പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക യുവജന നൈപുണ്യ ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 14 JUL 2020 9:05PM by PIB Thiruvananthpuram


നാളെ ലോക യുവജന നൈപുണ്യദിനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ സന്ദേശം വഴി അഭിസംബോധന ചെയ്യും. സ്‌കില്‍ ഇന്ത്യ ദൗത്യത്തിന്റെ അഞ്ചാം വാര്‍ഷികവുമാണു നാളെ. ആഘോഷത്തിന്റെ ഭാഗമായി നൈപുണ്യ വികസന മന്ത്രാലയം ഡിജിറ്റല്‍ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. 
പശ്ചാത്തലം:
രാജ്യത്തെ യുവാക്കളുടെ തൊഴിലെടുക്കാനുള്ള പ്രാപ്തിയും ഉല്‍പാദന ശേഷിയും വര്‍ധിപ്പിക്കാനായി നൈപുണ്യ ശാക്തീകരണം നടത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതിയാണ് സ്‌കില്‍ ഇന്ത്യ. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിനു കീഴില്‍ വരുന്നതും വ്യവസായ മേഖലയും ഗവണ്‍മെന്റും അംഗീകരിച്ചതുമായ നിലവാരത്തിനു ചേരുന്ന വിവിധ കോഴ്‌സുകളാണു പല മേഖലകൡലായി സ്‌കില്‍ ഇന്ത്യ നടത്തിവരുന്നത്. കോഴ്‌സ് ഒരു വ്യക്തിക്കു പ്രായോഗിക പരിജ്ഞാനം നേടിക്കൊടുക്കുകയും സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ സഹായമേകുകയും ചെയ്യുന്നു. അതുവഴി, തൊഴിലന്വേഷകനു തൊഴില്‍ ലഭിക്കുന്ന ദിനം മുതല്‍ ജോലി ചെയ്യാന്‍ സാധിക്കുന്നു. മാത്രമല്ല, തൊഴിലെടുക്കാന്‍ സജ്ജനാക്കുന്നതിനായി കമ്പനികള്‍ പരിശീലനം നല്‍കേണ്ടിവരുന്നതുമില്ല. 

(Release ID: 1638677) Visitor Counter : 185