PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 15 JUL 2020 6:27PM by PIB Thiruvananthpuram

തീയതി: 15.07.2020

 

 

 

•    കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരുടെ എണ്ണം 20,000നുമേല്, കോവിഡ് മുക്തിനിരക്ക് 63.24 ശതമാനം
•    രോഗം ഭേദമായവരുടെ എണ്ണം ആറു ലക്ഷത്തോടടുക്കുന്നു
•    ചികിത്സയിലുള്ളത് 3,19,840 പേര്
•    ഒരു ദിവസം ദശലക്ഷത്തില് 140 പേരെ പരിശോധിക്കാന് ലോകാരോഗ്യ സംഘടനയുടെ നിര്ദേശം;ഇന്ത്യയിലെ 22 സംസ്ഥാനങ്ങള്/കേന്ദ്രഭരണപ്രദേശങ്ങള് ഇതിനകം നടത്തുന്നത് ദിവസം ദശലക്ഷത്തില് 140 പരിശോധനയിലേറെ
•    IIT ഡെൽഹി  വികസിപ്പിച്ച ലോകത്തിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള കോവിഡ് 19 പരിശോധന കിറ്റ് -കോറോഷുവർ കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി പുറത്തിറക്കി
•    അടൽ ഇന്നോവേഷൻ മിഷൻ വിവിധ മന്ത്രാലയങ്ങൾ , പങ്കാളികൾ എന്നിവരുമായി ചേർന്ന് കോവിഡ് 19 നെതിരെ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടുപിടിക്കാൻ യത്നിക്കുന്ന സ്റ്റാർട്ട് ആപ്പുകളെ സഹായിക്കും

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

 

കോവിഡ് 19 സംബന്ധിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരുടെ എണ്ണം 20,000നുമേല്, കോവിഡ് മുക്തിനിരക്ക് 63.24 ശതമാനം. രോഗം ഭേദമായവരുടെ എണ്ണം ആറു ലക്ഷത്തോടടുക്കുന്നു. ചികിത്സയിലുള്ളത് 3,19,840 പേര്

 

 കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണത്തില്വലിയ വര്ധനയുണ്ടായി. 20,572 പേരാണ് രോഗമുക്തരായത്. ആകെ കോവിഡ് -19 മുക്തരുടെ എണ്ണം 5,92,031 ആയി. രോഗമുക്തി നിരക്ക് ഇന്ന് 63.24% ആയി ഉയര്ന്നു.

 

പരിശോധനയിലെ വര്ധന, സമയബന്ധിതമായ രോഗനിര്ണയം, കൃത്യമായ പരിചരണം എന്നിവയിലൂടെ രോഗമുക്തരുടെ എണ്ണം വര്ധിക്കുകയാണ്. നിലവില്ചികിത്സയിലുള്ളത് 3,19,840 പേരാണ്. ചികിത്സയിലുള്ളവരും രോഗമുക്തരയും തമ്മിലുള്ള അന്തരം തുടര്ച്ചയായി വര്ധിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ച് ചികിത്സയിലുള്ളവരേക്കാള്‍ 2,72,191 എണ്ണം കൂടുതലാണ് രോഗമുക്തര്‍. ചികിത്സയിലുള്ളവരേക്കാള്‍ 1.85 മടങ്ങു കൂടുതലാണ് രോഗമുക്തര്‍. 1378 പ്രത്യേക കോവിഡ് ആശുപത്രികള്‍, (ഡിസിഎച്ച്), 3077 പ്രത്യേക കോവിഡ് ഹെല്ത്ത് സെന്ററുകള്‍ (ഡിസിഎച്ച്സി), 10351 കോവിഡ് കെയര്സെന്ററുകള്‍ (സിസിസി) എന്നിവയാണ് ചികിത്സയ്ക്കായി നിലവിലുള്ളത്. കോവിഡ് 19 രോഗികള്ക്കായി ആകെ 21,738 വെന്റിലേറ്ററുകളും 46,487 ഐസിയു കിടക്കകളും ഓക്സിജന്പിന്തുണ ലഭ്യമായ 1,65,361 കിടക്കകളുമുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : : https://www.pib.gov.in/PressReleseDetail.aspx?PRID=1638792

 

 

ഒരു ദിവസം ദശലക്ഷത്തില്‍ 140 പേരെ പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം; ഇന്ത്യയിലെ 22 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ ഇതിനകം നടത്തുന്നത് ദിവസം ദശലക്ഷത്തില്‍ 140 പരിശോധനയിലേറെ

 

കോവിഡ് -19 ന്റെ സന്ദര്ഭത്തില്പൊതുജനാരോഗ്യവും സാമൂഹിക നടപടികളും

 

 

 

ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്ഗനിര്ദേശപത്രിക

 

പുറത്തിറക്കിയ ലോകാരോഗ്യസംഘടന രോഗം സംശയിക്കുന്നവരുടെ കാര്യത്തില്സമഗ്രമായ നിരീക്ഷണം നടത്താന്നിര്േദ്ദശിച്ചു.

