PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
11 JUL 2020 6:28PM by PIB Thiruvananthpuram
തീയതി: 11.07.2020

• രാജ്യത്തെ കോവിഡ്-19 സാഹചര്യം സംബന്ധിച്ചു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് അവലോകന യോഗം ചേർന്നു
• 5,15,385 പേർക്ക് ഇതുവരെ രോഗം ഭേദമായി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 19,870 രോഗികളാണ് സുഖം പ്രാപിച്ചത്
• നിലവിലെ കോവിഡ് രോഗികളുടെ എണ്ണത്തേക്കാള് 2,31,978 പേര്ക്കാണ് അധികമായി രോഗമുക്തി നേടാനായത്. രാജ്യത്തെ രോഗ മുക്തി നിരക്ക് 62.78% ആയി ഉയര്ന്നു
• രാജ്യത്ത് നിലവില് 2,83,407 കോവിഡ് രോഗികളാണ് ചികില്സയിലുള്ളത്
• ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്ക്ക് ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി
• 'ഫോക്കസ്ഡ് ഇന്റർവെൻഷൻസ് ഫോർ മെയ്ക് ഇൻ ഇന്ത്യ:പോസ്റ്റ് കോവിഡ് 19 ' എന്നതിൽ TIFAC ധവള പത്രം പുറത്തിറക്കി
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.അഞ്ചു ലക്ഷത്തിലേറെ പേര്ക്ക് രോഗം ഭേദമായി; നിലവിലെ രോഗികളേക്കാള് രോഗം ഭേദമായവരിൽ 2.31 ലക്ഷത്തിന്റെ വര്ധന. രോഗമുക്തി നിരക്ക് 63 ശതമാനത്തോട് അടുക്കുന്നു
രാജ്യത്ത് കോവിഡ് 19 പ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന സര്ക്കാറുകള് നടത്തുന്നത് ഏകോപനത്തോടെയുള്ളതും കൃത്യതയുമാര്ന്ന നടപടികള്‍. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കൂട്ടിയും രോഗനിരീക്ഷണം-നിര്ണയം, ഫലപ്രദമായ ക്ലിനിക്കല്‍ മാനേജുമെന്റ് എന്നിവയിലൂടെ കൂടുതല്‍ പേരെ രോഗമുക്തരാക്കാന് കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം ഇന്ന് അഞ്ച് ലക്ഷം കവിഞ്ഞു. 5,15,385 കോവിഡ് -19 രോഗികള്ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണത്തേക്കാള് 2,31,978 പേര്ക്കാണ് അധികമായി രോഗമുക്തി നേടാനായത്.ഇതോടെ രാജ്യത്തെ രോഗ മുക്തി നിരക്ക് 62.78% ആയി ഉയര്ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 19,870 രോഗികളാണ് സുഖം പ്രാപിച്ചതിനെ തുടര്ന്ന് ആശുപത്രി വിട്ടത്.രാജ്യത്ത് നിലവില് 2,83,407 കോവിഡ് രോഗികളാണ് ചികില്സയിലുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1638017
രാജ്യത്തെ കോവിഡ്-19 സാഹചര്യം സംബന്ധിച്ചു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് അവലോകന യോഗം ചേർന്നു
രാജ്യത്തെ കോവിഡ്-19 രോഗസ്ഥിതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി. മറ്റുള്ളവര്‍ക്കൊപ്പം അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, നിതി ആയോഗ് അംഗം, ക്യാബിനറ്റ് സെക്രട്ടറി, മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാഹചര്യവും വിവിധ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പും പ്രധാനമന്ത്രി വിലയിരുത്തി. പൊതു ഇടങ്ങളില്‍ വ്യക്തിശുചിത്വവും സാമൂഹിക അച്ചടക്കവും പാലിക്കപ്പെടുന്നുണ്ട് എന്നു നാം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കോവിഡിനെ കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപകമായി നടത്തുകയും രോഗബാധ തടയുന്നതിനു തുടര്‍ച്ചയായുള്ള ഊന്നല്‍ നല്‍കുകയും വേണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1637974
ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്ക്ക് ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി
ഗുരുതരമായ പ്ലേക്ക് സോറിയാസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണല്‍ ആന്റിബോഡിയായ ഐടോലിസുമാബിന്റെ നിയന്ത്രിതമായ അടിയന്തിര ഉപയോഗത്തിനായി ക്ലിനിക്കല്‍ ട്രയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രഗസ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അനുമതി നല്‍കി. ബയോകോൺ കമ്പനിയാണ് 2013 മുതല്‍ അല്‍സുമാബ് എന്ന ബ്രാന്‍ഡ് പേരില്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തികൊണ്ടിരിക്കുന്നത്. ഈ ആഭ്യന്തര മരുന്നാണ് ഇപ്പോള്‍ കോവിഡ്-19നും ഉപയോഗിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1637941
കൊവിഡ് -19 ക്ലിനിക്കല്‍ മാനേജ്മെന്റ് നയത്തിലെ പൊതുശ്രദ്ധ
ഇതുവരെ ചികില്സ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ കൊവിഡ് ചികിത്സയുടെ സമീപനം പ്രധാനമായും രോഗലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന പരിചരണമാണ്. നല്ല ജലാംശം നിലനിര്ത്തുകയും അത്യാവശ്യമാണ്. ലക്ഷണങ്ങളുടെ കാഠിന്യത്തെ അടിസ്ഥാനമാക്കി, കൊവിഡ്-19 നെ മൂന്നു ഗ്രൂപ്പുകളായി തിരിക്കാം: മൃദുവായത്, തീവ്രമല്ലാത്തത്, രൂക്ഷം. ചികിത്സ കണ്ടെത്താത്ത സാഹചര്യത്തില്‍, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോളില് വിവരിച്ചിരിക്കുന്നതുപോലെ മൃദുവായതും തീവ്രമല്ലാത്തതും തീവ്രവുമായ കേസുകള്ക്കു പരിചരണ ചികിത്സയുടെ നിലവാരം ഏറ്റവും ഫലപ്രദമാണ് എന്നാണ് 2020 ജൂലൈ 10നു സംസ്ഥാനങ്ങളുമായുള്ള വീഡിയോ കോണ്ഫറന്സിലും അന്നുതന്നെ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മികച്ച കോവിഡ് പ്രതിരോധപ്രവര്ത്തനം എന്ന വിഷയത്തില് നടന്ന വെര്ച്വല് മീറ്റിംഗിലും ഐസിഎംആറും ന്യൂഡല്ഹിയിലെ ഓള് ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസും (എയിംസ്) വ്യക്തമാക്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1638043
ഖരീഫ് വിളകൾക്ക് കീഴിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പയര് വര്ഗങ്ങള് കൃഷി ഇറക്കിയിരിക്കുന്നത് ഇരട്ടിയിലധികം പ്രദേശത്ത് ; എണ്ണക്കുരുക്കൾ, അരി, ധാന്യങ്ങൾ എന്നിവയും അധികമായി കൃഷിയിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1637864
'ഫോക്കസ്ഡ് ഇന്റർവെൻഷൻസ് ഫോർ മെയ്ക് ഇൻ ഇന്ത്യ:പോസ്റ്റ് കോവിഡ് 19 ' എന്നതിൽ TIFAC ന്റെ ധവള പത്രം ഡോ : ഹർഷ് വർധൻ പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637806
ഹരിത- സുസ്ഥിര വാസ്തുവിദ്യാ സമ്പ്രദായങ്ങൾ സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതി.
ഹരിത വാസ്തുവിദ്യാ രീതികൾ (പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഉപരാഷ്ട്രപതി ശ്രീ.എം.വെങ്കയ്യ നായിഡു രാജ്യത്തെ ആർക്കിടെക്റ്റുകളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതികളിൽ സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ദേശീയ കൺവെൻഷനായ "IIA നാറ്റ് കോൺ 2020 - ട്രാൻസെൻഡ് " ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് ഘടനയുടെ സൃഷ്ടിയിലും സൗന്ദര്യശാസ്ത്രവും സുസ്ഥിരതയും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1637947
കോവിഡ് 19 പ്രതിരോധിക്കാൻ RCF പുതിയ ഉത്പന്നവുമായി രംഗത്ത് ; ഹാൻഡ് ക്ലൻസിങ് ഐസോപ്രൊപ്പിൽ ആൽക്കഹോൾ ബേസ്ഡ് ജെൽ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637935
FACTCHECK


(Release ID: 1638051)
Visitor Counter : 237
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada