തി നിരക്ക് 63.13% ആയി ഉയർന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതോടെ രോഗമുക്തി നേടിയവരുടെയും ചികിൽസയിൽ ഉള്ളവരുടെയും( ഇന്ന് 4,11,133) എണ്ണം തമ്മിലുള്ള അന്തരം കൂടി വരുന്നു .രോഗികളും സുഖം പ്രാപിച്ചവരും തമ്മിലുള്ള വ്യത്യാസം 3,41,916 ആയി. ഈ വ്യത്യാസം ക്രമേണ മെച്ചപ്പെട്ടുകൊണ്ട് ഇരിക്കുകയാണ് .
ദേശീയ തലത്തിൽ രോഗമുക്‌തി നിരക്ക് മെച്ചപ്പെട്ടപ്പോൾ, 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദേശീയ ശരാശരിയേക്കാൾ ഉയർന്ന രോഗമുക്‌തി നിരക്ക് രേഖപ്പെടുത്തുന്നു. ന്യൂഡൽഹി എയിംസും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മികവിന്റെ കേന്ദ്രങ്ങൾ എന്നിവയും തീവ്രപരിചരണത്തിലുള്ള രോഗികൾക്ക് നൽകുന്ന മികച്ച ചികിത്സ, ഗൗരവത്തോടെയുള്ള പരിചരണം എന്നിവ മൂലം ഇന്ത്യയിലെ മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു. മരണനിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ മാർഗമാണ് ന്യൂഡൽഹിയിലെ എയിംസിന്റെ ഇ-–-ഐസിയു പ്രോഗ്രാം. ആഴ്ചയിൽ രണ്ടുതവണ നടത്തുന്ന ഈ ടെലി-കൺസൾട്ടേഷൻ സെഷനുകൾ തീവ്രപരിചരണത്തിലുള്ള രോഗികളുടെ ആരോഗ്യ പരിപാലനത്തിൽ വിദഗ്ധർ പങ്കിട്ട അനുഭവങ്ങളും സാങ്കേതിക ഉപദേശങ്ങളും വഴി സംസ്ഥാനങ്ങളിലെ കോവിഡ് -–-19 ആശുപത്രികൾക്ക് ഉപദേശവും പിന്തുണയും നൽകി. ആരോഗ്യ ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള പ്രയത്‌നം മൂലം രോഗമുക്‌തി നിരക്ക് മെച്ചപ്പെടുകയും കോവിഡ് മരണങ്ങൾ തുടർച്ചയായി കുറയുകയും ചെയ്യുന്നു. മരണ നിരക്ക് നിലവിൽ 2.41% ആണ്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1640420)
Visitor Counter : 244
Read this release in:
Punjabi
,
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu