പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു ആഗോള പുനരുജ്ജീവനത്തിന് ഇന്ത്യ മുഖ്യ പങ്ക് വഹിക്കുന്നു : പ്രധാനമന്ത്രി
Posted On:
09 JUL 2020 3:17PM by PIB Thiruvananthpuram
ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.
ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യ മുഖ്യപങ്കുവഹിക്കുമെന്ന് നിലവിലെ പ്രതിസന്ധിയുടെ കാലത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് രണ്ടു പ്രധാനപ്പെട്ട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത്- ഇന്ത്യന്‍ പ്രതിഭകളും രണ്ടാമത് പരിഷ്‌ക്കരണത്തിനും നവചൈതന്യമാര്‍ജ്ജിക്കുന്നതിനുമുള്ള ഇന്ത്യയുടെ കഴിവുമാണ്. ലോകമാകെ തന്നെ ഇന്ത്യയുടെ പ്രതിഭാശക്തിയെ വലിയതോതില്‍ അംഗീകരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഇന്ത്യയുടെ സാങ്കേതിക വ്യവസായത്തിന്റെയും സാങ്കേതിക പ്രൊഫഷണലുകളുടെ സംഭാവന, അദ്ദേഹം വിശദമാക്കി.
സംഭാവനകള്‍ നല്‍കുന്നതിന് അതീവതാല്‍പര്യമുള്ള പ്രതികളുടെ ഒരു ശക്തികേന്ദ്രമാണ് ഇന്ത്യയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കാര്‍ സ്വാഭാവിക പരിഷ്‌കര്‍ത്താക്കളും ഇന്ത്യ ഓരോ വെല്ലുവിളികളും അത് സാമുഹികമോ അല്ലെങ്കില്‍ സാമ്പത്തികമോ ആകട്ടെ അതിനെ അതിജീവിച്ചത് ചരിത്രം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ പുനരുജ്ജീവനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍: പാരിസ്ഥിതികമായും സാമ്പത്തികമായും കരുതലോടെയും , അനുകമ്പയോടെയും , സുസ്ഥിരതയോടെയുമുള്ള പുനരുജ്ജീവനം ആണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൊത്തം സാമ്പത്തിക ഉൾച്ചേർക്കൽ , റെക്കാര്‍ഡ് ഭവനനിര്‍മ്മാണം , പശ്ചാത്തല സൗകര്യ നിര്‍മ്മാണം, വ്യാപാരം സുഗമമാക്കല്‍, ജി.എസ്.ടിയുള്‍പ്പെടെ ഉറച്ച നികുതി പരിഷ്‌ക്കരണം പോലെയുള്ള കഴിഞ്ഞ ആറ് വർഷം ഉണ്ടായ നേട്ടങ്ങള്‍ പ്രധാനമന്ത്രി അക്കമിട്ട് നിരത്തി.
സാമ്പത്തിക പുനരുജ്ജീവനത്തില്‍ രാജ്യത്ത് ഇതിനകം തന്നെ ഹരിതമുകുളങ്ങള്‍ ഇതിനകംതന്നെ പ്രകടമായിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി അജയ്യമായ ഇന്ത്യന്‍ ഉത്സാഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി.
സൗജന്യ പാചകവാതകം നല്‍കുക, ബാങ്ക് അക്കൗണ്ടുകളില്‍ പണം നല്‍കുക, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കുക തുടങ്ങി മറ്റ് പല കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് സാങ്കേതിക വിദ്യ ഇന്ന് ഗവണ്‍മെന്റിനെ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ തുറന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. ലോകോത്തര കമ്പനികള്‍ക്കെല്ലാം ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചുവന്ന പരവതാനി വിരിക്കുകയാണ് നമ്മളെന്നും
ഇന്ത്യ നിരവധി അവസരങ്ങളുടെയൂം സാദ്ധ്യതകളുടെയും ഭൂമിയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
കാര്‍ഷികമേഖലയില്‍ തുടക്കം കുറിച്ച വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ആഗോള വ്യവസായങ്ങള്‍ക്ക് വളരെ ആകര്‍ഷകമായ നിക്ഷേപക അവസരം ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പരിഷ്‌ക്കാരങ്ങള്‍ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്ക്ക് ഉന്മേഷം നല്‍കുകയും അവ വലിയ വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുമുണ്ട്.
പ്രതിരോധ ബഹിരാകാശ മേഖലകളില്‍ നിക്ഷേപ അവസരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഫാര്‍മ വ്യവസായ ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനാകെ തന്നെ വലിയ ഒരു മുതല്‍ക്കൂട്ടാണെന്ന് മഹാമാരി ഒരിക്കല്‍ കൂടി കാട്ടിത്തന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരുന്നുകളുടെ വില കുറയ്ക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കാനും ഇതിനു സാധിച്ചിട്ടുണ്ട്; പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍ അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭര്‍ഭാരത് എന്ന് പറയുന്നത് തന്നില്‍ മാത്രം ഒതുങ്ങി നിൽക്കുന്നതോ അല്ലെങ്കില്‍ ലോകത്തിന് മുന്നിൽ അടഞ്ഞു കിടക്കുന്നതോ അല്ല , എന്നാല്‍ സ്വയം നിലനില്‍ക്കാനും സ്വയം സൃഷ്ടിക്കപ്പെടാനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പരിഷ്‌ക്കരിക്കുന്ന , പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തനപ്പെടുന്ന ഇന്ത്യയാണിത്. ഇത് പുതിയ സാമ്പത്തിക അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയാണ്. വികസനത്തിന് മനുഷ്യകേന്ദ്രീകൃതവും സമഗ്ര സമീപനവും സ്വീകരിക്കുന്ന ഇന്ത്യയാണ്. ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സംഗീതത്തിന്റെ സൗന്ദര്യം ലോകത്തിലെത്തിച്ച പണ്ഡിറ്റ് രവിശങ്കറിന്റെ 100-ാമത് ജന്മവാര്‍ഷികം ഫോറം ആഘോഷിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ആഗോളതലത്തില്‍ അഭിവാദ്യം ചെയ്യുന്നതിന്റെ അടയാളമായി നമസ്‌തേ എങ്ങനെ മാറിയതെന്നത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ആഗോള നന്മയ്ക്കും സമ്പല്‍സമൃദ്ധിക്കുമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
****
(Release ID: 1637572)
Visitor Counter : 308
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Odia
,
Tamil
,
Tamil
,
Telugu
,
Kannada