 

ഒരു രാജ്യത്ത് ദശലക്ഷംപേരില്പ്രതിദിനം 140 പരിശോധനകള്നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്ദേശം. എന്നാല്ഇതിനോടകം തന്നെ കേന്ദ്ര ഗവണ്മെന്റും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നടത്തിയ കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്ഇതിനകം ദശലക്ഷത്തില്പ്രതിദിനം 140ലേറെ പരിശോധനകള്നടത്തുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ ഉപദേശങ്ങള്പരിഗണിച്ച് നിരന്തരം സംസ്ഥാനങ്ങളുമായി/കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട് പരിശോധനാശേഷി വര്ധിപ്പിക്കാന്നിര്ദേശിച്ചിട്ടുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638757

 

IIT ഡെൽഹി  വികസിപ്പിച്ച ലോകത്തിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള കോവിഡ് 19 പരിശോധന കിറ്റ് -കോറോഷുവർ കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി പുറത്തിറക്കി

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638780

 

ലോക യുവജന നൈപുണ്യ ദിനത്തില്നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം ( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവയില്യുവാക്കള്ക്കു പ്രചോദനമേകി പ്രധാനമന്ത്രി

 

വിദഗ്ധ തൊഴിലാളികളെ അടയാളപ്പെടുത്തുന്നതിനായി അടുത്തിടെയാരംഭിച്ച പോര്ട്ടല്‍, വീടുകളിലേക്ക് മടങ്ങിയ കുടിയേറ്റത്തൊഴിലാളികള്ഉള്പ്പെടെയുള്ളവര്ക്ക് എളുപ്പത്തില്ജോലി ലഭ്യമാകാന്സഹായിക്കുമെന്ന് പ്രധാനമന്ത്രി.ലോക യുവജന നൈപുണ്യ ദിനം, 'സ്കില്ഇന്ത്യ' ദൗത്യത്തിന്റെ അഞ്ചാം വാര്ഷികം എന്നിവയുടെ പശ്ചാത്തലത്തില്ഡിജിറ്റല്സ്കില്സ് കോണ്ക്ലേവിനു നല്കിയ സന്ദേശത്തില്‍, മാറുന്ന വ്യവസായ അന്തരീക്ഷത്തിലും വാണിജ്യ സാഹചര്യങ്ങളിലും പുറന്തള്ളപ്പെടാതിരിക്കുക എന്നതു കണക്കിലെടുത്ത് നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം ( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവയില്ശ്രദ്ധ കേന്ദ്രീകരിക്കാന്യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638755

 

 

 

 

ലോക യുവജന നൈപുണ്യ ദിനത്തില്‍  പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ  ഇംഗ്ലീഷ് പതിപ്പ്

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : : https://www.pib.gov.in/PressReleseDetail.aspx?PRID=1638689

 

 

പതിനഞ്ചാമത് ഇന്ത്യ - യൂ (വെർച്യുൽ ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ ആമുഖ സംഭാഷണം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638783

ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റിസറുകളുടെ GST നിരക്ക് സംബന്ധിച്ച വിശദീകരണം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638769

 

 

അടൽ ഇന്നോവേഷൻ മിഷൻ വിവിധ മന്ത്രാലയങ്ങൾ , പങ്കാളികൾ എന്നിവരുമായി ചേർന്ന് കോവിഡ് 19 നെതിരെ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടുപിടിക്കാൻ യത്നിക്കുന്ന സ്റ്റാർട്ട് ആപ്പുകളെ സഹായിക്കും

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1638572

 

 

ഇന്ത്യ-അമേരിക്ക CEO ഫോറം 2020 സംഘടിപ്പിച്ചു.

 

ഇന്ത്യ-അമേരിക്ക CEO  ഫോറം ഇന്നലെ( 2020,  ജൂലൈ14) ടെലിഫോണിക്   കോൺഫറൻസിലൂടെ സംഘടിപ്പിച്ചു. 2014 ഡിസംബറിൽ ഇരു രാജ്യങ്ങളിലെയും  ഗവർമെന്റുകൾ ചേർന്ന്   ഫോറത്തിന്റെ  പ്രവർത്തനം പുനഃസംഘടിപ്പിച്ച ശേഷം ഇത് അഞ്ചാം തവണയാണ്  ഫോറം സമ്മേളിക്കുന്നത്.ഇരുരാഷ്ട്രങ്ങളിലെയും വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനുംഇരു രാഷ്ട്രങ്ങളുടെയും സമ്പദ്വ്യവസ്ഥയ്ക്ക് ഗുണപ്രദ മാകുന്ന രീതിയിൽ സഹകരണം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638758

 

സിബിഎസ്ഇയുടെ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു;

തിരുവനന്തപുരം മേഖലയക്ക്  ഏറ്റവും ഉയർന്ന വിജയശതമാനം

 

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.28 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല  മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നൈ മേഖല 98.95 ശതമാനത്തോടെ രണ്ടാമതും ബംഗളൂരു 98.23 ശതമാനം വിജയശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്‌. ആകെ 18, 73,015 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അതിൽ 17, 13,121 വിദ്യാർത്ഥികൾ പാസായി. വർഷത്തെ ആകെ വിജയശതമാനം 91.46 ആണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638781

 

കേന്ദ്ര ഗ്രാമ വികസന പഞ്ചായത്തിരാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പുരോഗതി സംബന്ധിച്ച്  ആറ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ചർച്ച നടത്തി

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : : https://www.pib.gov.in/PressReleseDetail.aspx?PRID=1638602

 

നെഹ്റു യുവ കേന്ദ്രകൾ  , എൻ എസ് എസ് വോളന്റീയർമാർ എന്നിവരിലൂടെ ആത്മനിർഭർ ഭാരത് അഭിയാൻ സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തത് ശ്രീ കിരൺ റിജിജു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1638566

 

 

 

 

 

 


 



(Release ID: 1638853) Visitor Counter : 270