PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  



തീയതി: 17.07.2020

Posted On: 17 JUL 2020 6:24PM by PIB Thiruvananthpuram

 

ഇതുവരെ: 

രാജ്യത്ത് ചികിത്സയിലുള്ളത് 3,42,756 പേര്‍ മാത്രം
ആകെ രോഗബാധിതരില്‍ 6.35 ലക്ഷത്തിലധികം (63.33%) പേര്‍ സുഖം പ്രാപിച്ചു.
ദശലക്ഷത്തില്‍ 18.6 മരണങ്ങള്‍ എന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്
രോഗലക്ഷണം കുറവുള്ള 80 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഐസൊലേഷനിലാണ് കഴിയുന്നത്. 
രാജ്യത്ത്  മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും, നിര്‍മ്മാണവും, വിതരണവും, സംഭരണവും ആവശ്യത്തിന് അനുസൃതമായി നടക്കുന്നു. 
കഴിഞ്ഞ വർഷത്തേക്കാൾ 21.2 ശതമാനം അധികം പ്രദേശത്ത് ഖാരിഫ് വിളകൾ വിതച്ചു

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രാജ്യത്ത്ചികിത്സയിലുള്ളത് 3,42,756 പേര്‍  മാത്രം: രോഗമുക്തി നേടിയത് 6.35 ലക്ഷത്തിലേറെപ്പേര്‍. രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് 19 രോഗികളുടെ എണ്ണം 3,42,756 മാത്രമാണ്. ആകെ രോഗബാധിതരില്‍ 6.35 ലക്ഷത്തിലധികം (63.33%) പേര്‍ സുഖം പ്രാപിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639305

കഴിഞ്ഞ വർഷത്തേക്കാൾ 21.2 ശതമാനം അധികം പ്രദേശത്ത് ഖാരിഫ് വിളകൾ വിതച്ചു: 2020 ജൂലൈ 17 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 691. 86 ലക്ഷം ഹെക്ടർ പ്രദേശത്ത് ഖാരീഫ് വിളകൾ വിതച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 570.86 ലക്ഷം ഹെക്ടർ പ്രദേശത്തായിരുന്നു വിളകൾ വിതച്ചിരുന്നത്. 21.20 % വർധനയാണ് വിസ്തൃതിയിൽ രേഖപ്പെടുത്തിയത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639340

രാജ്യത്ത്  മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും, നിര്‍മ്മാണവും, വിതരണവും, സംഭരണവും ആവശ്യത്തിന് അനുസൃതമായി നടക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639375

എആര്‍സിഐയും വെഹന്ത് ടെക്‌നോളജീസും ചേര്‍ന്ന് ബാഗേജുകള്‍ അണുവിമുക്തമാക്കുന്ന അള്‍ട്രാ വയലറ്റ് സംവിധാനം വികസിപ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639273

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ ബാലറ്റ് സംവിധാനം ഒരുക്കേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടടുപ്പ് കമ്മീഷന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1639134

ആഗോള മഹാമാരിയെ നേരിടാന്‍ ഗവണ്‍മെന്റ് രാജ്യത്തെ സഹായിക്കുന്നു; പ്ലാസ്റ്റിക് വ്യവസായത്തെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും മാണ്ഡവ്യ 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1639106

കോവിഡ് വാക്‌സിനുകളും മരുന്നുകളും പരിശോധന സംവിധാനങ്ങളും വികസിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ ബയോടെക്‌നോളജി വകുപ്പും അതിന്റെ ഗവേഷണ സ്ഥാപനങ്ങളും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1639142


കേന്ദ്ര ധനകാര്യ മന്ത്രാലയം 2.63 ലക്ഷം ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 15187.50 കോടി രൂപയുടെ ഗ്രാന്റ് വിട്ടു നല്‍കി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639157

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് 92-ാം സ്ഥാപക ദിനം ആഘോഷിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639132

കിഴക്കന്‍ റെയില്‍വേയുടെ പാര്‍സല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഈ വര്‍ഷം ഡിസംബര്‍ 14 വരെ ഓടും 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1639058


****



(Release ID: 1639450) Visitor Counter : 185